Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 29, 2017

ഹദീസ് പാഠം 478

     ┏══✿ഹദീസ് പാഠം 478✿══┓
     ■═══✿ <﷽> ✿═══■
            ■ 29-10-2017ഞായർ ■
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ: قَالَ النَّبِيُّ ﷺ : إِنِّي لَأَعْلَمُ آخِرَ أَهْلِ النَّارِ خُرُوجًا مِنْهَا، وَآخِرَ أَهْلِ الْجَنَّةِ دُخُولًا، رَجُلٌ يَخْرُجُ مِنَ النَّارِ حَبْوًا، فَيَقُولُ اللهُ : اذْهَبْ فَادْخُلِ الْجَنَّةَ. فَيَأْتِيهَا فَيُخَيَّلُ إِلَيْهِ أَنَّهَا مَلْأَى، فَيَرْجِعُ، فَيَقُولُ : يَا رَبِّ، وَجَدْتُهَا مَلْأَى. فَيَقُولُ : اذْهَبْ فَادْخُلِ الْجَنَّةَ. فَيَأْتِيهَا فَيُخَيَّلُ إِلَيْهِ أَنَّهَا مَلْأَى، فَيَرْجِعُ فَيَقُولُ : يَا رَبِّ، وَجَدْتُهَا مَلْأَى. فَيَقُولُ : اذْهَبْ فَادْخُلِ الْجَنَّةَ ؛ فَإِنَّ لَكَ مِثْلَ الدُّنْيَا وَعَشَرَةَ أَمْثَالِهَا - أَوْ إِنَّ لَكَ مِثْلَ عَشَرَةِ أَمْثَالِ الدُّنْيَا - فَيَقُولُ : تَسْخَرُ مِنِّي أَوْ تَضْحَكُ مِنِّي وَأَنْتَ الْمَلِكُ ؟ ". فَلَقَدْ رَأَيْتُ رَسُولَ اللهِ ﷺ ضَحِكَ حَتَّى بَدَتْ نَوَاجِذُهُ وَكَانَ يُقَالُ : ذَلِكَ أَدْنَى أَهْلِ الْجَنَّةِ مَنْزِلَةً (متفق عليه)
    ✿═══════════════✿
അബ്ദുല്ല ബ്ൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: 
നരകത്തിൽ നിന്ന് അവസാനമായി പുറത്തുവരുന്ന ഏറ്റവും അവസാനമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവനുമായ ഒരാളെ എനിക്കറിയാം  മുട്ടിൽ ഇഴഞ്ഞ്  നരകത്തിൽ നിന്ന് അവൻ പുറത്തു വരും അല്ലാഹു (അവനോട്) പറയും: നീ പോയി സ്വർഗ്ഗത്തിൽ പ്രവേശിച്ചോളു അങ്ങനെ അവൻ സ്വർഗ്ഗത്തിലേക്ക് പോകും അപ്പോൾ അവന് സ്വർഗ്ഗം മുഴുവനും നിറക്കപ്പെട്ടതായി അനുഭവപ്പെടും അവൻ തിരിച്ചു വന്നു അല്ലാഹുവിനോട് പറയും ഓ എന്റെ രക്ഷിതാവേ സ്വർഗ്ഗം മുഴുവനും നിറഞ്ഞു കിടക്കുകയാണല്ലോ! അപ്പോൾ അല്ലാഹു പറയും: നീ പോയി സ്വർഗ്ഗത്തിൽ പ്രവേശിച്ചു കൊള്ളുക അങ്ങനെ അവൻ (വീണ്ടും)  സ്വർഗ്ഗത്തിലേക്ക് പോകും അപ്പോഴും അവനെ അത് നിറക്കപ്പെട്ടതായി തന്നെ തോന്നും അവൻ മടങ്ങി വന്നു കൊണ്ട് അല്ലാഹുവിനോട് പറയും: ഓ എന്റെ രക്ഷിതാവേ സ്വർഗ്ഗം നിറക്കപ്പെട്ടതാണല്ലോ  അല്ലാഹു പറയും:  നീ പോയി സ്വർഗ്ഗത്തിൽ പ്രവേശിച്ചു കൊള്ളുക  ഐഹിക ലോകത്തിന് സമാനമായതും അതിന്റെ പത്തിരട്ടിയും/ഐഹിക ലോകത്തിൻറെ പത്തിരട്ടി നിനക്കുണ്ട്  അവൻ പറയും: നീ എന്നെ പരിഹസിക്കുകയാണോ/ ചിരിപ്പിക്കുകയാണോ? നീ രാജാവല്ലെ! അല്ലാഹുവിന്റെ തിരു ദൂദർ ﷺ യെ അവിടുത്തെ അണപ്പല്ല് കാണും വിധത്തിൽ ചിരിക്കുന്നതായി ഞാൻ കണ്ടു അവിടുന്ന് പറയുമായിരുന്നു: സ്വർഗ്ഗത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരാളുടെ സ്ഥാനമാണിതെന്ന് (ബുഖാരി മുസ്ലിം)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

              ഗുണപാഠം
ഭൗതിക സുഖാഢംഭരങ്ങളിൽ മതിമറന്ന് ആരാധനാ കർമ്മങ്ങളിൽ നിന്ന് അന്യം നിൽക്കുന്ന മുസ്‌ലിം മാറോട് ചേർത്ത് മനസ്സിലാക്കേണ്ട തിരു വചനമാണിത് നൈമിഷികമായി മാത്രം അനുഭവിക്കാവുന്ന ഐഹിക സുഖത്തിന് വേണ്ടി എന്ത് തോന്നിവാസവും അന്യായമായി നേടുന്ന സമ്പാദ്യവുമെല്ലാം ഹൃദയമിടിപ്പ് നിശ്ചലമാകുന്നതോടു കൂടി അസ്തമിക്കുന്നതാണെന്നും ഇന്ന് ഭൗതിക ലോകത്ത് ലഭ്യമാകുന്ന സർവ്വ ആഢംഭരത്തേക്കാളും പത്തിരട്ടി വരും ഏറ്റവും അവസാനമായി നരകാഗ്നിയിൽ നിന്ന് മോചനം നേടി ഏറ്റവും ഒടുവിൽ സ്വർഗ്ഗപ്രവേശനം നേടുന്ന സത്യ വിശ്വാസിക്ക് എന്ന് അടിവരയിടുമ്പോൾ ഭൗതിക ലോകത്തിലെ നിരർത്ഥകതയും പാരത്രിക ലോകത്തെ യാഥാർത്ഥ്യവും ബോധ്യമാകുന്നു. സത്യ വിശ്വാസികൾക്ക് അല്ലാഹു സ്വർഗ്ഗത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ അവർണ്ണനീയമാണ്, അതു കൊണ്ട് നന്മ കൈമുതലാക്കി യഥാർത്ഥ വിശ്വാസിയായി അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി നിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് നാം പാരത്രിക ലോകത്തേക്ക് തയ്യാറെടുക്കാം

No comments: