
┏══✿ഹദീസ് പാഠം 394✿══┓
■══✿ <﷽> ✿══■
6-08-2017 ഞായർ
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : أَمَرَنِي خَلِيلِي ﷺ بِسَبْعٍ : أَمَرَنِي بِحُبِّ الْمَسَاكِينِ وَالدُّنُوِّ مِنْهُمْ ، وَأَمَرَنِي أَنْ أَنْظُرَ إِلَى مَنْ هُوَ دُونِي وَلَا أَنْظُرَ إِلَى مَنْ هُوَ فَوْقِي ، وَأَمَرَنِي أَنْ أَصِلَ الرَّحِمَ وَإِنْ أَدْبَرَتْ ، وَأَمَرَنِي أَنْ لَا أَسْأَلَ أَحَدًا شَيْئًا ، وَأَمَرَنِي أَنْ أَقُولَ بِالْحَقِّ وَإِنْ كَانَ مُرًّا، وَأَمَرَنِي أَنْ لَا أَخَافَ فِي اللهِ لَوْمَةَ لَائِمٍ، وَأَمَرَنِي أَنْ أُكْثِرَ مِنْ قَوْلِ : لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ؛ فَإِنَّهُنَّ مِنْ كَنْزٍ تَحْتَ الْعَرْشِ (رواه أحمد)
✿═════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പ്രീയ കൂട്ടുകാരൻ ﷺ എന്നോട് ഏഴു കാര്യം കൽപ്പിച്ചു: അഗതികളെ സ്നേഹിക്കുക, അവരോട് സാമീപ്യം പുലർത്തുക, എന്നേക്കാൾ താഴെക്കിടയിലുള്ളവരിലേക്ക് നോക്കുക മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുക, അവർ (കുടുംബക്കാർ) പുറന്തിരിഞ്ഞാലും ചാർച്ച ബന്ധം നിലനിർത്തുക, ആരോടും ഒന്നും യാചിക്കാതിരിക്കുക, എത്ര കൈപ്പേറിയതാണെങ്കിലും സത്യം മാത്രം പറയുക, അല്ലാഹുവിന്റെ വിഷയത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപത്തേയും ഭയപ്പെടാതിരിക്കുക, (لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ) അധികരിപ്പിക്കുക, കാരണം ഈ ദിക്ർ (ലാ ഹൗല....) അർഷിന്റെ ചുവടെയുള്ള നിധിയിൽ പെട്ടതാണ് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment