Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 17, 2017

ഹദീസ് പാഠം 405


     ┏══✿ഹദീസ് പാഠം 405✿══┓
          ■══✿ <﷽> ✿══■
            17-08-2017 വ്യാഴം
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى رَضِيَ اللهُ عَنْهُ  قَالَ : جَاءَ أَبُو مُوسَى إِلَى الْحَسَنِ بْنِ عَلِيٍّ رَضِيَ اللهُ عَنْهُمْ يَعُودُهُ، فَقَالَ لَهُ عَلِيٌّ رَضِيَ اللَّهُ عَنْهُ : أَعَائِدًا جِئْتَ أَمْ شَامِتًا ؟ قَالَ : لَا، بَلْ عَائِدًا. قَالَ : فَقَالَ لَهُ عَلِيٌّ رَضِيَ اللَّهُ عَنْهُ : إِنْ كُنْتَ جِئْتَ عَائِدًا فَإِنِّي سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ : إِذَا عَادَ الرَّجُلُ أَخَاهُ الْمُسْلِمَ مَشَى فِي خِرَافَةِ الْجَنَّةِ حَتَّى يَجْلِسَ، فَإِذَا جَلَسَ غَمَرَتْهُ الرَّحْمَةُ، فَإِنْ كَانَ غُدْوَةً صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِيَ، وَإِنْ كَانَ مَسَاءً صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ (رواه أحمد)
✿═════════════✿
അബ്ദു റഹ്മാൻ ബ്ൻ അബൂ ലൈല (റ) യിൽ നിന്ന് നിവേദനം: അബൂ മൂസാ (റ) ഹസൻ ബിൻ അലി (റ) യെ രോഗസന്ദർശനാർത്ഥം പുറപ്പെട്ടു അപ്പോൾ അദ്ദേഹത്തോട് അലി (റ) പറഞ്ഞു: നിങ്ങൾ രോഗസന്ദർശനാർത്ഥം വന്നതാണോ അല്ല മറ്റുള്ളവർക്ക് വന്ന വിപത്തിൽ സന്തോഷിക്കാൻ വന്നതാണോ? അബൂ മൂസാ (റ) പറഞ്ഞു: അങ്ങിനെ വന്നതല്ല മറിച്ച് രോഗസന്ദർശനാർത്ഥം വന്നതാണ് അപ്പോൾ അലി (റ) അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ രോഗസന്ദർശനാർത്ഥം വന്നതാണെങ്കിൽ നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ഒരാൾ മുസ്ലിമായ തന്റെ സഹോദരനെ രോഗം സന്ദർശിച്ചാൽ അവൻ ഇരിക്കുന്നത് വരെ സ്വർഗ്ഗപൂന്തോപ്പിലാണവൻ, ഇനി അവൻ (രോഗിയുടെ അടുത്ത്)  ഇരുന്നാൽ (അല്ലാഹുവിന്റെ) അനുഗ്രഹം അവനെ പൊതിയും ; സന്ദർശനം രാവിലെയാണെങ്കിൽ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകൾ അവന്റെ മേൽ ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കും; സന്ദർശനം വൈകുന്നേരമാണെങ്കിൽ രാവില വരെ എഴുപതിനായിരം മലക്കുകൾ അവന്റെ മേൽ ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കും (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: