........................................................
ഹദീസ് പാഠം 370
13-07-2017 വ്യാഴം
........................................................
وَعَنْ حُمْرَانَ مَوْلَى عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُمَا أَنَّهُ رَأَى عُثْمَانَ رَضِيَ اللهُ عَنْهُ دَعَا بِوَضُوءٍ ، فَأَفْرَغَ عَلَى يَدَيْهِ مِنْ إِنَائِهِ، فَغَسَلَهُمَا ثَلَاثَ مَرَّاتٍ، ثُمَّ أَدْخَلَ يَمِينَهُ فِي الْوَضُوءِ، ثُمَّ تَمَضْمَضَ، وَاسْتَنْشَقَ، وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلَاثًا، وَيَدَيْهِ إِلَى الْمِرْفَقَيْنِ ثَلَاثًا، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ كُلَّ رِجْلٍ ثَلَاثًا، ثُمَّ قَالَ : رَأَيْتُ النَّبِيَّ ﷺ يَتَوَضَّأُ نَحْوَ وُضُوئِي هَذَا، وَقَالَ : مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا، ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ، غَفَرَ اللَّهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (رواه البخاري)
ഉസ്മാൻ ബിൻ അഫാൻ (റ) ന്റെ അടിമ ഹുംറാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അദ്ദേഹം ഉസ്മാൻ (റ) അംഗസ്നാനം നടത്താനുള്ള വെള്ളം കൊണ്ട് വരുന്നത് കണ്ടു പിന്നീട് ആ പാത്രത്തിൽ നിന്ന് അവിടുത്തെ ഇരു കരങ്ങളിലേക്കും വെള്ളം ഒഴിച്ചു മൂന്ന് പ്രാവശ്യം കഴുകി പിന്നീട് വെള്ളത്തിൽ വലത് കൈ പ്രവേശിപ്പിച്ചു വായയിൽ വെള്ളം ചുഴറ്റുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു , പിന്നീട് മൂന്നു പ്രാവശ്യം മുഖവും കൈ രണ്ടും മുട്ടുവരെയും കഴുകി പിന്നീട് തല തടകി പിന്നീട് ഇരു കാലുകളും മൂന്ന് പ്രാവശ്യം കഴുകി പിന്നീട് പറഞ്ഞു: ഞാൻ ഇപ്പോൾ ചെയ്ത പ്രകാരം വുളൂഅ് ചെയ്യുന്നതായി തിരു നബി ﷺ യെ ഞാൻ കണ്ടിട്ടുണ്ട് , നബി ﷺ പറഞ്ഞു: ആരെങ്കിലും ഞാൻ വുളൂഅ് ചെയ്തത് പ്രകാരം വുളൂഅ് ചെയ്യുകയും ഉൾനാട്യമില്ലാതെ രണ്ടു രക്അത്ത് നിസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി)
-------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment