Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 17, 2017

ഇനി മൊബൈലിൽ ടൈപ്പ് ചെയ്ത് മുഷിയേണ്ട; വോയിസ് ടൈപ്പ് ആപ്പ്

ഞാൻ ഈ പോസ്റ്റ് തയ്യാറാക്കുന്നത് കൈകൊണ്ട് ടൈപ്പ് ചെയ്തിട്ടല്ല. എന്റെ സംസാരം ഓട്ടോമാറ്റിക്കായി ഗൂഗിൾ എനിക്കായി ടൈപ്പ് ചെയ്തു തരികയാണ്. വളരെയേറെ പ്രയോജനം ഉള്ള ഗൂഗിളിന്റെ ഹാൻഡ് റൈറ്റിംഗിന് ശേഷം മലയാളം ടൈപ്പിംഗ് രംഗത്ത് പുതിയൊരു തരംഗം തീർക്കും.
മലയാളത്തിലേക്ക് അടുത്ത കാലത്തൊന്നും വരുമെന്ന് കരുതിയിരുന്നില്ല. ഈ സംവിധാനം ഉപയോഗിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക്  ചെയ്യാം.



ഈ ലിങ്കിൽ പോയി ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ടൈപ്പ് ചെയ്യാനായി ഫേസ്ബുക്കോ വാട്ട്സാപ്പോ ഡോക്യുമെന്റോ എടുക്കുക.

ടൈപ്പ് ചെയ്യാനുള്ള കീ ബോർഡ് വന്നാൽ മുകളിൽ നിന്ന് വലിച്ചാൽ കീബോർഡ് സെറ്റിങ്ങ്സ് കിട്ടും. അതിൽ ഗൂഗിൾ വോയ്സ് ടൈപ്പിങ്ങ് തിരഞ്ഞെടുക്കുക. ശേഷം കീബോർഡിന്റെ സ്ഥാനത്ത് വോയ്സ് റെക്കോഡ് ചെയ്യാനുള്ള ഒരു ഐക്കൺ പ്രത്യക്ഷപ്പെടും. ഡിഫാൾട്ട് ആയി ഇംഗ്ലീഷ് ആയിരിക്കും ഉണ്ടാകുക. അതിന്റെ ഗിയർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ വോയ്സിന്റെ സെറ്റിങ്ങ്സിലേക്ക് പോകാം. കുറെയേറെ ഭാഷകളുണ്ട് ലിസ്റ്റിൽ. അതിൽ മലയാളം മാത്രം ടിക്ക് ചെയ്ത് ബാക്കിയെല്ലാം അൺ ടിക്ക് ചെയ്യുക. വീണ്ടും കീബോർഡ് പരീക്ഷിക്കുക. അച്ചടിമലയാളം പറഞ്ഞാൽ ഏതാണ്ട് നന്നായി തന്നെ കീബോർഡിന് മനസ്സിലാകുന്നുണ്ട്. സാധാരണക്കാരന് അത്ഭുതം തന്നെയാണിത്. മലയാളവും സാങ്കേതികലോകവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
എഴുത്തിൽ നിന്നും ടൈപ്പിങ്ങിൽ നിന്നും സ്വാതന്ത്ര്യം നേടിത്തന്നേക്കാവുന്ന ഈ പ്രൊഡക്റ്റ് അവതരിപ്പിച്ച ഗൂഗിൾ ടീമിനും അതിനായി സ്വന്തം ശബ്ദം ട്രയ്നിങ്ങിനായി കൊടുക്കാൻ സമയം കണ്ടെത്തിയ വൊളന്റിയേഴ്സിനും നന്ദി. 

ഇതിൽ മാത്രമായി നിന്നുപോകരുത്. പ്രാദേശികമായ ഭാഷാ വകഭേദങ്ങളും മനസ്സിലാക്കുന്ന രീതിയിൽ ഭാവിയിൽ ഈ സാങ്കേതിക വിദ്യ വളരേണ്ടതുണ്ട്. ഗൂഗിളല്ലാതെയുള്ള സ്വത്രന്ത്രമായ ഓപ്പൺ സോഴ്സ് ആയ ബദലുകളും ട്രയ്നിങ്ങ് ഡാറ്റ സെറ്റുകളും ഉണ്ടാകേണ്ടതുണ്ട്.


കടപ്പാട്: എഴുതിയ വ്യക്തിയോട്

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/t38ywSd-1Ng

No comments: