
┏══✿ഹദീസ് പാഠം 404✿══┓
■══✿ <﷽> ✿══■
16-08-2017 ബുധൻ
16-08-2017 ബുധൻ
وَعَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُ قَالَ : دَخَلَ عَلَيَّ رَسُولُ اللَّهِ ﷺ فَقَالَ : أَلَمْ أُخْبَرْ أَنَّكَ تَقُومُ اللَّيْلَ وَتَصُومُ النَّهَارَ ؟ قُلْتُ : بَلَى. قَالَ : فَلَا تَفْعَلْ، قُمْ وَنَمْ، وَصُمْ وَأَفْطِرْ ؛ فَإِنَّ لِجَسَدِكَ عَلَيْكَ حَقًّا، وَإِنَّ لِعَيْنِكَ عَلَيْكَ حَقًّا، وَإِنَّ لِزَوْرِكَ عَلَيْكَ حَقًّا، وَإِنَّ لِزَوْجِكَ عَلَيْكَ حَقًّا، وَإِنَّكَ عَسَى أَنْ يَطُولَ بِكَ عُمُرٌ، وَإِنَّ مِنْ حَسْبِكَ أَنْ تَصُومَ مِنْ كُلِّ شَهْرٍ ثَلَاثَةَ أَيَّامٍ ؛ فَإِنَّ بِكُلِّ حَسَنَةٍ عَشْرَ أَمْثَالِهَا، فَذَلِكَ الدَّهْرُ كُلُّهُ قَالَ : فَشَدَّدْتُ فَشُدِّدَ عَلَيَّ ، فَقُلْتُ : فَإِنِّي أُطِيقُ غَيْرَ ذَلِكَ. قَالَ : فَصُمْ مِنْ كُلِّ جُمُعَةٍ ثَلَاثَةَ أَيَّامٍ قَالَ : فَشَدَّدْتُ فَشُدِّدَ عَلَيَّ، قُلْتُ : أُطِيقُ غَيْرَ ذَلِكَ. قَالَ : فَصُمْ صَوْمَ نَبِيِّ اللَّهِ دَاوُدَ قُلْتُ : وَمَا صَوْمُ نَبِيِّ اللَّهِ دَاوُدَ ؟ قَالَ : نِصْفُ الدَّهْرِ (رواه البخاري)
✿═════════════✿
അബ്ദുല്ല ബ്ൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ എന്റെയടുക്കൽ കടന്നു വന്നു കൊണ്ട് പറഞ്ഞു: നിങ്ങൾ രാത്രി മുഴുവനും നിസ്കരിക്കുന്നതായും പകൽ മുഴുവനും നോമ്പനുഷ്ടിക്കുന്നതായും എനിക്ക് വിവരം ലഭിച്ചല്ലോ? (അത് ശരിയാണോ) ഞാൻ പറഞ്ഞു: അതെ; ശരിയാണ്, തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ അങ്ങിനെ ചെയ്യരുത്; നിങ്ങൾ നിസ്കരിക്കുകയും ഉറങ്ങുകയും നോമ്പനുഷ്ഠിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യണം; കാരണം നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിന്റെ മേലിലും ഇരു നയനങ്ങളുടെ മേലിലും സന്ദർശകരുടെ മേലിലും ഭാര്യയയുടെ മേലിലും ബാധ്യതയുണ്ട്; നിശ്ചയം നിങ്ങൾക്ക് വാർധക്യം വന്നേക്കാം (അതു കൊണ്ട്) നിങ്ങൾ എല്ലാ മാസവും മൂന്ന് ദിവസം (മാത്രം) നോമ്പനുഷ്ടിക്കുക കാരണം എല്ലാ നന്മകളും (പ്രതിഫലത്തിൽ) പത്തിരട്ടിയാണ് അപ്പോൾ വർഷം മുഴുവനും നോമ്പനുഷ്ടിച്ചത് പോലെയായി മഹാൻ പറഞ്ഞു: ഞാൻ അൽപം കാഠിന്യമുള്ളത് ആവശ്യപ്പെട്ടു അങ്ങിനെ എന്റെ മേൽ കഠിനമുള്ളത് ഏൽപ്പിക്കപ്പെട്ടു ഞാൻ പറഞ്ഞു: എനിക്ക് ഇതിൽ കൂടുതൽ പ്രവർത്തിക്കാൻ ശേഷിയുണ്ട് അപ്പോൾ തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ എല്ലാ ആഴ്ചയിലും മൂന്ന് നോമ്പ് അനുഷ്ഠിക്കുക ഞാൻ അൽപം കാഠിന്യമുള്ളത് ആവശ്യപ്പെട്ടു അങ്ങിനെ എന്റെ മേൽ കഠിനമുള്ളത് ഏൽപ്പിക്കപ്പെട്ടു ഞാൻ പറഞ്ഞു: എനിക്ക് ഇതിൽ കൂടുതൽ പ്രവർത്തിക്കാൻ ശേഷിയുണ്ട് അപ്പോൾ തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ അല്ലാഹുവിന്റെപ്രവാചകരാകുന്ന ദാവൂദ് നബി (അ) യുടെ നോമ്പനുഷ്ടിച്ചോളു ഞാൻ ചോദിച്ചു: ദാവൂദ് നബി (അ) യുടെ നോമ്പ് എങ്ങിനെയായിരുന്നു? തിരു നബി ﷺ പറഞ്ഞു: വർഷത്തിന്റെ പകുതി ഭാഗം(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment