Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 5, 2017

ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ വിനയം നിറഞ്ഞ പണ്ഡിതൻ

നിരവധി ഉസ്താദുമാരുടെ ഗുരു ശൈഖുനാ അലിക്കുഞ്ഞി മുസ്ലിയാർ ഉസ്താദ് അവരുടെ വിജയരഹസ്യം എന്താണ് ആ ചോദ്യത്തിന്റെ മറുപടി ഉസ്താദ് വിവരിക്കുന്നതിങ്ങനെയാണ്. ഉസ്താദുമാരുടെയും മഹാന്മാരുടെയും ഭാഗമായത് പൊരുത്തവും ഗുരുത്വവുമാണ പ്രാർത്ഥനയുമാണ് അതാണ് എന്റെ കൈമുതൽ.. ഉസ്താദുമാർക്കും മഹാന്മാർക്കും സേവനം ചെയ്യുന്നത് ചെറുപ്പംമുതലേ എനിക്ക് വലിയഇഷ്ടമാണ്. ഉസ്താദ് തന്നെ വിവരിക്കുന്ന ചില സംഭവങ്ങൾ വിദ്യാർത്ഥികൾ മനസ്സിരുത്തി വായിക്കേണ്ടതും അവരെ അനുവർത്തിക്കാൻ ശ്രമിക്കേണ്ടതും ആണ്.. ഉസ്താദ് തന്നെ പറയട്ടെ പൊസോട്ട് പള്ളിയിൽ പഠിക്കുന്ന കാലത്ത് ഉണ്ടായ ഒരനുഭവം അന്നൊരു സുന്നത്ത് നോമ്പിന്റെ ദിവസമായിരുന്നു എല്ലാവർക്കും നോമ്പാണ് അസർ നിസ്കാരശേഷം ഉസ്താദ് മുഹമ്മദ് മുസ്ലിയാർ ഒരു മുതഅല്ലിമിനെ വിളിച്ചു പറഞ്ഞു. എന്റെ കുട്ടിക്ക് സുഖമില് ഉച്ചിത്തെ വൈദ്യരുടെ അടുത്ത് പോയി മരുന്ന് വാങ്ങി വരണം അപ്പോൾ ആ മുതഅല്ലിമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാൻ നോമ്പ് പിടിച്ച് ആകെ തളർന്നിരിക്കുന്നു എനിക്കങ്ങോട്ട് പോവാൻ വയ്യ. ദൂരെ നിന്ന് ഈ രംഗം വീക്ഷിച്ച ഞാൻ വേഗം ഉസ്താദിന്റെ മുമ്പിലേക്ക് നീങ്ങി രണ്ട് കയ്യും നീട്ടി ഞാൻ ചോദിച്ചു. എന്താണ് വേണ്ടത് ഞാനെന്ത് ചെയ്യണം. ഇതുകേട്ട് ഉസ്താദ് എന്നോട് ചോദിച്ചു നിനക്ക് കഴിയുമോ മരുന്നു കൊണ്ടു വരാൻ. ഞാൻ പറഞ്ഞു. ഓ റെഡി ഞാനുടനെ ചായക്കടയിൽ കയറി നന്നായി ഭക്ഷണം കഴിച്ചു സൈക്കിൾ ചവിട്ടി ഉച്ചിലത്ത് പോയി മരുന്ന് വാങ്ങി കൊണ്ട് കൊടുത്തു ഉസ്താദിന് സന്തോഷമായി. തിരുനബിയെ സ്വപ്നത്തിൽ ദർശിക്കുക എന്നത് റബ്ബ് അനുഗ്രഹിച്ചവർക്ക് മാത്രം ലഭിക്കുന്ന ഒരു സൗ ഭാഗ്യമാണ് ഈ മഹത്തായ സൗഭാഗ്യം ഒന്നിലധികം തവണ കൈവരിച്ച മഹാനാണ് ശൈഖുന അലിക്കുഞ്ഞി ഉസ്താദ്. പരപ്പനങ്ങാടിയിൽ ഓതുന്ന കാലത്താണ് ആദ്യത്തെ തിരുദർശനം ഉണ്ടായത് ഒരാൾ ഓടിവന്ന് ഉസ്താദിനോട് പറയുന്നു നിങ്ങളുടെ വീട്ടിലേക്ക് തിരുനബി വരുന്നുണ്ട്. ബാക്കി ഉസ്താദിന്റെ ഭാഷയിൽ,, സന്തോഷത്തോടെ ഞാൻ വീട്ടിലേക്കോടി ഉമ്മയോട് ചെന്ന് വിവരം പറഞ്ഞു അല്പസമയത്തിനകം അതാ വരുന്നു തിരുനബി . കൂടെ അഞ്ചാളുകളുമുണ്ട് പതിനാലാംരാവ് പോലെ പ്രകാശിക്കുന്ന മുഖം .വെളുത്ത കമ്മീസ് ഭംഗിയുള്ള താടിരോമങ്ങൾ കൂടെയുള്ളവരും ഏകദേഷം അങ്ങനെത്തന്നെ. ആതേജസ് ആസ്വദിച്ച് നിൽക്കവെ അവർ എന്റെ വീട്ടിലേക്ക് പ്രവേശിച്ചു അവിടെ ഉണ്ടായിരുന്ന ഒരു കട്ടിലിൽ ഇരുന്നു.ഞാൻ സന്തോഷത്താൽ പൊട്ടിക്കരയാൻ തുടങ്ങി കരച്ചിൽ നിർത്താ നേ സാധിക്കുന്നില്ല. ഉമ്മ അടുത്തുതന്നെയുണ്ട് ഉമ്മയോട് തിരുനബി എന്നെ കുറിച്ച് പലതും ചോദിക്കുന്നു. അവൻ നിങ്ങളെ അനുസരിക്കുന്നുണ്ടോ വേണ്ടതുപോലെ ബഹുമാനിക്കുന്നുണ്ടോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. ഓരോ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി പറഞ്ഞുകൊണ്ടിരുന്നു സാധാരണ അതിഥികൾ വന്നാൽ ചെയ്യാറുള്ളതുപോലെ ചായ കൊണ്ടുവരാൻ പോയപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞു അവരെ വിലക്കി. അൽപസമയം കഴിഞ്ഞ് പോകാൻ ഒരുങ്ങുമ്പോൾ മോനേ എന്ന് വിളിച്ച് തിരുനബിഎ നിക്ക് തിളങ്ങുന്ന വാൾ തന്നു. ധീരതയുടെ പ്രതീകമാണ് എന്നാണ് ആ വാളിനെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. മറ്റൊരു സ്വപ്നത്തെ കുറിച്ച് ഉസ്താദ് വിവരിക്കുന്നതിങ്ങനെ,, തിരുനബിയുംസ്വഹാബത്തും വി ശുദ്ധ കഅബാലയത്തിനടുത്ത് ഇരിക്കുന്നു. ഞാൻ അദബ് പാലിച്ച് ദൂരെ മാറി നിന്നു. അപ്പോൾ നബി തങ്ങൾ ആലിക്കുഞ്ഞി എന്ന് വിളിച്ച് അടുത്തേക്ക് വരാൻ പറഞ്ഞു സ്വഹാബത്തിനിടയിലൂടെ നടന്ന് ഞാൻ തിരുനബിയുടെ മുമ്പിലെത്തി.തിരുനബിഎഴുന്നേറ്റ് നിന്ന് എന്നെ കെട്ടിപ്പിടിച്ചു.ഞാൻ പൊട്ടിക്കരഞ്ഞു ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നു.തിരുനബിയുടെ ആതിരുവദനം എന്റെ മനസ്സിൽ ഇന്നും തെളിഞ്ഞ് നിൽക്കുന്നു കിതാബിൽ നാം പഠിച്ചറിഞ്ഞത് പോലെ തന്നെയാണ് കണ്ടത്. വിനയമാണ് ശൈഖുന അലിക്കുഞ്ഞി ഉസ്താദ് ന്റെ മുഖമുദ്ര.അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല അസൂയ എന്താണെന്നറിയില്ല ഉസ്താദിനെ ഒരിക്കൽ പരിചയപ്പെടുന്ന വർക്ക് ഒരിക്കലും മറക്കാത്ത തും അതുതന്നെ. സൽസ്വഭാവം കൊണ്ട് ഇക്കാലത്ത് സ്വർഗ്ഗത്തിൽ പോകുമെങ്കിൽ ആലിക്കുഞ്ഞി മുസ്ലിയാർ ആയിരിക്കുമെന്ന് ചില പ്രമുഖ പണ്ഡിതന്മാർ ആലിക്കുഞ്ഞി ഉസ്താദിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് അറിയപ്പെട്ട കാര്യമാണ്. ഒരിക്കൽ ഉസ്താദ് പറഞ്ഞു ഞാൻ ആർക്കും ഒന്നും കൊടുക്കാനില്ല ആരോടും പൊരുത്തപ്പെടി ക്കാനും  ഇല്ല. നമ്മളിൽ എത്രപേർക്ക് ഇങ്ങനെ പറയാൻ കഴിയും അതാണ് അലിക്കുഞ്ഞി ഉസ്താദ് ആരെയും വേദനിപ്പിച്ചില്ല ആരെയും കുറ്റം പറഞ്ഞില്ല. ആരെയും ദ്രോഹിച്ചിട്ടില്ല ശൈഖുന അലിക്കുഞ്ഞി ഉസ്താദ് ന്റെ  തിരുനബി സ്നേഹം എടുത്ത് പറയേണ്ടത്തന്നെയാണ് വികാരഭരിതരായി ട്ടല്ലാതെ നബിയുടെ പേര് ഉസ്താദ് പറഞ്ഞിട്ടില്ല അശ്റഫുൽ ഖൽക് മുത്ത് മുസ്ഥഫാ ആരമ്പപ്പൂ ഇങ്ങനെയൊക്കെയായിരിക്കും അവിടന്ന് തങ്ങളെ വിഷേശിപ്പിക്കാർ അപ്പോഴെല്ലാം മുഖഭാവം മാറുന്നത് ആർക്കും കാണാം. മലപ്പുറം ഭാഗത്തുള്ള പ്രസിദ്ധനായ ഒരു തങ്ങളെ കാണാൻ ശൈഖുന ഉമർഹാജിയുടെ വീട്ടിലെത്തി അൽപം കുശലം 'പറഞ്ഞ് പിരിയാൻ ആയപ്പോൾ ശൈഖുനാ സയ്യിദിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു,, സ്വർഗത്തിൽ അല്ലാഹു നമ്മെ ഒരുമിച്ചുകൂട്ടട്ടെ,, എന്ന് സയ്യിദ വ ർ ക ൾ പ്രാർത്ഥിച്ചു ഉടനെ ശൈഖുന പറഞ്ഞു,, അത് പോരാ എപ്പോഴും ആ തിരുമുഖം കാണാൻ സാധിക്കണം,, ആദ്യമായി തിരുനബിയുടെ ഹ ള്റത്തിൽ എത്തിയ സംഭവം ശൈഖുന വിവരിക്കുന്നത് ഇങ്ങനെ.,, എല്ലാവരും കൗതുകത്തോടെ ആവേശത്തോടെ വിശുദ്ധ റൗളയിലേക്ക് നോക്കുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് നോക്കാനായില്ല ഞാൻ പേടിച്ച് പോയി .കാരണം ഈ നിസ്സാരനായ പാവപ്പെട്ട എന്റെ കണ്ണ് കൊണ്ട് നോക്കാൻ എനിക്ക് അർഹതയുണ്ടോ ഞാൻ കുറെ കരഞ്ഞു,, മുഹമ്മദ് സഖാഫി പാത്തൂർ ശൈഖുന യുടെ ഇ ശ്കിനെപ്പറ്റി പറയുന്നതിങ്ങനെ,, ഞങ്ങൾ ബല്ലാ കടപ്പുറത്ത് ദർസിൽ പഠിക്കുമ്പോഴാണ് ശൈഖുന  ഹജ്ജിനു പോകുന്നത്. പോവുമ്പോൾ ഉസ്താദ് കരഞ്ഞുകൊണ്ടു പറഞ്ഞു. ഞാനിനി തിരിച്ചുവരാൻ ഉദ്ദേശിക്കുന്നി ല്ല എനിക്ക് മദീനയിൽ അന്തിയുറങ്ങണം തിരുനബിയുടെ ചാരത്തായി എനിക്ക് ആറടിമണ്ണ് കിട്ടണം ഞാനവിടെ കിടക്കാൻ പോകുന്നു ഞാൻ ഇനി നാട്ടിലേക്ക് വരുന്നില്ല. പിന്നീട് ശൈഖുന മദീനയിലും പോയി കരഞ്ഞ് പ്രാർത്ഥിച്ചു.,, നബിയെ എനിക്കങ്ങയുടെ ചാരെ മദീനയിൽ അന്ത്യവിശ്രമം ഒരുക്കിത്തരണം. ഞാനിവിടെ കിടക്കാൻ വന്നതാണ്,, അന്ന് രാത്രി ശൈഖുനക്ക് സ്വപ്നദർ ഷ നമുണ്ടായി.,, നീ പോയി ദർസ് ചൊല്ലിക്കൊടുക്ക് നിനക്ക് കിടക്കാൻ സമയമായിട്ടില്ല,, ആ നിർദ്ദേശം ലഭിച്ചതിന് ശേഷമാണ് ശൈഖുന നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.ഇങ്ങനെ എത്രയെത്ര മഹത്തങ്ങളാണ് ശൈഖുനയെക്കുറിച് വിവരിക്കാനുള്ളത്. ഇന്നും ജീവിച്ചിരിക്കുന്ന ആ വലിയ പൺ ഡി തനെ കാണാനും ബറക്കത്ത് എടുക്കാനും നാം തയ്യാറാവുക റബ്ബ് നമ്മളെ തുണക്കട്ടെ. ആമീൻ
കടപ്പാട്: എഴുതിയ വ്യക്തിയോട്

No comments: