ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ ലളിതവും അമൂല്യവുമായ ചുരുക്കം ചില ദിക്റുകളും ദുആകളും അവക്ക് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രതിഫലവുമാണ് താഴെ)
ദുനിയാവിനേക്കാള്‍ നല്ലത്
റസൂല്‍ (ﷺ) പറഞ്ഞു :
“സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയലാണ് സൂര്യപ്രകാശത്തിന് താഴെയുള്ള സകലതിനേക്കാളും എനിക്കിഷ്ടം.”
[സ്വഹീഹ് മുസ്‌ലിം]
സ്വര്‍ഗ്ഗത്തിലെ നിധി
റസൂല്‍ (ﷺ) പറഞ്ഞു :
"അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ?!. ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്”
[സ്വഹീഹുല്‍ ബുഖാരി]
അന്ത്യദിനത്തില്‍ നന്മയുടെ തുലാസ് കനം തൂങ്ങാൻ
റസൂല്‍ (ﷺ) പറഞ്ഞു :
“നാവിന് പറയാന്‍ ഏറെ എളുപ്പമുള്ളതും, എന്നാല്‍ മീസാനില്‍ ഏറെ കനം തൂങ്ങുന്നതും, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ് : സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം”
[ബുഖാരി, മുസ്‌ലിം]
സ്വര്‍ഗത്തില്‍ ഒരീത്തപ്പന
റസൂല്‍ (ﷺ) പറഞ്ഞു :
“ആരെങ്കിലും ‘സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി’ എന്ന് ചൊല്ലിയാല്‍ അവന് സ്വര്‍ഗത്തില്‍ ഒരീത്തപ്പന നടപ്പെടുന്നതാണ്.”
[തിര്‍മിദി, അല്‍ബാനി : സ്വഹീഹ്]
ഇരട്ടി പ്രതിഫലമുള്ള ദിക്ർ
റസൂല്‍ (ﷺ) പറഞ്ഞു :
“ഞാന്‍ നിനക്കുശേഷം നാല് വാചകങ്ങള്‍ മൂന്നുതവണ ഉരുവിട്ടു. നീ ഇന്ന് രാവിലെ മുതൽ ചൊല്ലിയ ദിക്റുകളെക്കാളും (മീസാനില്‍) കനം തൂങ്ങുന്നവയാണവ :
سُبحَان الله وبِحمدهِ عَددَ خَلقهِ ، ورِضا نَفسِه ، وزِنةَ عَرشهِ ، ومِدادَ كَلماتِه
[സ്വഹീഹ് മുസ്‌ലിം]
അര്‍ത്ഥം: അല്ലാഹുവിന്‍റെ സൃഷ്ടികളുടെ അത്രയും, അവന്‍റെ തൃപ്തിയുടെ അത്രയും, അവന്‍റെ അർഷിന്റെ ഗനവോളവും, അവന്‍റെ വചനങ്ങള്‍ എഴുതപ്പെടുന്നതെന്തുകൊണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നു.
സ്വര്‍ഗപ്രവേശനത്തിനും നരകമോചനത്തിനും
റസൂല്‍ (ﷺ) പറഞ്ഞു :
“ആരെങ്കിലും അല്ലാഹുവോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും : ‘അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’. ആരെങ്കിലും അല്ലാഹുവോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും : ‘അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്കേണമേ.”
[തിര്‍മിദി, നസാഇ, അല്‍ബാനി : സ്വഹീഹ്]
അല്ലാഹുവിന്‍റെ സന്നിധിയില്‍ പ്രശംസിക്കപ്പെടാൻ
റസൂല്‍ (ﷺ) പറഞ്ഞു :
“ആരെങ്കിലും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍, അല്ലാഹു അവന്‍റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലും.”
[സ്വഹീഹ് മുസ്‌ലിം]
മരണമല്ലാതെ സ്വര്‍ഗത്തിന് തടസ്സമില്ല
റസൂല്‍ (ﷺ) പറഞ്ഞു :
“ആരെങ്കിലും ഓരോ ഫര്‍ള് നമസ്കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നുവെങ്കില്‍, അവനും സ്വര്‍ഗത്തിനുമിടയില്‍ തടസ്സമായി അവന്‍ മരണപ്പെടുക എന്നതല്ലാതെ മറ്റൊന്നുമില്ല.”
[ത്വബറാനി : 7408]
ആയിരം നന്മകൾ
റസൂല്‍ (ﷺ) പറഞ്ഞു :
“നിങ്ങളിലൊരാള്‍ക്ക് ഒരു ദിവസം ആയിരം നന്മകള്‍ കരസ്ഥമാക്കാന്‍ വല്ല പ്രയാസവും ഉണ്ടോ ?! നൂറുതവണ തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലിയാല്‍ അല്ലാഹു അതവന് ആയിരം നന്മകളായി രേഖപ്പെടുത്തും. അതുമുഖേന ആയിരം തിന്മകള്‍ പൊറുക്കപ്പെടുകയും ചെയ്യും.”
[സ്വഹീഹ് മുസ്‌ലിം]
ഓരോ അക്ഷരത്തിനും പത്തിരട്ടി പ്രതിഫലം
റസൂല്‍ (ﷺ) പറഞ്ഞു :
“അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും ആരെങ്കിലും ഒരു ഹര്‍ഫെങ്കിലും പാരായണം ചെയ്‌താല്‍ അതൊരു ഹസനതാണ്. ഓരോ ഹസനാതുകള്‍ക്കും പത്തിരട്ടി പ്രതിഫലം ലഭിക്കുന്നു. الم (അലിഫ്-ലാം-മീം) എന്നത് ഒരു ഹര്‍ഫാണ് എന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരു ഹര്‍ഫാണ്. മീം ഒരു ഹര്‍ഫാണ്. ലാം ഒരു ഹര്‍ഫാണ്.”
[തിര്‍മിദി, അല്‍ബാനി: സ്വഹീഹ്].
പാപങ്ങൾ പൊറുക്കപ്പെടാൻ
റസൂല്‍ (ﷺ) പറഞ്ഞു :
“ആരെങ്കിലും നമസ്കാരശേഷം ‘സുബ്ഹാനല്ലാഹ്’ മുപ്പത്തിമൂന്ന് തവണയും, ‘അല്‍ഹംദുലില്ലാഹ്’ മുപ്പത്തിമൂന്ന് തവണയും, ‘അല്ലാഹു അക്ബര്‍’ മുപ്പത്തിമൂന്ന് തവണയും, ചൊല്ലിയാല്‍ അതായത് അവ തൊണ്ണൂറ്റി ഒന്‍പതും, ശേഷം നൂറ് തികച്ചുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്നും ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ സമുദ്രത്തോളമുണ്ടെങ്കിലും അവയെല്ലാം പൊറുക്കപ്പെടും.”
[സ്വഹീഹ് മുസ്‌ലിം]
سبحان الله :
അല്ലാഹു ഏറെ പരിശുദ്ധനാകുന്നു
الحمد لله :
അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും
الله أكبر :
അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍
لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير :
അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. അവന്‍ ഏകനാകുന്നു. അവന് പങ്കുകാരില്ല. സര്‍വാധിപത്യവും സര്‍വ്വസ്തുതിയും അവനാകുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവാനാണ്.
════════════
റസൂൽ (ﷺ) പറഞ്ഞു :
"ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട് പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ."
(അൽ-തിർമിധി ഹദീസ് 2675)
അത് കൊണ്ട് ഈ വിജ്ഞാനം നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്...അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ...
പുണ്ണ്യ നബി (ﷺ)ക്കൊരായിരം സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه


No comments:
Post a Comment