Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, October 27, 2017

ഹദീസ് പാഠം 477

   
 ┏══✿ഹദീസ് പാഠം 477✿══┓
       ■═══✿ <﷽> ✿═══■
          ■ 28-10-2017 ശനി ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ  قَالَ : قَالَ رَسُولُ اللهِ ﷺ  : لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ ، وَإِنِّي اخْتَبَأْتُ  دَعْوَتِي، شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ، فَهِيَ نَائِلَةٌ إِنْ شَاءَ اللهَ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللهِ شَيْئًا (رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റ തിരു ദൂദർ ﷺ പറഞ്ഞു: എല്ലാ നബിമാർക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥന ഉണ്ടായിരുന്നു; എന്നാൽ എല്ലാ നബിമാരും അവരവരുടെ പ്രാർത്ഥനകൾ നേരത്തെ തന്നെ വിനിയോഗിച്ച് കഴിഞ്ഞു; ഞാൻ ആ പ്രാർത്ഥന പാരത്രിക ലോകത്ത് എന്റെ സമുദായത്തിൻറെ ശുപാർശക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നു ; എന്റെ സമുദായത്തിൽ നിന്ന് അല്ലാഹുവിനെ കൊണ്ട് പങ്കു ചേർക്കാത്ത എല്ലാ വർക്കും അല്ലാഹു ഉദ്ദേശിച്ചാൽ അത് ലഭ്യമാകുന്നതാണ് (മുസ്ലിം)
✿═══════════════✿
✿═══════════════✿
            കൂടുതൽ ഹദീസുകൾക്ക്
                    സന്ദർശിക്കുക
             www.ilyassaquafi.in

            ഗുണപാഠം
അല്ലാഹു പ്രത്യേകമായി എല്ലാ നബിമാർക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥന നൽകിയിരുന്നു എന്നാൽ എല്ലാ നബിമാരും  പ്രാർത്ഥനകൾ ഐഹിക ലോകത്ത് തന്നെ വിനിയോഗിച്ചിട്ടുണ്ടെങ്കിലും തിരു നബി ﷺ അവിടുത്തെ പ്രാർത്ഥന സമുദായത്തിന് വേണ്ടി പാരത്രിക ലോകത്തേക്ക് മാറ്റിവെച്ചിരിക്കുന്നു, സത്യ വിശ്വാസികൾക്ക് അത് ലഭ്യമാകുന്നതാണ്; ജീവിതാവസാനം വരെ എന്റെ സമുദായം എന്റെ സമുദായം എന്ന് പറഞ്ഞ് സമുദായത്തിൻറെ പാരത്രിക വിജയത്തിന് വേണ്ടി നിലകൊണ്ട നമ്മുടെ ഹബീബിന്റെ പാത നമുക്ക് പിൻപറ്റുകയും അവിടുത്തേക്ക് സ്വലാത്ത് അധികരിപ്പിക്കാം

No comments: