........................................................
ഹദീസ് പാഠം 367
10-07-2017 തിങ്കൾ
........................................................
وَعَنْ عَبْدِ اللَّهِ بْنِ سَلِمَةَ رَضِيَ اللهُ عَنْهُ ، قَالَ : دَخَلْتُ عَلَى عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ فَقَالَ : كَانَ رَسُولُ اللَّهِ ﷺ يَأْتِي الْخَلَاءَ، فَيَقْضِي الْحَاجَةَ، ثُمَّ يَخْرُجُ ، فَيَأْكُلُ مَعَنَا الْخُبْزَ وَاللَّحْمَ، وَيَقْرَأُ الْقُرْآنَ، وَلَا يَحْجُبُهُ وَرُبَّمَا قَالَ : لَا يَحْجُزُهُ عَنِ الْقُرْآنِ شَيْءٌ إِلَّا الْجَنَابَةُ (رواه ابن ماجة)
അബ്ദുല്ല ബ്ൻ സലമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അലി ബിൻ അബീ ത്വാലിബ് (റ) ൻറെ അടുക്കൽ പ്രവേശിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ തിരു ദൂദർ ﷺ ബാത്ത് റൂമിൽ പോയി ആവശ്യ നിർവഹണാന്തരം പുറപ്പെട്ട് ഞങ്ങളുടെ കൂടെയിരുന്ന് റൊട്ടിയും ഇറച്ചിയും ഭക്ഷിക്കുകയും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു (വുളൂഅ് ഇല്ലാത്ത കാരണം) അവിടുത്തെ (ഈ പ്രവർത്തിയിൽ നിന്ന്) തടയുമായിരുന്നില്ല ചിലപ്പോൾ പറയും: തിരു നബി ﷺ യെ ഖുർആൻ പാരായണം ചെയ്യുന്നതിൽ നിന്ന് വലിയ അശുദ്ധിയല്ലാതെ മറ്റൊന്നും വിലങ്ങ് നിൽക്കുമായിരുന്നില്ല(ഇബ്നു മാജഃ)
-------------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment