■═══✿ <﷽> ✿═══■
■ 10-09-2017 ഞായർ ■
═══════════════════
وَعَنْ خَبَّابِ بْنِ الْأَرَتِّ رَضِيَ اللهُ عَنْهُ قَالَ : شَكَوْنَا إِلَى رَسُولِ اللَّهِ ﷺ وَهُوَ مُتَوَسِّدٌ بُرْدَةً لَهُ فِي ظِلِّ الْكَعْبَةِ، قُلْنَا لَهُ : أَلَا تَسْتَنْصِرُ لَنَا، أَلَا تَدْعُو اللَّهَ لَنَا ؟ قَالَ : كَانَ الرَّجُلُ فِيمَنْ قَبْلَكُمْ يُحْفَرُ لَهُ فِي الْأَرْضِ فَيُجْعَلُ فِيهِ، فَيُجَاءُ بِالْمِنْشَارِ فَيُوضَعُ عَلَى رَأْسِهِ، فَيُشَقُّ بِاثْنَتَيْنِ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَيُمْشَطُ بِأَمْشَاطِ الْحَدِيدِ مَا دُونَ لَحْمِهِ مِنْ عَظْمٍ أَوْ عَصَبٍ ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَاللَّهِ لَيُتِمَّنَّ هَذَا الْأَمْرَ حَتَّى يَسِيرَ الرَّاكِبُ مِنْ صَنْعَاءَ إِلَى حَضْرَمَوْتَ لَا يَخَافُ إِلَّا اللَّهَ أَوِ الذِّئْبَ عَلَى غَنَمِهِ، وَلَكِنَّكُمْ تَسْتَعْجِلُونَ (رواه البخاري)
✿═══════════════✿
ഖബ്ബാബ് ബിൻ അറത്ത് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു : കഅ്ബയുടെ തണലിൽ അവിടുത്തെ പുതപ്പ് തലയിണയായി വെച്ചിരിക്കുന്ന അല്ലാഹുവിന്റെ തിരു ദൂദർ ﷺ യോട് ഞങ്ങൾ (ശത്രുക്കളിൽ നിന്ന് ഏറ്റുവാങ്ങുന്ന പീഡനങ്ങളെ കുറിച്ച്) ആവലാതി ബോധിപ്പിച്ചു കൊണ്ട് പറഞ്ഞു: ഞങ്ങൾക്ക് അങ്ങ് സഹായം തേടുന്നില്ലയോ? അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലെയോ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്ക് മുമ്പുള്ള സമൂഹത്തിലെ ഒരാൾ അവനു വേണ്ടി ഭൂമിയിൽ കുഴി കുഴിക്കപ്പെടുകയും ശേഷം അവനെ ആ കുഴിയിൽ നിർത്തപ്പെടുകയും ഈർച്ചവാൾ കൊണ്ട് അവന്റെ തലക്കു മുകളിലൂടെ അവനെ രണ്ടായി പിളർക്കപ്പെടുകയും ചെയ്യുമായിരുന്നു ഇതൊന്നും തന്നെ അവരെ തങ്ങളുടെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നില്ല; ഇരുമ്പിനാലുള്ള ചീർപ്പ് കൊണ്ട് അവരുടെ ഇറച്ചിയുടെയും എല്ലിന്റെയും ഞരമ്പുകൾ ക്കിടയിലും ചീകപ്പെട്ടിരുന്നെങ്കിലും അവരെ വിശ്വാസത്തിൽ നിന്ന് അന്യമാക്കാൻ ഈ ചെയ്തികൾക്കായില്ല അല്ലാഹു തന്നെയാണ് സത്യം; അവൻ അവന്റെ ഈ കാര്യത്തെ (ഇസ്ലാം) പൂർത്തീകരിക്കുക തന്നെ ചെയ്യും അപ്പോൾ സ്വൻആഹിൽ നിന്ന് ഹളറ മൗത്തിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്യുന്നവന് അല്ലാഹുവിനെയും അവന്റെ ആട്ടിൻ കൂട്ടങ്ങളുടെ മേൽ ചെന്നായയും അല്ലാതെ ഭയപ്പെടേണ്ടി വരില്ല എങ്കിലും നിങ്ങൾ ധൃതി പിടിക്കുകയാണ് (ബുഖാരി)
✿═══════════════✿
✿═══════════════✿
https://goo.gl/E3uSzv


No comments:
Post a Comment