Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, November 28, 2017

ഹദീസ് പാം 508

   
┏══✿ഹദീസ് പാഠം 508✿══┓
     ■═══✿ <﷽> ✿═══■
               ■28-11-2017 ചൊവ്വ ■
 وَعَنْ جُبَيْرِ بْنِ مُطْعِمٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : أَنَا مُحَمَّدٌ ، وَأَنَا أَحْمَدُ ، وَأَنَا الْمَاحِي ؛ الَّذِي يُمْحَى بِيَ الْكُفْرُ، وَأَنَا الْحَاشِرُ ؛ الَّذِي يُحْشَرُ النَّاسُ  عَلَى عَقِبِي ، وَأَنَا الْعَاقِبُ وَالْعَاقِبُ الَّذِي لَيْسَ بَعْدَهُ نَبِيٌّ (رواه مسلم)
✿═══════════════✿
ജുബൈർ ബ്ൻ മുത്ഇം (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: ഞാൻ "മുഹമ്മദാണ്", ഞാൻ "അഹ്മദാണ്", ഞാൻ "മാഹീയാണ്" എന്നെ കൊണ്ട് അവിശ്വാസത്തെ മായിക്കപ്പെടും, ഞാൻ "ഹാഷിറാണ്" ജനങ്ങൾ എന്റെ പിന്നിലായി ഒരുമിച്ച് കൂട്ടപ്പെടും ഞാൻ "ആഖിബ്" ആണ് എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ വരാനില്ല (മുസ്ലിം)
✿═══════════════✿
═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

           ഗുണപാഠം
തിരു നബി ﷺ യുടെ മഹത്തായ അഞ്ച് നാമങ്ങളാണ് ഈ ഹദീസിലൂടെ അവിടുന്ന് പരിചയപ്പെടുത്തുന്നത്; ഓരോ നാമങ്ങളും അതിന്റെ അർത്ഥ വിശദീകരണത്തോടെയാണ് വിവരിക്കപ്പെട്ടിരിക്കുന്നത്; സ്തുതിക്കപ്പെടുന്നവർ എന്ന അർത്തം കുറിക്കുന്ന "മുഹമ്മദ്" ഉദാത്തമായ വിശേഷങ്ങൾ ഉൾകൊണ്ടവർ എന്ന അർത്ഥത്തിലുള്ള "അഹ്മദ്" തിരു നബി ﷺ യെ നിയോഗിച്ചത് തൗഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് അവിശ്വാസത്തെ മായ്ച്ച് കളയാനാണ് ആ അർത്ഥമാണ് അവിടുത്തെ"മാഹി" എന്ന നാമകരണം സൂചിപ്പിക്കുന്നത് അത് പോലെ പരലോകത്ത് സർവ്വരും തിരു നബി ﷺ യുടെ പിന്നിലായി ഒരുമിച്ച് കൂട്ടപ്പെടും ആ അർത്ഥമാണ് "ഹാഷിർ" എന്ന പേരിലുള്ളത് അതുപോലെ "ആഖിബ്" ആണ് മറ്റൊരു നാമം തിരു നബി ﷺ അവസാനത്തെ പ്രവാചകരാണ് ; അവിടുത്തെ വരവോടെ പ്രവാചകത്വ പദവി അസ്തമിച്ചു ആ അർത്ഥമാണ് "ആഖിബ്" എന്ന നാമകരണം കുറിക്കുന്നത്

No comments: