Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 7, 2017

സായാഹ്ന വാർത്തകൾ

07-07-2017
അച്ചനേയും അമ്മയേയും കഷണങ്ങളാക്കാന്‍ കത്തിയെടുത്തപ്പോള്‍ കൈവിറച്ചു; മൃതദേഹങ്ങള്‍ പൊട്ടക്കിണറ്റില്‍ തള്ളി ലഹരിയില്‍ നാളുകള്‍ തള്ളി നീക്കി; സത്യം തുറന്നു പറഞ്ഞത് സഹോദരന്റെ ഭീഷണിയെ തുടര്‍ന്ന്: പന്തളത്ത് മാതാപിതാക്കളെ കാലപുരിക്കയച്ചിട്ടും കൂസലില്ലാതെ നിന്ന മജോയുടെ കഥ ഇങ്ങനെ*

 *ലീലാമ്മയുടെ മനമുരുകിയത് മുഴുവന്‍ മകനു വേണ്ടി; ലാളിച്ച കരങ്ങള്‍ തന്നെ ഒടുവില്‍ ജീവനും എടുത്തു; മജോയ്ക്ക് വേണ്ടി മാതാവ് നേര്‍ന്ന വഴിപാടിന്റെ കഥകള്‍; എണ്ണിപ്പറഞ്ഞ് പടുകോട്ടുക്കല്‍ നിവാസികള്‍: ഉന്നത കുടുംബത്തിലെ ഇരട്ട കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച്‌ സമൂഹവും*
 *നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ കാലുകുത്തരുതെന്ന് സുപ്രീംകോടതി; ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമോയെന്നത് സിബിഐയുടെ അഭിപ്രായം തേടിയശേഷം പരിഗണിക്കും; ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകള്‍ വളരെ ഗൗരവമേറിയതെന്നും കോടതി*
 *എറണാകുളത്തെ നഴ്സുമാരുടെ സമരപ്പന്തലില്‍ എത്തി ബാനറുകളും കൊടികളും നശിപ്പിച്ചു: സമരം ശക്തമാക്കി തിരിച്ചടിക്കുമെന്ന് യുഎന്‍എ*
 *ഐആര്‍സിടിസി ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ കമ്ബനിക്കു നല്‍കിയതില്‍ ലാലു പ്രസാദിനെതിരെ കേസെടുത്തു; ലാലുവിന്റേയും ഭാര്യയുടേയും വീടുകള്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ സിബിഐ റെയ്ഡ്; ഭാര്യയ്ക്കും മകനുമെതിരെയും കേസ്*
 *അമ്മയുടെ യോഗത്തില്‍ രോഷാകുലനായ മുകേഷിനെതിരെ കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം; കൊല്ലത്ത് നടന്ന ബിജെപി മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം*
 *നടിയെ അപമാനിച്ചവര്‍ക്ക് എതിരെ വനിതാകമ്മീഷന്‍ കേസെടുത്തു; കേസെടുത്തത് സജി നന്ത്യാട്ട്, ദിലീപ്, സലീം കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ; നപടിയെടുത്തത് വിമണ്‍ ഇന്‍ കളക്ടീവും ലോയേഴ്സ് യൂണിയന്‍ വനിത വിഭാഗവും നല്‍കിയ പരാതിയില്‍*
 *അമ്മ നന്നായാലേ മക്കള്‍ നന്നാകൂ; നടികള്‍ക്കെതിരായ ഇന്നസെന്റിന്റെ പ്രസ്താവന ശരിയായില്ല; യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മൗനംപാലിച്ച ശ്രീനിവാസന്‍ ഒടുവില്‍ വാ തുറന്നു*
 *നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍; 'ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ലജ്ജാകരം; ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും വിളിച്ച്‌ പറയാമെന്ന രീതി ശരിയല്ലെന്നും സുഷമ സാഹു*
 *ജിഎസ്ടിയുടെ മറവില്‍ വ്യാപാരികള്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു; തിങ്കഴാഴ്ച മുതല്‍ കോഴി ഇറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന് ധനമന്ത്രി; എംആര്‍പിക്കു മുകളില്‍ വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും; ജനം ഇടപെടുമെന്നും ഐസക്കിന്റെ മുന്നറിയിപ്പ്*
 *പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി; പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്;ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടു*
 *സ്ഥലം മാറ്റിയിട്ടും ശ്രീറാമിനോടുള്ള പക തീരാതെ ജോയിസ് ജോര്‍ജ്; കമ്ബംമേട്ടിലെ അതിര്‍ത്തി തര്‍ക്കത്തില്‍ സബ് കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംപിയുടെ പരാതി; നട്ടെല്ലുള്ള ഐഎഎസുകാരനെതിരെ നടപടി എടുപ്പിച്ച്‌ നാടുവൊടിക്കാന്‍ നീക്കം സജീവം*
 *ഡല്‍ഹിയിലെ ഫ്ളാറ്റില്‍ തീപിടുത്തം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു;രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പുക മുറിയില്‍ ശ്വാസം മു*  *ട്ടി മരിക്കുകയായിരുന്നു*
 *അതിര്‍ത്തിയില്‍ 350 അടി ഉയരത്തിലുള്ള ദേശീയപതാക നിലനിര്‍ത്താന്‍ ഇന്ത്യ പണിപ്പെടുമ്ബോള്‍ 400 അടി ഉയരത്തിലുള്ള പതാക സ്ഥാപിക്കാന്‍ പണി തുടങ്ങി പാക്കിസ്ഥാന്‍; പദ്ധതി നടപ്പാക്കിയാല്‍ ഉയരത്തില്‍ ലോകത്തിലെ എട്ടാം സ്ഥാനത്തെത്തും; പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത് ലാഹറില്‍ നിന്നാല്‍ പോലും കാണാവുന്ന ഇന്ത്യ പതാക*
 *നിവിന്‍ പോളിയുടെ നായികയായി തൃഷയ്ക്ക് മലയാളത്തില്‍ അരങ്ങേറ്റം; 'ഹെ ജൂഡ്' ലൂടെ തൃഷയും നിവിനും ഒന്നിക്കുമ്ബോള്‍ താര സുന്ദരിയുടെ വരവില്‍ ആരാധകര്‍ക്ക് ആവേശം*
 *ബി നിലവറ പൂട്ടിയിരിക്കുന്നത് 'നവസ്വര' പാസ് വേര്‍ഡ് ഉപയോഗിച്ച്‌; പൂട്ടു തുറക്കാന്‍ വേണ്ട വാദ്യതാളങ്ങള്‍ ആര്‍ക്കുമറിയില്ല; താളിയോലകളും നഷ്ടമായി; താക്കോല്‍ ഉപയോഗിച്ച്‌ രഹസ്യങ്ങളുടെ കലവറയില്‍ കയറുക അസാധ്യം; ഏക പോവഴി സ്ഫോടനവും; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്ബകള്‍ ഏറെ*
 *നടിയെ അക്രമിച്ച കേസില്‍ സെന്‍കുമാറിന്റെ പരാമര്‍ശങ്ങളെ തള്ളി ബഹ്റ; അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് എഡിജിപി സന്ധ്യയ്ക്ക് നല്‍കിയ കത്തില്‍ പ്രശംസ; അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും ഡിജിപി*
 *ഞാന്‍ ദിലീപിന് ക്ലീന്‍ ചിറ്റ് കൊടുത്തില്ല; അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം; മറുഭാഗം നല്‍കാത്തത് തെറ്റിദ്ധാരണയുമുണ്ടാക്കി; പറഞ്ഞത് ഞാന്‍ പരിശോധിക്കുമ്ബോള്‍ കോടതിയില്‍ കൊടുക്കാനുള്ള തെളിവില്ലെന്നും; സംശയങ്ങളില്‍ വേണ്ടത് സുതാര്യമായ അന്വേഷണവും; മലയാളം വാരികയില്‍ അടിച്ചുവന്ന അഭിമുഖത്തെ തള്ളി സെന്‍കുമാര്‍*
 *പാളി ഇളകിയതോടെ ബെയ്ലി പാലത്തില്‍ വീണ്ടും ഗതാഗതം നിര്‍ത്തി; എംസി റോഡില്‍ വന്‍ ഗതാഗത കുരുക്ക്; കൊട്ടാരക്കര-അടൂര്‍ റോഡില്‍ സര്‍വ്വത്ര പ്രതിസന്ധി*
 *തലസ്ഥാനത്തെ 21 വ്യാപരികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി കേസെടുത്തു; നടപടി എം.ആര്‍.പിയെക്കാള്‍ അധികവില ഈടാക്കുകയും വില മറയ്ക്കുകയും ചെയ്തതിന്; ചക്ക ഫെസ്റ്റിവലിലെ ആറു സ്റ്റാളുകള്‍ക്കെതിരെയും കേസ്*
 *ബ്രിട്ടന്‍ മറ്റൊരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ..? തെരേസ മെയ്ക്ക് രാജി വയ്ക്കേണ്ടി വരുമെന്നും ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിന് അധികാരത്തില്‍ എത്തുമെന്നും സര്‍വേ*
 *ജി20 സമ്മിറ്റ് കലക്കാന്‍ ജര്‍മനിയില്‍ എത്തിയിരിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍; പോര്‍സ്ചെ കാര്‍ ഡീലര്‍ഷിപ്പ് കത്തിച്ച്‌ ലഹള തുടങ്ങി പ്രതിഷേധക്കാര്‍; അടിച്ചൊതുക്കാന്‍ നൂറു കണക്കിന് പൊലീസുകാര്‍ തെരുവില്‍*
 *ഒടുവില്‍ മദ്യപാനികളുടെയും ന്യായമായ ആവശ്യം അംഗീകരിച്ച്‌ കോടതി; ബിവറേജസിന് മുമ്ബില്‍ ക്യൂ ഒഴിവാക്കണമെന്ന കോടതി നിര്‍ദ്ദേശം അക്ഷരംപ്രതി പാലിക്കാന്‍ സര്‍ക്കാര്‍; ആള്‍ തിരക്ക് അനുസരിച്ച്‌ കൗണ്ടറുകള്‍ തുടങ്ങാന്‍ ഉത്തരവ് നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍*
 *ദിലീപിന് ആശ്വാസം, വിപിന്‍ ലാലിന്റെ മൊഴി പള്‍സറിനും ജയിലധികൃതര്‍ക്കും കുരുക്ക്. പൾസർ സുനിയും ജയിൽ അധികൃതരും ഭീഷണിപ്പെടുത്തിയാണ്‌ താൻ കത്ത്‌ എഴുതിയതെന്ന് വിപിൻ ലാൽ.*
 *ഡിജിറ്റല്‍ പണമിടപാട് ; പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ വിവരമറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്*
 *ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നാളെ  ബിജെപി ഹര്‍ത്താല്‍.*
 *അഴിമതിക്കേസ് ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗം: ലാലു പ്രസാദ് യാദവ്*
 *ബുര്‍ഹാന്‍ വാനി വാര്‍ഷികം ; ജമ്മു കശ്മീരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ*
 *ദില്ലിയില്‍ നിന്ന് വാഷിങ്ടണിലേക്ക് വിമാന സര്‍വീസ് ആരംഭിച്ച്‌ എയര്‍ ഇന്ത്യ*
 *ജി 20 ഉച്ചകോടി: നരേന്ദ്ര മോദി- ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തി*
 *തന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞ് വെച്ചിരിക്കുന്നു: ടിപി സെന്‍കുമാര്‍*
  *കോഴി ഇറച്ചിക്ക് വിലകുറയും: തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് ലഭിക്കും: തോമസ് ഐസക്ക്*
 *സുപ്രീംകോടതി വിധി വന്നിട്ടും തീരാതെ സഭാ പ്രശ്നം; പള്ളികള്‍ സംരക്ഷിക്കാന്‍ ഇടവകക്കാരെ രംഗത്തിറക്കാന്‍ യാക്കോബായ സഭാ സിനഡ്; യാക്കാബായക്കാര്‍ മാതൃസഭയിലേക്ക് മടങ്ങി വരണമെന്ന് ഓര്‍ത്തഡോക്സ് സഭാ തലവന്‍*
➖➖➖➖

No comments: