Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 31, 2017

ഹദീസ് പാഠം 480


┏══✿ഹദീസ് പാഠം 480✿══┓
        ■═══✿ <﷽> ✿═══■
            ■ 31-10-2017 ചൊവ്വ ■
وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ  قَالَ : مَنْ أَحَبَّ دُنْيَاهُ أَضَرَّ بِآخِرَتِهِ، وَمَنْ أَحَبَّ آخِرَتَهُ أَضَرَّ بِدُنْيَاهُ، فَآثِرُوا مَا يَبْقَى عَلَى مَا يَفْنَى ( رواه أحمد)
  ✿═══════════════✿
അബൂ മൂസൽ അശ്അരി (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ആരെങ്കിലും തൻറെ ഭൗതിക ജീവിതത്തെ പ്രണയിച്ചാൽ അത് അവൻറെ പാരത്രിക ജീവിതത്തെ നശിപ്പിച്ച് കളയുന്നതാണ്; ഇനി ആരെങ്കിലും തന്റെ പാരത്രിക ജീവിതത്തെ ഇഷ്ടം വെച്ചാൽ അത് അവന്റെ ഭൗതിക (സുഖ ജീവിതത്തെ) ഇല്ലാതാക്കിക്കളയുന്നതാണ്; അതു കൊണ്ട് നിങ്ങൾ നശ്വരമായതിനേക്കാൾ ശാശ്വതമായതിനെ തിരഞ്ഞെടുക്കുക (അഹ്മദ്)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

            ഗുണപാഠം
ഭൗതിക ജീവിതം നൈമിഷികം മാത്രമാണ്; യതാർത്ഥവും ദീർഘവുമായ ജീവിതം പാരത്രിക ജീവിതമാണ് അതു കൊണ്ടാണ് മഹാരഥന്മാർ ഭൗതിക ലോകത്തിന് പുല്ല് വിലപോലും നൽകാതിരുന്നത്
              ഒരു കവി പാടി
ഒരുപാട് അല്ലാഹുവിന്റെ യഥാർത്ഥ അടിമകളുണ്ട് അവർ ഐഹിക ജീവിതത്തിലെ കോഴപ്പങ്ങൾ കണക്കിലെടുത്ത് അതിനോട് അവർ ഗുഡ് ബൈ പറഞ്ഞിരിക്കുന്നുഅവർ ഭൗതിക ജീവിതത്തെ കുറിച്ച് ചിന്തിച്ചു ഇത് യഥാർത്ഥ മായി ജീവിക്കാൻ പറ്റിയ ഇടമല്ലെന്ന് അവർ മനസ്സിലാക്കിഅങ്ങിനെ അവർ ആ ജീവിതത്തെ കടലായി സങ്കൽപ്പിച്ചുസൽപ്രവർത്തികൾ ആ കടൽ കടക്കാനുള്ള കപ്പലായും അവർ കരുതി
അതു കൊണ്ട് ഭൗതിക ലോകം ലക്ഷ്യമാക്കി ജീവിക്കുന്നതിന് പകരം പാരത്രിക ജീവിതം ലക്ഷ്യമാക്കുക അതിന് വേണ്ടം പാഥേയം നേരത്തെ ഒരുക്കി വെക്കുക കാരണം യാത്ര എപ്പോൾ ആരംഭിക്കുമെന്ന് ആർക്കും അറിയില്ലല്ലോ

No comments: