ചോ: പെരുന്നാൾ ആശംസകൾ അർപ്പിക്കുന്നതിന്റെ വിധി എന്താണ്?
ഉ: പെരുന്നാൾ ആശംസ സുന്നത്ത്.
(നിഹായ: 2/401)
ചോ: ബലിപെരുന്നാൾ ആശംസ അർപ്പിക്കേണ്ട സമയം ആരംഭിക്കുന്നതെപ്പോൾ?
ഉ: അറഫ: ദിനത്തിന്റെ സുബ്ഹി മുതൽ ബലിപെരുന്നാൾ ആശംസയുടെ സമയം ആരംഭിക്കുന്നു.
(ബുശ്റൽ കരീം: 2/18)
ചോ: ബലിപെരുന്നാൾ ആശംസ അർപ്പിക്കേണ്ട സമയം അവസാനിക്കുന്നതെപ്പോൾ?
ഉ : ദുൽഹിജ്ജ പതിമൂന്നിന്റെ മഗ് രിബ് വരെ ആശംസയർപ്പിക്കാം.
(ശർവാനി: 3/56)
ചോ: ആശംസ അർപ്പിക്കേണ്ട വാചകം?
ഉ: 'തഖബ്ബലല്ലാഹു മിന്നാ വമിൻക' എന്നോ ഇത് പോലോത്ത മറ്റ് വാചകങ്ങൾ കൊണ്ടോ ആശംസ അർപ്പിക്കാം.
(ശർവാനി: 3/56)
( 'ഇത് പോലോത്ത മറ്റു വാചകങ്ങൾ' എന്ന് പറഞ്ഞതിൽ 'ഈദ് മുബാറക്' പോലോത്ത ആശംസാ വാചകങ്ങൾ ഉൾപ്പെട്ടു)
ചോ: ആശംസ അർപ്പിക്കുന്നവരോട് തിരിച്ചും ആശംസ പറയൽ സുന്നത്തുണ്ടോ?
ഉ: സുന്നത്തുണ്ട്
تقبل الله منكم احياكم الله لامثاله كل عام وانتم بخير
ഈ വാചകം കൊണ്ടോ ഇത് പോലോത്ത മറ്റ് വാചകങ്ങൾ കൊണ്ടോ (ഈദ് മുബാറക് പോലെ) തിരിച്ചും ആശംസ പറയൽ സുന്നത്തുണ്ട്.
(ശർവാനി: 3/56)
ചോ: ആശംസ അർപ്പിക്കുമ്പോൾ ഹസ്തദാനം സുന്നത്തുണ്ടോ?
ഉ : പുരുഷൻ പുരുഷനുമായും സ്ത്രീ സ്ത്രീയുമായും കാണാനും തൊടാനും പറ്റുന്ന മഹ്റമോ, ഭാര്യ ഭർത്താക്കന്മാരോ ആയ ആണും പെണ്ണും തമ്മിലും ഹസ്തദാനം സുന്നത്താണ്.
(ശർവാനി 3/56)
ചോ: ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കാമോ?
ഉ: ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കൽ സുന്നത്താണ്.
(ബിഗ് യ : 46, ശർവാനി: 1/285)

No comments:
Post a Comment