Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 14, 2017

ഹദീസ് പാഠം 403


     ┏══✿ഹദീസ് പാഠം 403✿══┓
          ■══✿ <﷽> ✿══■
            15-08-2017 ചൊവ്വ
وَعَنْ قَيْسِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ قَالَ : زَارَنَا رَسُولُ اللَّهِ ﷺ فِي مَنْزِلِنَا فَقَالَ : السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ فَرَدَّ سَعْدٌ رَدًّا خَفِيًّا، قَالَ قَيْسٌ : فَقُلْتُ : أَلَا تَأْذَنُ لِرَسُولِ اللهِ ﷺ ؟ فَقَالَ : ذَرْهُ يُكْثِرُ عَلَيْنَا مِنَ السَّلَامِ. فَقَالَ رَسُولُ اللَّهِ ﷺ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ  فَرَدَّ سَعْدٌ رَدًّا خَفِيًّا، ثُمَّ قَالَ رَسُولُ اللهِ ﷺ : السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ ثُمَّ رَجَعَ رَسُولُ اللهِ ﷺ وَاتَّبَعَهُ سَعْدٌ، فَقَالَ : يَا رَسُولَ اللهِ ، إِنِّي كُنْتُ أَسْمَعُ تَسْلِيمَكَ وَأَرُدُّ عَلَيْكَ رَدًّا خَفِيًّا لِتُكْثِرَ عَلَيْنَا مِنَ السَّلَامِ. قَالَ : فَانْصَرَفَ مَعَهُ رَسُولُ اللهِ ﷺ، فَأَمَرَ لَهُ سَعْدٌ بِغُسْلٍ فَاغْتَسَلَ، ثُمَّ نَاوَلَهُ مِلْحَفَةً مَصْبُوغَةً بِزَعْفَرَانٍ - أَوْ وَرْسٍ - فَاشْتَمَلَ بِهَا، ثُمَّ رَفَعَ رَسُولُ اللَّهِ ﷺ يَدَيْهِ وَهُوَ يَقُولُ : اللَّهُمَّ اجْعَلْ صَلَوَاتِكَ وَرَحْمَتَكَ عَلَى آلِ سَعْدِ بْنِ عُبَادَةَ قَالَ : ثُمَّ أَصَابَ رَسُولُ اللهِ ﷺ مِنَ الطَّعَامِ، فَلَمَّا أَرَادَ الِانْصِرَافَ قَرَّبَ لَهُ سَعْدٌ حِمَارًا قَدْ وَطَّأَ عَلَيْهِ بِقَطِيفَةٍ، فَرَكِبَ رَسُولُ اللهِ ﷺ، فَقَالَ سَعْدٌ : يَا قَيْسُ، اصْحَبْ رَسُولَ اللهِ ﷺ قَالَ قَيْسٌ : فَقَالَ لِي رَسُولُ اللهِ ﷺ : ارْكَبْ فَأَبَيْتُ، ثُمَّ قَالَ : إِمَّا أَنْ تَرْكَبَ وَإِمَّا أَنْ تَنْصَرِفَ قَالَ : فَانْصَرَفْتُ (رواه أبو داود)
✿═════════════✿
ഖൈസ് ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങളുടെ വീട്ടിൽ സന്ദർശനാർത്ഥം അല്ലാഹുവിന്റെ തിരു ദൂദർ ﷺ വന്നു കൊണ്ട് പറഞ്ഞു: അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് (അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ നേരിൽ ഉണ്ടാവട്ടെ) അപ്പോൾ സഅ്ദ് (റ) പതുങ്ങിയ ശബ്ദത്തിൽ സലാം മടക്കി ഖൈസ് (റ) (സഅ്ദ് (റ) യോട്) ചോദിച്ചു: നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ ക്ക് (വീട്ടിൽ പ്രവേശിക്കാൻ) സമ്മതം കൊടുക്കുന്നില്ലേ? അപ്പോൾ സഅ്ദ് (റ) പറഞ്ഞു: വിട്ടേക്ക് തിരു നബി ﷺ നമ്മുടെ മേൽ സലാം അധികരിപ്പിക്കട്ടെ അപ്പോൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ (വീണ്ടും) പറഞ്ഞു: അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് സഅ്ദ് (റ) പതുങ്ങിയ ശബ്ദത്തിൽ സലാം മടക്കി അല്ലാഹുവിന്റെ തിരു ദൂദർ ﷺ വീണ്ടും പറഞ്ഞു: അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് പിന്നീട് (സലാം മടക്കുന്ന ശബ്ദം കേൾക്കാതിരുന്നപ്പോൾ ) അല്ലാഹുവിന്റെ തിരു ദൂദർ ﷺ മടങ്ങിപ്പോയി സഅ്ദ് (റ) തിരു നബി ﷺ യെ പിന്തുടർന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ.. ഞാൻ അങ്ങയുടെ സലാം കേൾക്കുന്നുണ്ടായിരുന്നു ; (പക്ഷെ) അങ്ങയുടെ സലാം അധികമായി ലഭിക്കുന്നതിന് വേണ്ടി ഞാൻ പതുങ്ങിയ ശബ്ദത്തിലാണ് സലാം മടക്കിയത് അങ്ങിനെ സഅ്ദ് (റ) യോട് കൂടെ അല്ലാഹുവിന്റെ തിരു ദൂദർ ﷺ തിരിഞ്ഞു നടന്നു സഅ്ദ് (റ) തിരു നബി ﷺ യോട് (കൈ) കഴുകാൻ ആവശ്യപ്പെട്ടു തിരു നബി ﷺ കഴുകി വന്നപ്പോൾ കുങ്കുമത്താൽ ചായം പൂശപ്പെട്ട ഒരു തട്ടം തിരു നബി ﷺ ക്ക് നേരെ നീട്ടി അവിടുന്ന് അതിനെ കൊണ്ട് കൈ തുടച്ചു പിന്നീട് അല്ലാഹുവിന്റെ തിരു ദൂദർ ﷺ അവിടുത്തെ ഇരു കരങ്ങളും ഉയർത്തി പ്രാർത്ഥിച്ചു: അല്ലാഹുവേ നിന്റെ അനുഗ്രഹങ്ങളും കാരുണ്യവും സഅ്ദ് ബ്ൻ ഉബാദ (റ) യുടെ കുടുംബത്തിന്റെ മേലിൽ നീ വർഷിപ്പിക്കണേ പിന്നീട് അവിടുന്ന് അൽപം ഭക്ഷണം കഴിച്ചതിനു ശേഷം പിരിഞ്ഞു പോകാനൊരുങ്ങിയപ്പോൾ സഅ്ദ് (റ) ഒരു കഴുതയെ കൊടുത്തു അല്ലാഹുവിന്റെ തിരു ദൂദർ ﷺ കഴുതപ്പുറത്ത്  കയറി അപ്പോൾ സഅ്ദ് (റ) പറഞ്ഞു: ഖൈസെ നിങ്ങൾ തിരു നബി ﷺ യോട് കൂടെ പോകൂ ഖൈസ് (റ) പറഞ്ഞു: അപ്പോൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ എന്നോട് പറഞ്ഞു: നിങ്ങൾ വാഹനപ്പുറത്ത് കയറൂ ഞാൻ വിസമ്മതിച്ചു പിന്നീട് തിരു നബി ﷺ പറഞ്ഞു: ഒന്നുകിൽ നിങ്ങൾ വാഹനപ്പുറത്ത് കയറുക അല്ലെങ്കിൽ നിങ്ങൾ പിരിഞ്ഞു പോകുക അങ്ങിനെ ഞാൻ പിരിഞ്ഞു പോയി (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: