(حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللَّهَ كَانَ غَفُورًا رَحِيمًا) (سورة النساء: ٢٣)
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (സൂറത്തു നിസാഅ്: 23)
മഹ്റം
ആരാണ് ഒരു സ്ത്രീക്ക് മഹ്റം...?
അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..?
ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്
1. രക്തബന്ധം
2. വിവാഹബന്ധം
3. മുലകുടി ബന്ധം
--------------------------------------------
1. രക്ത ബന്ധം
======================
a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍)
b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി
c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം, ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം)
d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ )
e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ )
f) സഹോദരന്‍റെ പുത്രന്‍മാര്‍
g) സഹോദരിയുടെ പുത്രന്‍മാര്‍
2. വിവാഹബന്ധം
======================
a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ )
b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ )
c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (ഈ മൂന്ന്‍ ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)
d) ഉമ്മയുടെ ഭര്‍ത്താവ്’ ( സ്വന്തം ഉപ്പയല്ലാത്ത)
അദ്ദേഹം മഹ്റം ആവണമെങ്കില്‍ ഉമ്മയും അയാളും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.
3. മുലകുടി ബന്ധം
======================
a) മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം.
ഇനി നമ്മുടെ വിഷയത്തിലേക്ക്....
' മഹ്റം'എന്നതില്‍ എളാമയുടെ മോന്‍ ഇല്ല,മൂത്തമ്മയുടെ മോന്‍ ഇല്ല.... എളാപ്പയുടെ മോന്‍ ഇല്ല, മൂത്താപ്പയുടെ മോന്‍ ഇല്ല, അമ്മാവന്റെ മോന്‍ ഇല്ല....അമ്മായിന്റ മോന്‍ ഇല്ല, സഹോദരീ ഭർത്താക്കന്‍മാർ ഇല്ല, ഭർത്താവിന്റ സഹോദരന്‍മാരും മക്കളും ഇല്ല.
ഇവരെല്ലാം സ്ത്രീക്ക് അന്യപുരുഷന്‍മാര്‍ ആണ്. ഇവരോടൊത്തിരുന്ന്‍ യാത്ര ചെയ്യുന്നതോ, ഇവര്‍ക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോള്‍ തമാശ രൂപത്തില്‍ തൊടുന്നതോ, അടിക്കുന്നതോ എല്ലാം തെറ്റാണ്. "ഇത് സമൂഹത്തില്‍ പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം ഒന്ന് ഉണര്‍ത്തുന്നു".
അല്ലാഹു നമ്മുടെ തെറ്റുകള്‍ പൊറുത്തു തന്ന് നമ്മെ ശരിയായ വഴിയിലേക്ക് നയിക്കട്ടെ...

1 comment:
جزاك الله خير
Post a Comment