Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 5, 2017

ഹദീസ് പാഠം 363

      ..................................................

                ഹദീസ് പാഠം 363
               6-07-2017 വ്യാഴം
     ..................................................
وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهُ قَالَتْ : دَخَلَ رَسُولُ اللَّهِ ﷺ عَلَى أَبِي سَلَمَةَ رَضِيَ اللهُ عَنْهُ وَقَدْ شَقَّ بَصَرُهُ ، فَأَغْمَضَهُ، فَصَيَّحَ نَاسٌ مِنْ أَهْلِهِ، فَقَالَ : لَا تَدْعُوا عَلَى أَنْفُسِكُمْ إِلَّا بِخَيْرٍ ؛ فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ ثُمَّ قَالَ : اللَّهُمَّ اغْفِرْ لِأَبِي سَلَمَةَ، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ، وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ، وَاغْفِرْ لَنَا وَلَهُ رَبَّ الْعَالَمِينَ، اللَّهُمَّ افْسَحْ لَهُ فِي قَبْرِهِ، وَنَوِّرْ لَهُ فِيهِ (رواه ابو داود)


ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ അബൂ സലമ (റ) യുടെ അരികിൽ {അബൂ സലമ (റ) മരണപ്പെട്ടതിന് ശേഷം}  പ്രവേശിച്ചു അവിടുത്തെ കണ്ണുകൾ തുറന്നു കിടക്കുന്നുണ്ടായിരുന്നു അപ്പോൾ തിരു നബി ﷺ ആ കണ്ണുകൾ അടച്ചു കൊടുത്തു അപ്പോൾ അദ്ദേഹത്തിന്റെ കുടുംബക്കാരിൽ ചിലർ ആർത്തട്ടഹസിച്ച് (കരഞ്ഞു) അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സ്വശരീരത്തിൻറെ മേൽ നല്ലതല്ലാത്തത് കൊണ്ട് പ്രാർത്ഥിക്കരുത് കാരണം നിശ്ചയം മാലാഖമാർ നിങ്ങൾ പറയുന്ന കാര്യത്തിൽ ആമീൻ പറയും പിന്നീട് പറഞ്ഞു: അല്ലാഹുവേ.. നീ അബൂ സലമക്ക് പൊറുത്തു കൊടുക്കണേ, നീ സന്മാർഗം നൽകിയവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാനവും നീ ഉയർത്തണേ.. ഇദ്ദേഹത്തിന് പിന്നിൽ ശേഷിക്കുന്നവരിൽ നീ പകരക്കാരനെ നൽകണേ.. ഓ സർവ്വ ലോക പരിപാലകനേ ഞങ്ങൾക്കും ഇദ്ദേഹത്തിനും നീ പൊറുത്തു തരേണമേ , അല്ലാഹുവേ ഇദ്ദേഹത്തിൻറെ ഖബ്റിൽ നീ വിശാലത നൽകുകയും പ്രകാശിപ്പിക്കുകയും ചെയ്യണമേ (അബൂ ദാവൂദ്)

-----------------------------------------------------

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more



Download My Official App

No comments: