Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 22, 2017

ഹദീസ് പാഠം 472

 ┏══✿ഹദീസ് പാഠം 472✿══┓

          ■═══✿ <﷽> ✿═══■
             ■ 23-10-2017 തിങ്കൾ ■
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ  ﷺ  قَالَ : مَنِ اسْتَعَاذَ بِاللهِ ؛ فَأَعِيذُوهُ، وَمَنْ سَأَلَكُمْ بِاللهِ ؛ فَأَعْطُوهُ، وَمَنْ دَعَاكُمْ ؛ فَأَجِيبُوهُ، وَمَنْ آتَى إِلَيْكُمْ مَعْرُوفًا ؛  فَكَافِئُوهُ، فَإِنْ لَمْ تَجِدُوا مَا تُكَافِئُوهُ، فَادْعُوا لَهُ حَتَّى تَعْلَمُوا أَنْ قَدْ كَافَأْتُمُوهُ (رواه أحمد)
   ✿═══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെ മുൻ നിറുത്തി നിങ്ങളോട് കാവൽ (സംരക്ഷണം) തേടിയാൽ നിങ്ങൾ അവന് കാവൽ നൽകണം, അല്ലാഹുവിനെ കൊണ്ട് നിങ്ങളോട് (വല്ലതും) ചോദിച്ചാൽ നിങ്ങൾ അവന് അത് നൽകണം, നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാൽ നിങ്ങൾ ക്ഷണം സ്വീകരിക്കണം, നിങ്ങളിലേക്ക് ആരെങ്കിലും നന്മ ചെയ്താൽ നിങ്ങൾ അതിന് പ്രത്യുപകാരം ചെയ്യണം; നിങ്ങൾക്കതിന് സാധിക്കാത്ത പക്ഷം അവരോട് നിങ്ങൾ പ്രത്യുപകാരം ചെയ്തുവെന്ന് തോന്നിക്കും വിധം നിങ്ങൾ അവന് വേണ്ടി പ്രാർത്ഥിക്കുകയെങ്കിലും വേണം (അഹ്മദ്)
✿═══════════════✿
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

ഗുണപാഠം

അല്ലാഹുവിൻറെ നാമത്തിൽ നമ്മോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അവനെ മടക്കരുത്, കല്യാണം, മറ്റു നല്ല കാര്യങ്ങളിൽ സംബന്ധിക്കുന്നതിന് ക്ഷണിക്കപ്പെട്ടാൽ സന്തോഷപൂർവ്വം സ്വീകരിക്കണം, കടമായിട്ടോ അല്ലാതെയോ നമ്മോട് സഹകരിച്ചവർക്ക് പണം മടക്കി കൊടുക്കുമ്പോഴോ മറ്റു വഴിയിലൂടെയോ പ്രത്യുപകാരം ചെയ്യണം ; കൊടുത്ത പണത്തേക്കാൾ അധികം നൽകൽ നിബന്ധനയോട് കൂടെയാകുമ്പോൾ മാത്രമാണ് പലിശയാകുന്നത്, ഏറ്റവും ചുരുങ്ങിയത് جزاك الله خير الجزاء എന്നെങ്കിലും പറയണം

No comments: