Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 22, 2017

ഹദീസ് പാഠം 471

   
    ┏══✿ഹദീസ് പാഠം 471✿══┓
           ■═══✿ <﷽> ✿═══■
           ■ 22-10-2017 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ يَرْضَى لَكُمْ ثَلَاثًا ، وَيَكْرَهُ لَكُمْ ثَلَاثًا ؛ فَيَرْضَى لَكُمْ أَنْ تَعْبُدُوهُ، وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللهِ جَمِيعًا، وَلَا تَفَرَّقُوا، وَيَكْرَهُ لَكُمْ قِيلَ وَقَالَ ، وَكَثْرَةَ السُّؤَالِ، وَإِضَاعَةَ الْمَالِ ( رواه مسلم)
       ✿═══════════════✿
 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റ തിരു ദൂദർ ﷺ പറഞ്ഞു: അല്ലാഹു നിങ്ങളിൽ നിന്ന് മൂന്ന് കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു; നിങ്ങൾ അവന് ആരാധനയർപ്പിക്കുന്നതും അവന് പങ്കുകാരനെ സ്ഥാപിക്കാതിരിക്കുന്നതും, അവൻറെ പാശം മുറുകെ പിടിച്ച് പരസ്പരം ഛിന്നപിന്നമാകാതിരിക്കുന്നതും അവന് ഇഷ്ടമാണ്; കണ്ടതും കേട്ടതും പറഞ്ഞു നടക്കലും, അധികമായി ചോദ്യം ചോദിക്കുന്നതും സമ്പാധ്യം നഷ്ടപ്പെടുത്തുന്നതും അല്ലാഹു നിങ്ങളിൽ നിന്ന് വെറുക്കുകയും ചെയ്യുന്നു  (മുസ്ലിം)
      ✿═══════════════✿
      ✿═══════════════✿
      കൂടുതൽ ഹദീസുകൾക്ക്
          www.ilyassaquafi.in

ഗുണപാഠം
അല്ലാഹുവിന് മാത്രം ആരാധനകൾ അർപ്പിക്കുക; അവൻറെ ഋജുവായ പാത പിൻപറ്റുകയും പരസ്പരം അനൈക്യം സൃഷ്ടിക്കാതിരിക്കുകയും ചെയ്യൽ അല്ലാഹുവിൻറെ പ്രീതി സമ്പാദിക്കാൻ കാരണമാകുന്നു; സോഷ്യൽ മീഡിയകൾ വഴിയും അല്ലാതെയും കണ്ടതും കേട്ടതും യതാർത്ഥ്യമറിയാതെ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യലും അനാവശ്യമായി അധികമായി ചോദ്യം ചോദിക്കുന്നതും സമ്പത്ത് അന്യായമായി നശിപ്പിച്ച് കളയുന്നതും അല്ലാഹുവിൻറെ അതൃപ്തി സമ്പാധിക്കാനേ ഉപകരിക്കൂ

No comments: