✿══════════════✿
റമളാൻ മസ്അലകൾ ഭാഗം 9
4-06-2017 ഞായർ
✿══════════════✿
ക്ഷമ
ഇസ്ലാം വിഭാവനം ചെയ്യുന്ന ആരാധനകളിൽ മിക്കതിലും ക്ഷമക്ക് പ്രാമുഖ്യം നൽകിയതായി കാണാം.
ക്ഷമയെന്നാൽ അല്ലാഹു നിർബന്ധമായി കൽപ്പിച്ച കാര്യങ്ങൾ പൂർണ്ണമായും വീട്ടുന്നതിൽ ശരീരത്തെ നിർബന്ധിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങൾ കൊണ്ട് വരുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യുക
ക്ഷമ മൂന്ന് ഇനങ്ങളാണ്
1. ആരാധനയുടെ മേലുള്ള ക്ഷമ നിസ്കാരവും നോമ്പും മറ്റു ആരാധനകൾ ചെയ്യാനുള്ള ക്ഷമ
2. പാപത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള ക്ഷമ
3. ജീവിത പരീക്ഷണങ്ങളിൽ നിന്നുള്ള ക്ഷമ
ക്ഷമയുടെ പ്രാധാന്യത
ക്ഷമയെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ 90 പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.
ഇതു തന്നെ ക്ഷമയുടെ പ്രാധാന്യത വിളിച്ചോതുന്നു.
إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ ( سورة الزمر: ١٠)
ക്ഷമാശീലര്ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്(സൂറത്തു സുമർ: 10)
ക്ഷമയുടെ നേട്ടങ്ങൾ
1. വൈയക്തിക വിശ്വാസങ്ങൾ ദൃഢമാക്കുന്നു
ക്ഷമ വിശ്വാസത്തിന്റെ ബഹിർ സ്ഫുരങ്ങളാണ്
2. ഓരോ വ്യക്തിയും അല്ലാഹുവിന്റെ മുമ്പിൽ വിനയാന്വിതനാവാൻ പ്രേരിപ്പിക്കുന്നു
3. ഉന്നത പ്രതിഫലം ലഭിക്കുന്നു
إِلَّا الَّذِينَ صَبَرُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ (سورة هود ١١)
ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്.(സൂറത്ത് ഹൂദ് :11)
وَبَشِّرِ الْمُخْبِتِينَ، الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَالصَّابِرِينَ عَلَىٰ مَا أَصَابَهُمْ وَالْمُقِيمِي الصَّلَاةِ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (سورة الحج: ٣٤،٣٥)
വിനീതർക്ക് നിങ്ങൾ സന്തോഷവാര്‍ത്ത അറിയിക്കുക.അല്ലാഹുവിനെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവർ(സൂറത്തുൽ ഹജ്ജ്: 34,35)
3. ഉന്നത പ്രതിഫലം ലഭിക്കുന്നു
*إِلَّا الَّذِينَ صَبَرُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ* (سورة هود ١١)
ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്. (സൂറത്ത് ഹൂദ് :11)
4. അല്ലാഹുവിന്റെ പ്രീതിയും സഹായവും ലഭിക്കുന്നു
5. സ്വർഗ്ഗത്തിൽ ഉയർന്ന പദവികൾ ലഭിക്കുന്നു
لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ وَاللَّهُ بَصِيرٌ بِالْعِبَادِ، الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آَمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ ، الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنْفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ (سورة آل عمران: ١٥-١٧)
(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നുഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരുംക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment