........................................................
ഹദീസ് പാഠം 366
9-07-2017 ഞായർ
........................................................
وَعَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ قَالَ : كَانَ النَّبِيُّ ﷺ يَقْرَأُ فِي الرَّكْعَتَيْنِ الْأُولَيَيْنِ مِنْ صَلَاةِ الظُّهْرِ بِفَاتِحَةِ الْكِتَابِ، وَسُورَتَيْنِ يُطَوِّلُ فِي الْأُولَى، وَيُقَصِّرُ فِي الثَّانِيَةِ، وَيُسْمِعُ الْآيَةَ أَحْيَانًا، وَكَانَ يَقْرَأُ فِي الْعَصْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، وَكَانَ يُطَوِّلُ فِي الْأُولَى، وَكَانَ يُطَوِّلُ فِي الرَّكْعَةِ الْأُولَى مِنْ صَلَاةِ الصُّبْحِ، وَيُقَصِّرُ فِي الثَّانِيَةِ (رواه البخاري)
അബ്ദുല്ല ബിൻ അബീ ഖതാദ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ളുഹ്ർ നിസ്കാരത്തിൻറെ ആദ്യ രണ്ടു റക്അത്തുകളിൽ ഫാത്തിഹ സൂറത്തും രണ്ടു സൂറത്തും (ഓരോ റക്അത്തിലും ഒരു സൂറത്ത് വീതം) പാരായണം ചെയ്യുമായിരുന്നു ഒന്നാം റക്അത്ത് അൽപം ദീർഘിപ്പിക്കുകയും രണ്ടാം റക്അത്ത് അൽപം ചുരുക്കുകയും ചെയ്യും ചിലപ്പോൾ ആയത്തുകൾ (മഅ്മൂമീങ്ങളെ) കേൾപ്പിക്കും അതുപോലെ അസ്വർ നിസ്കാരത്തിലും സൂറത്തുൽ ഫാതിഹയും രണ്ടു സൂറത്തും പാരായണം ചെയ്യുമായിരുന്നു ഒന്നാം റക്അത്ത് അൽപം ദീർഘിപ്പിക്കുമായിരുന്നു സുബ്ഹ് നിസ്കാരത്തിലും രണ്ടാം റക്അത്തിനേക്കാൾ ആദ്യ റക്അത്ത് ദീർഘിപ്പിക്കുകയും രണ്ടാമത്തേത് ലഘൂകരിക്കുകയും ചെയ്യുമായിരുന്നു (ബുഖാരി)
-------------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment