........................................................
ഹദീസ് പാഠം 362
5-07-2017 ബുധൻ
........................................................
وَعَنْ عُثْمَانَ بْنِ حُنَيْفٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا ضَرِيرَ الْبَصَرِ أَتَى النَّبِيَّ ﷺ ، فَقَالَ : ادْعُ اللَّهَ أَنْ يُعَافِيَنِي، قَالَ : إِنْ شِئْتَ دَعَوْتُ، وَإِنْ شِئْتَ صَبَرْتَ فَهُوَ خَيْرٌ لَكَ قَالَ : فَادْعُهْ، قَالَ : فَأَمَرَهُ أَنْ يَتَوَضَّأَ، فَيُحْسِنَ وُضُوءَهُ، وَيَدْعُوَ بِهَذَا الدُّعَاءِ : اللَّهُمَّ إِنِّي أَسْأَلُكَ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ، إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى لِيَ اللَّهُمَّ فَشَفِّعْهُ فِيَّ ( رواه الترمذي)
ഉസ്മാൻ ബിൻ ഹുനൈഫ് (റ) ൽ നിന്ന് നിവേദനം: അന്ധനായ ഒരാൾ തിരു നബി ﷺ യുടെ അരികിൽ ചെന്ന് പറഞ്ഞു: അല്ലാഹു എനിക്ക് സൗഖ്യം നൽകാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും തിരു നബി ﷺ പറഞ്ഞു: നിനക്ക് അതാണ് താൽപര്യമെങ്കിൽ ഞാൻ പ്രാർത്ഥിക്കാം, ഇനി ക്ഷമിച്ചു നിൽക്കുകയാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം ആഗതൻ പറഞ്ഞു: അങ്ങ് അല്ലാഹുവോട് പ്രാർത്ഥിച്ചാലും ഉസ്മാൻ ബിൻ ഹുനൈഫ് (റ) പറയുന്നു: അങ്ങിനെ തിരു നബി ﷺ ആഗതനോട് നല്ല രീതിയിൽ അംഗസ്നാനം (വുളൂഅ്) ചെയ്തു ഈ പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടു: അല്ലാഹുവേ.. ഞാൻ നിന്നോട് ചോദിക്കുകയും കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ പ്രവാചകർ മുഹമ്മദ് നബി ﷺ യെ നിന്നിലേക്ക് ഞാൻ മുന്നിടീക്കുന്നു, നിശ്ചയം ഞാൻ അങ്ങയെ (തിരു നബി ﷺ യെ) എന്റെ ആവശ്യ പൂർത്തീകരണത്തിന് എന്റെ രക്ഷിതാവിൻറെ മുന്നിൽ ഞാൻ മുന്നിടീച്ചു, അല്ലാഹുവേ എന്റെ വിഷയത്തിൽ തിരു നബി ﷺ യുടെ ശിപാർശ നീ സ്വീകരിക്കണേ (തിർമിദി)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
-----------------------------------------------------
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment