Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 7, 2017

Dr. പ്രൊഫ. അഹമദ് സഈദ്‌ അന്തരിച്ചു

ഫാറൂഖ് കോളേജ് അറബിക് ഡിപാർട്ട്മെന്റ് റിട്ട: പ്രൊഫസർ ഡോ. പി എ അഹ്മദ് സഈദ്(61) നിര്യാതനായി. 

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാളി ആയിരുന്ന പി.എ അബ്ദുല്ല മൗലവിയുടെ മകനാണ്. മാതാവ് പരേതയായ ഖദീജ ഹജ്ജുമ്മ.

ഫാറൂഖ് കോളേജിൽ നിന്ന് വിരമിച്ചതിന് ശേഷം ജാമിഅ: സഅദിയ്യ: സയൻസ് കോളേജിന്റെ പ്രിൻസിപ്പലായി സേവനം അനുഷ്ടിച്ച് വരികയാണ്.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് ഡിപാർട്ട്മെന്റിൽ ഡോക്ടറേറ്റ് നേടിയ അഹ്മദ് സഈദ് കേരള സംസ്ഥാന അറബിക് ടെക്സ്റ്റ് ബുക്ക് പരിശോധന കമ്മറ്റിയിൽ അംഗമായും പ്രവ്വത്തിച്ചിട്ടുണ്ട്.

സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സിക്രട്ടറിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. തളിപ്പറമ്പ് അൽ മഖർ കമ്മിറ്റി അംഗം, അൽ മഖർ അറബിക് ഡിപാർട്ട്മെന്റ് തലവൻ, sys കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ കെ.ഫാത്തിമ

മക്കൾ: മുഹമ്മദ് സുഹൈൽ,സക്കിയ, മുഹമ്മദ് സിനാൻ, സുഹന്നിസ

മരുമക്കൾ:ഇർഫാന, ജാഫർ ചൊവ്വ

സഹോദരങ്ങൾ: ഉബൈദല്ലാഹി സഅദി നദ് വി (ജാമിഅ സഅദിയ്യ: അറബിക് തലവൻ) ,സുബൈർ (ICF ജിദ്ദ) ,ഇസ്ഹാഖ്( ICF മസ്കറ്റ്), അൻവർ (ICF ദമാം) 

കണ്ണൂർ ജില്ല സംയുക്ത ജമാഅത്ത് ഖാളി കെ.പി ഹംസ മുസ്ലിയാരുടെ മകളുടെ ഭർത്താവാണ്.

മയ്യിത്ത് നിസ്കാരം രാവിലെ പത്തിന് ഏഴാമൈൽ സുന്നീ സെൻററിൽ വെച്ച്.

No comments: