┏══✿ഹദീസ് പാഠം 479✿══┓
■═══✿ <﷽> ✿═══■
■ 30-10-2017 തിങ്കൾ ■
وَعَنْ عُرْوَةِ بْنِ الزُّبَيْرِ رَضِيَ اللهُ عَنْهُ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجَ النَّبِيِّ ﷺ أَخْبَرَتْهُ أَنَّ النَّبِيَّ ﷺ كَانَ يَدْعُو فِي الصَّلَاةِ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ قَالَتْ : فَقَالَ لَهُ قَائِلٌ : مَا أَكْثَرَ مَا تَسْتَعِيذُ مِنَ الْمَغْرَمِ يَا رَسُولَ اللهِ، فَقَالَ : إِنَّ الرَّجُلَ إِذَا غَرِمَ حَدَّثَ فَكَذَبَ، وَوَعَدَ فَأَخْلَفَ (رواه البخاري ومسلم)
✿═══════════════✿
ഉർവത്തു ബ്നി സുബൈർ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ യുടെ പ്രീയ പത്നി ആയിഷ ബീവി (റ) അദ്ധേഹത്തോട് പറഞ്ഞു: തിരു നബി ﷺ നിസ്കാരത്തിൽ (ഇപ്രകാരം) പ്രാർത്ഥിക്കുമായിരുന്നു അല്ലാഹുവേ ഞാൻ നിന്നോട് ഖബ്റിലെ ശിക്ഷയിൽ നിന്നും മസീഹു ദജ്ജാലിൻറെ കുഴപ്പങ്ങളിൽ നിന്നും ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന കുഴപ്പങ്ങളിൽ നിന്നും, തെറ്റു കുറ്റങ്ങളിൽ നിന്നും കടബാധ്യതയിൽ നിന്നും കാവൽ തേടുന്നു ആയിഷ ബീവി (റ) പറഞ്ഞു: അപ്പോൾ ഒരു ചോദ്യകർത്താവ് തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ.... അങ്ങ് അധികമായി കടബാധ്യതയിൽ നിന്ന് കാവൽ ചോദിക്കുന്നുവല്ലോ!! തിരു നബി ﷺ പറഞ്ഞു: ഒരാൾ കടബാധ്യതയിൽ അകപ്പെട്ടാൽ സംസാരിച്ചാൽ കളവ് പറയുകയും വാഗ്ദാനം ചെയ്താൽ ലംഘിക്കുകയും ചെയ്യുന്നു (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
തിരു നബി ﷺ എപ്പോഴും ദുആ ചെയ്യുകയും ദുആ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തിരുന്ന പ്രാർത്ഥനയാണ് മേലുദ്ധരിച്ചത്, ഓരോ മുസ്ലിമും ഏറ്റവും പേടിക്കേണ്ട കാര്യങ്ങളാണ് ഖബ്റിലെ ശിക്ഷ, ദജ്ജാലിൻറെ കുഴപ്പങ്ങൾ അതു പോലെ ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന കുഴപ്പങ്ങൾ ഇതിൽ നിന്നെല്ലാം എപ്പോഴും കാവൽ ചോദിക്കണമെന്ന് മാത്രമല്ല ഇവയുടെ ഭീകരത കണക്കിലെടുത്ത് കൊണ്ടാണ് അഞ്ച് നേരത്തെ നിസ്കാരങ്ങളിൽ മാത്രമല്ല എല്ലാ നിസ്കാരങ്ങളിലും സലാം വീട്ടുന്നതിന് തൊട്ട് മുമ്പ് ഇലകളിൽ നിന്ന് കാവൽ ചോദിച്ചു കൊണ്ട് ദുആ ചെയ്യണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നത്; അതു പോലെ ഗൗരവമുള്ളതാണ് പാപങ്ങളും കടബാധ്യതയും ; ഇവകൾ വന്നുപെടാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം പ്രാർത്ഥന കൈമുതലാക്കേണ്ടതുമുണ്ട്; കടബാധ്യതയിൽ അകപ്പെട്ടാൽ സംസാരത്തിന് സ്ഥിരത ലഭിക്കുകയില്ലെന്നും കളവുകൾ ആവർത്തിക്കുമെന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകുമെന്നുള്ള തിരു വചനം അതിന്റെ ഗൗരവത്തെ കുറിക്കുന്നു


No comments:
Post a Comment