
┏══✿ഹദീസ് പാഠം 424✿══┓
■══✿ <﷽> ✿══■
■5-09-2017 ചൊവ്വ ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : بِتُّ عِنْدَ خَالَتِي مَيْمُونَةَ ، فَتَحَدَّثَ رَسُولُ اللهِ ﷺ مَعَ أَهْلِهِ سَاعَةً، ثُمَّ رَقَدَ، فَلَمَّا كَانَ ثُلُثُ اللَّيْلِ الْآخِرُ قَعَدَ، فَنَظَرَ إِلَى السَّمَاءِ، فَقَالَ : { إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ }. ثُمَّ قَامَ، فَتَوَضَّأَ، وَاسْتَنَّ، فَصَلَّى إِحْدَى عَشْرَةَ رَكْعَةً، ثُمَّ أَذَّنَ بِلَالٌ، فَصَلَّى رَكْعَتَيْنِ، ثُمَّ خَرَجَ، فَصَلَّى الصُّبْحَ(رواه البخاري)
✿═════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ എന്റെ മാതൃസഹോദരി മൈമൂനയുടെ വീട്ടിൽ ഒരിക്കൽ രാത്രി താമസിച്ചു; അങ്ങിനെ (ആ രാത്രിയിൽ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ പ്രീയ പത്നിയുമായി അൽപനേരം സംസാരിച്ചിരുന്നതിന് ശേഷം അവിടുന്ന് നിദ്രയിലാണ്ടു ; രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയമായപ്പോൾ അവിടുന്ന് ഇരുന്ന് മേൽപ്പോട്ട് നോക്കി കൊണ്ട് പറഞ്ഞു: {(إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ) }(തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും അകകാഴ്ചയുള്ളവർക്ക്ര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്) പിന്നീട് അവിടുന്ന് എഴുന്നേറ്റ് വുളുഅ് ചെയ്ത് പല്ല് തേച്ചു പതിനൊന്നു റക്അത്ത് നിസ്കരിച്ചു; ബിലാൽ (റ) വാങ്ക് വിളിച്ചപ്പോൾ അവിടുന്ന് രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിച്ചു പിന്നീട് പുറപ്പെട്ട് സുബ്ഹ് നിസ്കാരം നിർവഹിച്ചു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment