Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, October 25, 2017

ഹദീസ് പാഠം 474

     
┏══✿ഹദീസ് പാഠം 474✿══┓
      ■═══✿ <﷽> ✿═══■
          ■ 25-10-2017 ബുധൻ ■
وَعَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ  أَنَّ النَّبِيَّ ﷺ نَهَى أَنْ يَتَنَفَّسَ  فِي الْإِنَاءِ، وَأَنْ يَمَسَّ ذَكَرَهُ بِيَمِينِهِ ، وَأَنْ يَسْتَطِيبَ  بِيَمِينِهِ  (رواه مسلم)
✿═══════════════✿
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തന്റെ (പാന) പാത്രത്തിൽ  ഊതൽ വലത് കൈ കൊണ്ട് ഗുഹ്യ ഭാഗം സ്പർശിക്കൽ (മലമൂത്ര വിസർജനാനന്തരം) വലത് കൈ കൊണ്ട് ശൗച്യം ചെയ്യൽ ഇവയെല്ലാം തിരു  നബി ﷺ വിലക്കിയിരിക്കുന്നു (മുസ്ലിം)
✿═══════════════✿
✿═══════════════✿
            കൂടുതൽ ഹദീസുകൾക്ക്
                 സന്ദർശിക്കുക
            www.ilyassaquafi.in

ഗുണപാഠം
നല്ല കാര്യങ്ങളിലെല്ലാം വലതിനെ മുന്തിക്കലും അറപ്പുളവാക്കുന്ന മോശം കാര്യങ്ങളിൽ ഇടതിനെ മുന്തിക്കലും തിരു നബി ﷺ യുടെ ചര്യയാണ്, വസ്ത്രം , ചെരുപ്പ്, ധരിക്കൽ, പള്ളിയിൽ പ്രവേശിക്കൽ ഭക്ഷണം കഴിക്കൽ തുടങ്ങി സൽ പ്രവർത്തികളിൽ വലതിനെ മുന്തിക്കണം പള്ളിയിൽ നിന്ന് പുറത്തിറങ്ങൽ, വസ്ത്രം ചെരുപ്പ് അഴിച്ചു വെക്കൽ, വീട്ടിൽ നിന്ന് പുറത്തിറങ്ങൂമ്പോൾ വിസർജ്ജനാനന്തര ശൗച്യം ചെയ്യൽ തുടങ്ങി മറ്റു കാര്യങ്ങളിൽ ഇടതിനെ മുന്തിക്കുകയും വേണം ; ഭക്ഷണം കഴിക്കുന്ന സമയത്തോ അല്ലാതെയോപാനപാത്രത്തിൽ ഊതി കുടിക്കരുത്; എല്ലാ മേഖലകളിലും സംശുദ്ധി കാത്തു സൂക്ഷിക്കുന്നവനാകണം യഥാർത്ഥ സത്യവിശ്വാസി

No comments: