Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, November 28, 2017

ഹദീസ് പാഠം 507

     
┏══✿ഹദീസ് പാഠം 507✿══┓
         ■═══✿ <﷽> ✿═══■
           ■27-11-2017 തിങ്കൾ
وَعَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ قَالَ : صَلَّيْتُ مَعَ رَسُولِ اللهِ ﷺ صَلَاةَ الْأُولَى ، ثُمَّ خَرَجَ إِلَى أَهْلِهِ وَخَرَجْتُ مَعَهُ، فَاسْتَقْبَلَهُ وِلْدَانٌ، فَجَعَلَ يَمْسَحُ خَدَّيْ أَحَدِهِمْ وَاحِدًا وَاحِدًا، قَالَ : وَأَمَّا أَنَافَمَسَحَ خَدِّي.  قَالَ : فَوَجَدْتُ لِيَدِهِ بَرْدًا أَوْ رِيحًا كَأَنَّمَا أَخْرَجَهَا مِنْ جُؤْنَةِ عَطَّارٍ (رواه مسلم)
✿═══════════════✿
      ജാബിർ ബിൻ സമുറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂദർ ﷺ യുടെ കൂടെ സ്വലാത്തുൽ ഊല (ളുഹ്ർ) നിസ്കരിച്ചു ശേഷം തിരു നബി ﷺ അവിടുത്തെ ഭാര്യയുടെ അടുത്തേക്ക് പുറപ്പെട്ടപ്പോൾ ഞാനും പിന്തുടർന്നു ചില കുട്ടികൾ തിരു നബി ﷺ യെ എതിരേറ്റു അവിടുന്ന് ഓരോരുത്തരുടേയും കവിൾത്തടം തലോടി കൂട്ടത്തിൽ എന്റെ കവിളിലും അവിടുന്ന് തടവി അപ്പോൾ സുഗന്ധ പാത്രത്തിൽ നിന്നും കൈ പുറത്തെടുത്തത് പോലെ  അവിടുത്തെ കൈയ്യുടെ തണുപ്പ്/സുഗന്ധം ഞാൻ അനുഭവിച്ചു(മുസ്ലിം)
✿═══════════════✿
═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

           ഗുണപാഠം
തിരു നബി ﷺ യുടെ വിശേഷങ്ങളും സ്വഭാവമഹിമയും അവർണ്ണനീയമാണ്; "അങ്ങ് ഉദാത്ത സ്വഭാവത്തിന്റെ ഉടമയാണെന്ന" അല്ലാഹുവിന്റെ വചനം അവിടുത്തെ സ്വഭാവ മഹിമയുടെ നേർ സാക്ഷ്യമാണ്; "മാലോകർക്ക് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നിയോഗിച്ചിട്ടില്ലെന്ന" വിശുദ്ധ ഖുർആൻ വാക്യം പൂർണ്ണാർത്ഥത്തിൽ അന്വർത്ഥമാക്കുകയാണിവിടെ മനുഷ്യർ ജീവി അചേദന വസ്തുക്കൾ തുടങ്ങി എല്ലാത്തിനും ഹബീബിന്റെ കാരുണ്യം ലഭിച്ചിട്ടുണ്ട് ; അവിടുന്ന് ചാരി നിന്നു കൊണ്ട് ഖുത്ബ നിർവഹിച്ചിരുന്ന മരത്തിനാലുള്ള മിമ്പർ തിരു നബി ﷺ യുടെ സാമീപ്യം ലഭിക്കാതെയായപ്പോൾ വിങ്ങി പൊട്ടിയതും ഉടമസ്ഥന്റെ മർദ്ദനം സഹിക്കവയ്യാതെ വന്നപ്പോൾ ഓടി വന്നു തിരു നബി ﷺ യോട് ആവലാതി പറഞ്ഞ ഒട്ടകവും തിരു നബി ﷺ യുടെ കാരുണ്യത്തിന്റെ മകുടോദാഹരണങ്ങളാണ്. തിരു നബി ﷺ ചെറിയ കുട്ടികളോട് ഏറെ വാത്സല്യം പുലർത്തിയിരുന്നു അവരെ തലോടലും കുശലം പറയലും തിരു നബി ﷺ യുടെ ജീവിതത്തിലുടനീളം നമുക്ക് കാണാം അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ ഹദീസ്;  അതു പോലെ അവിടുത്തെ ശാരീരിക പരിമളമാണ് ഹദീസിലെ മറ്റൊരു സൂചിക തിരു നബി ﷺ യുടെ വിയർപ്പ് ഉമ്മു സുലൈം (റ) ശേഖരിക്കുകയും സുഗന്ധമായി ഉപയോഗിക്കുകയും ചെയ്യുമായിരുന്നെന്ന അനസ് (റ) ന്റെ ഹദീസ് കൂടി ഇവിടെ നമുക്ക് ചേർത്തു വായിക്കാം

No comments: