Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 20, 2017

ഹദീസ് പാഠം 409

 
 ┏══✿ഹദീസ് പാഠം 409✿══┓
          ■══✿ <﷽> ✿══■
            21-08-2017 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : لَمَّا نَزَلَتْ : { وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ } دَعَا رَسُولُ اللَّهِ ﷺ قُرَيْشًا، فَاجْتَمَعُوا، فَعَمَّ وَخَصَّ، فَقَالَ : يَا بَنِي كَعْبِ بْنِ لُؤَيٍّ، يَا بَنِي مُرَّةَ بْنِ كَعْبٍ، يَا بَنِي عَبْدِ شَمْسٍ، وَيَا بَنِي عَبْدِ مَنَافٍ، وَيَا بَنِي هَاشِمٍ، وَيَا بَنِي عَبْدِ الْمُطَّلِبِ، أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ، وَيَا فَاطِمَةُ أَنْقِذِي نَفْسَكِ مِنَ النَّارِ، إِنِّي لَا أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا، غَيْرَ أَنَّ لَكُمْ رَحِمًا سَأَبُلُّهَا بِبِلَالِهَا (رواه النسائي)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അങ്ങയുടെ അടുത്ത ബന്ധുക്കള്‍ക്ക് അങ്ങ് താക്കീത് നല്‍കുക എന്ന (അർത്ഥം കുറിക്കുന്ന) ആയത്ത് ഇറങ്ങിയപ്പോൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഖുറൈശികളെ വിളിച്ചു വരുത്തി അവരെല്ലാം ഒരുമിച്ച് കൂടി, അപ്പോൾ തിരു നബി ﷺ അവരോട് പൊതുവായും പ്രത്യേകമായും വിളിച്ചു കൊണ്ട് ഉപദേശിച്ചു അവിടുന്ന് പറഞ്ഞു: ഓ കഅ്ബ് ബ്ൻ ലുഅയ്യിൻറെ മക്കളേ, ഓ മുർറത്തു ബ്ൻ കഅ്ബിൻറെ മക്കളേ, ഓ അബ്ദു ശംസിൻറെ മക്കളേ ഓ അബ്ദു മനാഫിൻറെ മക്കളേ, ഓ ഹാഷിമിൻറെ മക്കളേ ഓ അബ്ദുൽ മുത്തലിബിൻറെ മക്കളേ നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ നരകത്തെ തൊട്ട് സംരക്ഷിച്ചു കൊള്ളുക, ഓ ഫാത്തിമാ നീ നിന്റെ ശരീരത്തെ നരകത്തിൽ നിന്ന് കാത്തു കൊള്ളുക, നിശ്ചയം ഞാൻ നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ഒന്നിനേയും ഉടമപ്പെടുത്തുന്നില്ല; എന്നാലും നിങ്ങൾക്ക് ചാർച്ച ബന്ധം (കുടുംബ ബന്ധം) ഉണ്ട് അതിനെ ഞാൻ നനച്ചു കൊണ്ടിരിക്കും (ബന്ധം ചേർക്കും)(നസാഇ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: