
┏══✿ഹദീസ് പാഠം 399✿══┓
■══✿ <﷽> ✿══■
11-08-2017 വെള്ളി
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : أَصَابَتِ النَّاسَ سَنَةٌ عَلَى عَهْدِ النَّبِيِّ ﷺ، فَبَيْنَا النَّبِيُّ ﷺ يَخْطُبُ فِي يَوْمِ جُمُعَةٍ قَامَ أَعْرَابِيٌّ فَقَالَ : يَا رَسُولَ اللَّهِ، هَلَكَ الْمَالُ وَجَاعَ الْعِيَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ، وَمَا نَرَى فِي السَّمَاءِ قَزَعَةً ، فَوَالَّذِي نَفْسِي بِيَدِهِ مَا وَضَعَهَا حَتَّى ثَارَ السَّحَابُ أَمْثَالَ الْجِبَالِ، ثُمَّ لَمْ يَنْزِلْ عَنْ مِنْبَرِهِ حَتَّى رَأَيْتُ الْمَطَرَ يَتَحَادَرُ عَلَى لِحْيَتِهِ ﷺ، فَمُطِرْنَا يَوْمَنَا ذَلِكَ وَمِنَ الْغَدِ وَبَعْدَ الْغَدِ وَالَّذِي يَلِيهِ حَتَّى الْجُمُعَةِ الْأُخْرَى، وَقَامَ ذَلِكَ الْأَعْرَابِيُّ - أَوْ قَالَ غَيْرُهُ - فَقَالَ : يَا رَسُولَ اللَّهِ، تَهَدَّمَ الْبِنَاءُ، وَغَرِقَ الْمَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ فَقَالَ : اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا فَمَا يُشِيرُ بِيَدِهِ إِلَى نَاحِيَةٍ مِنَ السَّحَابِ إِلَّا انْفَرَجَتْ وَصَارَتِ الْمَدِينَةُ مِثْلَ الْجَوْبَةِ ، وَسَالَ الْوَادِي قَنَاةُ شَهْرًا، وَلَمْ يَجِئْ أَحَدٌ مِنْ نَاحِيَةٍ إِلَّا حَدَّثَ بِالْجَوْدِ بِالْجَوْد (رواه البخاري)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യുടെ കാലഘട്ടത്തിൽ ഒരിക്കൽ ജനങ്ങൾക്ക് ക്ഷാമം ബാധിച്ചു; അങ്ങിനെ തിരു നബി ﷺ മിമ്പറിൽ കയറി ഖുത്ബ നിർവ്വഹിച്ചു കൊണ്ടിരിക്കേ ഒരു അപരിഷ്കൃതനായ അനുചരൻ എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിൻറെ തിരു ദൂദരേ.. സമ്പാദ്യങ്ങൾ നശിച്ചൊടുങ്ങി, കുടുംബങ്ങൾ വിശന്ന് വലഞ്ഞു, അത് കൊണ്ട് അങ്ങ് അല്ലാഹുവിനോട് ദുആഅ് ചെയ്താലും അപ്പോൾ തിരു നബി ﷺ അവിടുത്തെ ഇരു കരങ്ങളും ഉയർത്തി -ഞങ്ങൾ ആകാശത്ത് ഒരൽപം പോലും മേഘം അന്ന് കണ്ടിരുന്നില്ല - എന്റെ ശരീരം ഏതൊരു രക്ഷിതാവിന്റെ അധീനതയിലാണോ അവൻ തന്നെയാണ് സത്യം തിരു നബി ﷺ അവിടുത്തെ ഇരു കരങ്ങളും താഴെക്കിറക്കുന്നതിന് മുമ്പ് തന്നെ പർവ്വത സമാനമായ മേഘങ്ങൾ കുമിഞ്ഞു കൂടി പിന്നീട് തിരു നബി ﷺ മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ അവിടുത്തെ കവിൾത്തടത്തിലൂടെ മഴത്തുള്ളികൾ ഉതിർന്നു വീഴുന്നത് ഞാൻ കണ്ടു, അങ്ങിനെ ആ ദിവസവും തുടർന്നുള്ള വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് മഴ ലഭിച്ചു അന്നേരം ആ അപരിഷ്കൃതനായ സ്വഹാബി/ അല്ലെങ്കിൽ മറ്റൊരാൾ എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ.. വീടുകളെല്ലാം തകർന്നടിഞ്ഞു, സമ്പാദ്യങ്ങളെല്ലാം മുങ്ങിപ്പോയി, അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും അപ്പോൾ തിരു നബി ﷺ അവിടുത്തെ കൈ കൊണ്ട് മേഖത്തിലേക്ക് ചൂണ്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ ഇനി ഞങ്ങൾക്ക് ചുറ്റും മതി ഞങ്ങളുടെ മേലിൽ വേണ്ട അപ്പോഴേക്കും മേഘങ്ങൾ മാറി അകന്നു (മദീനയുടെ മുകളിൽ നിന്ന് മേഘം മാറി) മദീന ഒരു വലയം പോലെയായി , ഒരു മാസം വരെ ചെരുവുകളിൽ അരുവികൾ ഒഴുകി, ദൂരെ ദിക്കിൽ നിന്ന് വരുന്ന എല്ലാവർക്കും പറയാനുള്ളത് ആ കോരിച്ചൊരിയുന്ന മഴയെ കുറിച്ചായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment