Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 24, 2017

ഹദീസ് പാഠം 473

   
 ┏══✿ഹദീസ് പാഠം 473✿══┓

      ■═══✿ <﷽> ✿═══■

             ■ 24-10-2017 ചൊവ്വ ■

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ، وَلَا يَقْبَلُ اللهُ إِلَّا الطَّيِّبَ، وَإِنَّ اللهَ يَتَقَبَّلُهَا بِيَمِينِهِ، ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّي أَحَدُكُمْ فَلْوَهُ ، حَتَّى تَكُونَ مِثْلَ الْجَبَلِ(رواه البخاري)
✿═══════════════✿
 അബൂ ഹുറയ്റ റ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ആരെങ്കിലും നല്ല സമ്പാദ്യത്തിൽ - അല്ലാഹു നല്ലതേ സ്വീകരിക്കുകയുള്ളു- നിന്ന് ഒരു കാരക്കയുടെ  അളവ് ദാനധർമ്മം ചെയ്താൽ അതിനെ അല്ലാഹു നല്ലനിലയിൽ സ്വീകരിക്കും; പിന്നീട് നിങ്ങൾ ഓരോരുത്തരും തൻറെ കുതിരക്കുട്ടിയെ വളർത്തും പ്രകാരം അല്ലാഹു അതിന്റെ ഉടമസ്ഥന് വേണ്ടി ഒരു പർവ്വത സമാപനമാകും വരെ വളത്തുന്നതാണ് (ബുഖാരി)
✿═══════════════✿


✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക് 
                    സന്ദർശിക്കുക
             www.ilyassaquafi.in

                  ഗുണപാഠം

അല്ലാഹു നൽകിയ സമ്പാദ്യം അവൻറെ മാർഗ്ഗത്തിൽ ചെലവ് ചെയ്യുമ്പോൾ ഭൗതികമായി തന്റെ സമ്പാദ്യത്തിൽ ഒരൽപം കുറവ് വരുന്നതായി തോന്നിയാലും അല്ലാഹുവിന്റെ അടുക്കൽ അതിന് വലിയ വളർച്ചയുണ്ട് അറബികൾ തൻറെ പക്കലുള്ള കുതിര കുട്ടികളെ സ്വന്തം മക്കളെ വളർത്തും പ്രകാരം ഒരുപക്ഷേ അതിലധികം സൂക്ഷ്മതയോടെ വളർത്തി വലുതാക്കുന്നു ഇപ്രകാരം അടിമ ചെയ്യുന്ന ദാനധർമങ്ങൾ അല്ലാഹു അവന് വേണ്ടി സംരക്ഷിക്കും പാരത്രിക ലോകത്ത് അത് വലിയ കൂമ്പാരമായി അവന് ലഭിക്കും ദാനധർമങ്ങൾ അധികരിപ്പിക്കുക

No comments: