
┏══✿ഹദീസ് പാഠം 401✿══┓
■══✿ <﷽> ✿══■
13-08-2017 ഞായർ
وَعَنْ إِسْمَاعِيلَ بْنِ عُبَيْدِ بْنِ رِفَاعَةَ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمْ أَنَّهُ خَرَجَ مَعَ النَّبِيِّ ﷺ إِلَى الْمُصَلَّى، فَرَأَى النَّاسَ يَتَبَايَعُونَ، فَقَالَ : يَا مَعْشَرَ التُّجَّارِ فَاسْتَجَابُوا لِرَسُولِ اللَّهِ ﷺ وَرَفَعُوا أَعْنَاقَهُمْ، وَأَبْصَارَهُمْ إِلَيْهِ، فَقَالَ : إِنَّ التُّجَّارَ يُبْعَثُونَ يَوْمَ الْقِيَامَةِ فُجَّارًا، إِلَّا مَنِ اتَّقَى اللَّهَ، وَبَرَّ، وَصَدَقَ (رواه الترمذي)
✿═════════════✿
ഇസ്മായിൽ ബ്ൻ ഉബൈദ് ബ്ൻ രിഫാഅ (റ) തന്റെ പിതാവിൽ നിന്നും അദ്ദേഹം അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ യോട് കൂടെ നിസ്കാരിക്കുന്നിടത്തേക്ക് പുറപ്പെട്ടു അപ്പോൾ ജനങ്ങൾ പരസ്പരം കച്ചവടം നടത്തുന്നത് തിരു നബി ﷺ യുടെ ശ്രദ്ധയിൽ പെട്ടു അപ്പോൾ അവിടുന്ന് വിളിച്ചു പറഞ്ഞു: ഓ കച്ചവടക്കാരേ...അപ്പോൾ അവർ അല്ലാഹുവിന്റെ തിരു ദൂദർ ﷺ യുടെ വിളിക്ക് ഉത്തരം ചെയ്തു കൊണ്ട് അവരുടെ കഴുത്തുകളും കണ്ണുകളും ഉയർത്തി അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവിനെ ഭയപ്പെടാത്ത നന്മ ചെയ്യാത്ത സത്യം പറയാത്ത കച്ചവടക്കാർ അന്ത്യ നാളിൽ തെമ്മാടികളായിട്ടാണ് നിയോഗിക്കപ്പെടുക (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment