........................................................
ഹദീസ് പാഠം 369
12-07-2017 ബുധൻ
........................................................
وَعَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُ ، أَنَّهُ سَمِعَ النَّبِيَّ ﷺ يَقُولُ : إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ، ثُمَّ صَلُّوا عَلَيَّ ؛ فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا، ثُمَّ سَلُوا اللَّهَ عَزَّ وَجَلَّ لِيَ الْوَسِيلَةَ ؛ فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ تَعَالَى، وَأَرْجُو أَنْ أَكُونَ أَنَا هُوَ، فَمَنْ سَأَلَ اللَّهَ لِيَ الْوَسِيلَةَ حَلَّتْ عَلَيْهِ الشَّفَاعَةُ (رواه أبو داود)
അബ്ദുല്ല ബ്ൻ അംർ ബ്നിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ പറയുന്നതായി കേട്ടു: നിങ്ങൾ മുഅസ്സിൻ വാങ്ക് വിളിക്കുന്നത് കേട്ടാൽ അവൻ പറയുന്നത് പോലെ നിങ്ങളും പറയുക; പിന്നീട് എന്റെ മേൽ സ്വലാത്ത് ചൊല്ലുക; കാരണം ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ മേൽ അല്ലാഹു പത്ത് നന്മകൾ ചൊരിയുന്നതാണ്, പിന്നീട് അല്ലാഹുവിനോട് എനിക്ക് വേണ്ടി "വസീല" യെ ചോദിക്കണം ; നിശ്ചയം അത് (വസീല) അല്ലാഹുവിന്റെ അടിമളുടെ കൂട്ടത്തിൽ ഒരാൾക്ക് മാത്രം സ്വർഗ്ഗത്തിൽ നൽകപ്പെടുന്ന സ്ഥാനമാണ്; ആ വ്യക്തി ഞാൻ ആവാൻ ആഗ്രഹിക്കുന്നു; അതു കൊണ്ട് ആരെങ്കിലും അല്ലാഹുവിനോട് എനിക്ക് വേണ്ടി വസീല യെ ചോദിച്ചാൽ അവന് ശഫാഅത്ത് ലഭിക്കുന്നതാണ് (അബൂ ദാവൂദ്)
-------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment