Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 5, 2017

ഹാഫിള് മുനീർ സഖാഫി തലയാട്.....

സൗമ്യ ഭാവങ്ങളുടെ സ്നേഹ സ്വരൂപമായിരുന്നു...പരിചയപ്പെട്ടവർക്കാർക്കും നല്ലതല്ലാതെ പറയാനില്ലാത്തവർ...

മർകസ് ആർട്സ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്...പ്രായമോ മറ്റു കാര്യങ്ങളോ പ്രശ്നമായി കാണാതെ ഹിഫ്ളുൽ ഖുർആൻകോളേജിൽ അഡ്മിഷന് വേണ്ട കാര്യങ്ങൾ ചെയ്തു...പിന്നീട് പഠന സപര്യയായിരുന്നു കേവലം പതിനഞ്ച് മാസങ്ങൾ കൊണ്ട് ഹിഫ്ള് പൂർത്തിയാക്കുന്നതിനിടയിൽ മാതൃകാ യോഗ്യനായ വിദ്യാർത്ഥി എന്നതിലുപരി സ്നേഹ നിധിയായ ഒരു ലീഡർ കൂടിയായി തീർന്നു മുനീർ സഖാഫി... 
ഹിഫ്ള് പഠന ശേഷം വന്ദ്യരായ പാലാഴി അബ്ദുറഹ് മാൻ മദനി ഉസാതാദിന്റെ ദർസിലേക്ക് തന്റെ ദർസീ പഠനം പറിച്ചു നടുകയും ഒപ്പം സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് കർമ്മോത്സുകനായ ഒരു നേതൃത്വത്തെ ദാഹിച്ചിരിക്കുന്ന തലയാട് ഗ്രാമത്തിന് നിഷ്കാമ കർമ്മിയായ ഒരു പ്രവർത്തകനായി വരികയും ക്രിയാത്മക ഇടപെടലുകളിലൂടെ ഒരു ദേശത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ നേതാവായി മാറുകയും ചെയ്തു....വള്ള്യാട് ദർസിൽ നിന്നും മർകസിലേക്ക്....കുല്ലിയ്യയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി സഖാഫിയായ ശേഷം വിശ്വ വിഖ്യാതമായ യമനിലെ ദാറുൽ മുസ്ഥഫയിൽ ആത്മീയ ലോകത്തെ സൂര്യ തേജസ്സായ ശൈഖ് ഹബീബ് ഉമർ ഹഫീളിന്റെയും ഹബീബ് അലി ജിഫ്രിയുടേയും ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കി...
പിന്നീട് സേവനത്തിന്റെ നിതാന്ത പ്രവർത്തനങ്ങളുമായി മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജ് മുദരിസായി വന്ദ്യരായ ശൈഖുനായുടെ നിർദേശ പ്രകാരം ചുമതലയേൽക്കുകയും അനിതര സാധാരണ വ്യക്തിപ്രഭാവത്തിലൂടെ വിദ്യാർത്ഥികൾക്ക് മാതൃകാ ഗുരുനാഥനായ,സ്നേഹ വത്സലനായ പ്രിയപ്പെട്ട മുനീർ ഉസ്താദായി മാറി......
സമയാ സമയങ്ങളിൽ ആവശ്യമായ കാര്യങ്ങളെ കണ്ടറിഞ്ഞ് നിറവേറ്റുക,അതിന് ഏതറ്റം വരെയും അധ്വാനിക്കുക ഇതായിരുന്നു മുനീർ സഖാഫിയുടെ സേവനമുഖമുദ്ര...
ഹിഫ്ളിലെ സേവനത്തിനിടയിൽ സ്ഥാപനത്തിനാവശ്യമായ പല കാര്യങ്ങളും ചെയ്തു തീർക്കുന്നതിൽ ശുഷ്കാന്തി കാണിക്കുകയും സഫലമാക്കുകയും ചെയ്തു...(അല്ലാഹു ഖബൂലാക്കട്ടെ.)
രോഗം ശരീരത്തെ തളർത്തിയെങ്കിലും ഉന്മേഷം നിറഞ്ഞ ആ മനസ്സിൽ സാമൂഹ്യ സേവനത്തെ കുറിച്ചുള്ള ചിന്തകളും അതിനു വേണ്ട ചർച്ചകളും സജീവമാക്കിയിരുന്നു....
മുനീർ സഖാഫിയുടെ വിയോഗത്തിലൂടെ സൗമന്യായ ഒരു വിപ്ലവകാരിയെയാണ്,കർമ്മ കുശലനായ പ്രവർത്ചകനെയാണ്,സ്നേഹ നിധിയായ സഹപ്രവർത്തകനെയാണ്,അതിലുപരി പറക്കമുറ്റാത്ത നാല് പിഞ്ചോമനമനകൾക്ക് സ്നേഹ വത്സലനായ പിതാവിനെയാണ്......നാഥാ നാളെ നിന്റെ ജന്നാത്തുന്നഈമിൽ ഞങ്ങളെയും അവരെയും നിന്റെ ഹബീബിന്റെ ചാരത്ത് ഒരുമിച്ചു കൂട്ടണേ അല്ലാഹ്..........ഖബർ വിശാലമാക്കണേ അല്ലാഹ്......

ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ

No comments: