
┏══✿ഹദീസ് പാഠം 389✿══┓
■══✿ <﷽> ✿══■
1-08-2017 ചൊവ്വ
وَعَنْ صَالِحِ بْنِ أَبِي حَسَّانَ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ سَعِيدَ بْنَ الْمُسَيَّبِ رَضِيَ اللهُ عَنْهُ يَقُولُ : إِنَّ اللهَ طَيِّبٌ يُحِبُّ الطَّيِّبَ، نَظِيفٌ يُحِبُّ النَّظَافَةَ، كَرِيمٌ يُحِبُّ الْكَرَم َ، جَوَادٌ يُحِبُّ الْجُودَ ؛ فَنَظِّفُوا - أُرَاهُ قَالَ : أَفْنِيَتَكُمْ - وَلَا تَشَبَّهُوا بِالْيَهُودِ قَالَ : فَذَكَرْتُ ذَلِكَ لِمُهَاجِرِ بْنِ مِسْمَارٍ ، فَقَالَ : حَدَّثَنِيهِ عَامِرُ بْنُ سَعْدِ بْنِ أَبِي وَقَّاصٍ ، عَنْ أَبِيهِ ، عَنِ النَّبِيِّ ﷺ مِثْلَهُ، إِلَّا أَنَّهُ قَالَ : نَظِّفُوا أَفْنِيَتَكُمْ ( رواه الترمذي)
✿═════════════✿
സ്വാലിഹ് ബ്ൻ അബീ ഹസ്സാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സഈദ് ബ്നിൽ മുസയ്യബ് (റ) പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം അല്ലാഹു സംശുദ്ധനാണ് ശുദ്ധിയെ അവൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു; വൃത്തിയുള്ളവനും വൃത്തിയെ ഇഷ്ടപ്പെടുന്നവനുമാണവൻ; മാന്യനും മാന്യത ഇഷ്ടപ്പെടുന്നവനുമാണവൻ; ധർമ്മിഷ്ടനും ധർമ്മത്തെ ഇഷ്ടപ്പെടുന്നവനുമാണവൻ; അതു കൊണ്ട് നിങ്ങൾ വൃത്തി കൈമുതലാക്കുക സ്വാലിഹ് ബ്ൻ അബീ ഹസ്സാൻ (റ) പറയുന്നു: അബ്ദുല്ല ബ്നിൽ മുസയ്യബ് (റ) പറഞ്ഞതായി എനിക്ക് തോന്നുന്നു നിങ്ങളുടെ മുറ്റങ്ങളെ (നിങ്ങൾ വൃത്തിയാക്കുക) നിങ്ങൾ ജൂതന്മാരോട് (വൃത്തിയില്ലായ്മയിൽ) സാദൃശ്യമാകരുത് സ്വാലിഹ് ബ്ൻ അബീ ഹസ്സാൻ (റ) പറഞ്ഞു: ഞാൻ ഈ കാര്യം മുഹാജിർ ബ്ൻ മിസ്മാർ (റ) നോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ആമിർ ബ്ൻ സഅ്ദ് ബ്ൻ അബീ വഖാസ് (റ) അവിടുത്തെ പിതാവ് വഴി തിരു നബി ﷺ യിൽ നിന്ന് തുല്യമായ ഹദീസ് എന്നോട് പറഞ്ഞു തന്നിട്ടുണ്ട് ; പക്ഷെ അതിലുള്ളത് നിങ്ങൾ നിങ്ങളുടെ മുറ്റങ്ങളെ വൃത്തിയാക്കുക എന്നാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment