Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, July 20, 2017

101 ഒറ്റമൂലികൾ

  1. ഉളുക്കിന് - സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
  2. പുഴുക്കടിക്ക് - പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
  3. തലമുടി സമൃദ്ധമായി വളരുന്നതിന് - എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
  4. ചെവി വേദനയ്ക്ക് - വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
  5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
  6. മൂത്രതടസ്സത്തിന് - ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
  7. വിരശല്യത്തിന് - പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
  8. ദഹനക്കേടിന്  - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
  9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
  10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
  11. ഉറക്കക്കുറവിന് - കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
  12. വളം കടിക്ക് - വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
  13. ചുണങ്ങിന് - വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
  14. അരുചിക്ക് - ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
  15. പല്ലുവേദനയ്ക്ക് -വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
  16. തലവേദനയ്ക്ക് - ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
  17. വായ്നാറ്റം മാറ്റുവാന - ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
  18. തുമ്മലിന് - വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
  19. ജലദോഷത്തിന് - തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
  20. ടോണ്‍സി ലെറ്റിസിന് - വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
  21. തീ പൊള്ളലിന് - ചെറുതേന്‍ പുരട്ടുക
  22. തലനീരിന് - കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
  23. ശരീര കാന്തിക്ക് - ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
  24. കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
  25. പുളിച്ച് തികട്ടലിന് - മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
  26. പേന്‍പോകാന - തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
  27. പുഴുപ്പല്ല് മറുന്നതിന് - എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
  28. വിയര്‍പ്പു നാറ്റം മാറുവാന- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
  29. ശരീരത്തിന് നിറം കിട്ടാന - ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
  30. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് - ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
  31. മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് - ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
  32. ഉഷ്ണത്തിലെ അസുഖത്തിന് - പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
  33. ചുമയ്ക്ക് -പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
  34. കരിവംഗലം മാററുന്നതിന് - കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
  35. മുഖസൌന്ദര്യത്തിന് - തുളസിയുടെ നീര് നിത്യവും തേയ്ക്കുക
  36. വായുകോപത്തിന് - ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
  37. അമിതവണ്ണം കുറയ്ക്കാന -ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
  38. ഒച്ചയടപ്പിന് - ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
  39. വളംകടിക്ക് - ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
  40. * സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന - പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
  41. താരന്‍ മാറാന - കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
  42. മുഖത്തെ എണ്ണമയം മാറന - തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
  43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
  44. കടന്തല്‍ വിഷത്തിന് - മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
  45. ഓര്‍മ്മ കുറവിന് - നിത്യവും ഈന്തപ്പഴം കഴിക്കുക
  46. മോണപഴുപ്പിന് - നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
  47. പഴുതാര കുത്തിയാല - ചുള്ളമ്പ് പുരട്ടുക
  48. ക്ഷീണം മാറുന്നതിന് - ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
  49. പ്രഷറിന് -തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
  50. ചെങ്കണ്ണിന് - ചെറുതേന്‍ കണ്ണിലെഴുതുക
  51. കാല്‍ വിള്ളുന്നതിന് - താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
  52. ദുര്‍മേദസ്സിന് -ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
  53. കൃമിശല്യത്തിന് - നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
  54. സാധാരണ നീരിന് - തോട്ടാവാടി അരച്ച് പുരട്ടുക
  55. ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക് - ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
  56. കരപ്പന് - അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
  57. ശ്വാസംമുട്ടലിന് - അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
  58. ജലദോഷത്തിന് - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
  59. ചുമയ്ക്ക് - തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
  60. ചെവി വേദനയ്ക്ക് - കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
  61. പുകച്ചിലിന് - നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
  62. ചര്‍ദ്ദിക്ക് -കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
  63. *അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
  64. മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
  65. ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക് - കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
  66. മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന് - ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
  67. അള്‍സറിന് - ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
  68. മലശോദനയ്ക്ക് - മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
  69. പരുവിന് - അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
  70. മുടിയിലെ കായ് മാറുന്നതിന് - ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
  71. ദീര്‍ഘകാല യൌവനത്തിന് - ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
  72. വൃണങ്ങള്‍ക്ക് - വേപ്പില അരച്ച് പുരട്ടുക
  73. പാലുണ്ണിക്ക് - ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
  74. ആസ്മയ്ക്ക് - ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
  75. പനിക്ക് - തുളസ്സി, ഉള്ളി, ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
  76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാൻ - ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
  77. കണ്ണിന് കുളിര്‍മ്മയുണ്ടാകന - രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
  78. മന്തിന് - കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
  79. ദഹനക്കേടിന് - ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
  80. മഞ്ഞപ്പിത്തതിന് -ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
  81. പ്രമേഹത്തിന് - കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
  82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില -വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
  83. വാതത്തിന് - വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
  84. വയറുകടിക്ക് -ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
  85. ചോറിക്ക് -മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
  86. രക്തകുറവിന് - നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
  87. കൊടിഞ്ഞിക്ക് - പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
  88. ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന് - പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
  89. ഉദരരോഗത്തിന് - മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
  90. ചെന്നിക്കുത്തിന് - നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
  91. തൊണ്ടവേദനയ്ക്ക് -അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
  92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന് - മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
  93. വേനല്‍ കുരുവിന് - പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
  94. മുട്ടുവീക്കത്തിന് -കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
  95. ശരീര ശക്തിക്ക് - ഓഡ്സ് നീര് കഴിക്കുക
  96. ആമ വാതത്തിന് - അമൃത്, ചുക്ക്, കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
  97. നരവരാതിരിക്കാൻ - വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
  98. തലമുടിയുടെ അറ്റം പിളരുന്നതിന് - ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
  99. കുട്ടികളുടെ വയറുവേദനയ്ക്ക് - മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
  100. കാഴ്ച കുറവിന് - വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
  101. കണ്ണിലെ മുറിവിന് - ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

No comments: