Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 24, 2017

ഹദീസ് പാഠം 504

    
┏══✿ഹദീസ് പാഠം 504✿══┓
       ■═══✿ <﷽> ✿═══■
           ■24-11-2017 വെള്ളി ■
وَعَنْ خَالِدِ بْنِ ذَكْوَانَ رَضِيَ اللهُ عَنْهُ قَالَ : قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ رَضِيَ اللهُ عَنْهَا : جَاءَ النَّبِيُّ  فَدَخَلَ حِينَ بُنِيَ عَلَيَّ ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي ، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ ، وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ :وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ. فَقَالَ : دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ(رواه البخاري)
✿═══════════════✿
ഖാലിദി ബ്ൻ സക്വാൻ (റ) ൽ നിന്ന് നിവേദനം: റുബയ്യിഅ് ബിൻതി മുഅവ്വിസ് ബ്ൻ അഫ്റാഅ് (റ) പറഞ്ഞു: എന്റെ വിവാഹ ദിവസം തിരു നബി ﷺ (എന്റെ അടുക്കൽ) വന്നു നിങ്ങൾ ഇരിക്കും വിധം എന്റെ അടുത്ത് വന്ന് ഇരുന്നു അപ്പോൾ ഞങ്ങളുടെ കൊച്ചു കുട്ടികൾ ദഫ് മുട്ടി ഞങ്ങളുടെ പിതാക്കളിൽ നിന്ന് ബദ്ർ യുദ്ധ വേളയിൽ മരണപ്പെട്ടവരുടെ അനുശോചന കാവ്യം ആലപിക്കാൻ തുടങ്ങി അന്നേരം അവരിൽ ഒരുവൾ പാടി ഞങ്ങളിൽ ഒരു പ്രവാചകനുണ്ട് നാളത്തെ കാര്യം അറിയുന്നവർ അപ്പോൾ തിരു നബി ﷺ പറഞ്ഞു: ഇത് വിട്ടേക്ക് നിങ്ങൾ ആദ്യം പറഞ്ഞത് പറയൂ (ബുഖാരി)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക് 
                 സന്ദർശിക്കുക
             www.ilyassaquafi.in

           ഗുണപാഠം
തിരു നബി ﷺ യുടെ മുന്നിൽ പിഞ്ചു മക്കൾ ബദ്ർ യുദ്ധത്തിൽ മരണപ്പെട്ടവരുടെ മേലുള്ള അനുശോചന കാവ്യം ദഫിൻറ ഈരടികളോട് കൂടെ ആലപിച്ചപ്പോൾ അതിന് പ്രോത്സാഹനം നൽകുകയാണ് തിരു നബി ﷺ ചെയ്തത്. മഹാന്മാരുടെ സ്മരണ നിലനിർത്താനും അവരുടെ മദ്ഹ് കീർത്തനങ്ങൾ ആലപിക്കുന്നതിനും തിരു നബി ﷺ യെ അനുസ്മരിച്ച് മീലാദ് ആഘോഷിക്കുന്നതിനും ഈ ഹദീസ് നമ്മെ പ്രചോദിപ്പിക്കുന്നു

No comments: