Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 7, 2017

ഹദീസ് പാഠം 518

  ┏══✿ഹദീസ് പാഠം 518✿══┓
           ■═══✿ <﷽> ✿═══■
              ■8-12-2017 വെള്ളി ■
 وَعَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : أَكْثِرُوا الصَّلَاةَ عَلَيَّ يَوْمَ الْجُمُعَةِ فَإِنَّهُ مَشْهُودٌ تَشْهَدُهُ الْمَلَائِكَةُ، وَإِنَّ أَحَدًا لَنْ يُصَلِّيَ عَلَيَّ إِلَّا عُرِضَتْ عَلَيَّ صَلَاتُهُ حَتَّى يَفْرُغَ مِنْهَا قَالَ : قُلْتُ : وَبَعْدَ الْمَوْتِ ؟ قَالَ : وَبَعْدَ الْمَوْتِ، إِنَّ اللهَ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ فَنَبِيُّ اللهِ حَيٌّ يُرْزَقُ (رواه ابن ماجة)
✿═══════════════✿
അബുദ്ദർദ്ദാഅ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസം എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കുക കാരണം നിശ്ചയം ആ ദിവസം മാലാഖമാരുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതാണ്, ആരെങ്കിലും എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിൽ നിന്ന് അവൻ വിരമിക്കും മുമ്പ് അത് എന്റെ മുമ്പിൽ വെളിവാക്കപ്പെടും മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: മരണാനന്തരവും (അപ്രകാരമാണോ)? തിരു നബി ﷺ പറഞ്ഞു: മരണാനന്തരവും (അപ്രകാരം തന്നെ) നിശ്ചയം അല്ലാഹു നബിമാരുടെ ഭൗതിക ശരീരം ഭൂമി ഭക്ഷിക്കുന്നതിൽ നിന്ന് അല്ലാഹു  വിലക്കിയിരിക്കുന്നു അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ ജീവിച്ചിരിക്കുന്നരും ഭക്ഷണം നൽകപ്പെടുന്നവരുമാണ് (ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക് 
                 സന്ദർശിക്കുക
             www.ilyassaquafi.in

               ഗുണപാഠം
സമയ ക്രമം നിശ്ചയിക്കപ്പെടാത്ത ആരാധനയാണ് തിരു നബി ﷺ യുടെ മേലിലുള്ള സ്വലാത്ത് എന്നാൽ ചില പ്രത്യേക സമയങ്ങളിലും സന്ദർഭങ്ങളിലും ചെയ്യുന്ന ഇബാത്തുകൾക്ക് ഇതര സമയങ്ങളിൽ നിർവ്വഹിക്കപ്പെടുന്ന ആരാധനകളേക്കാൾ പുണ്യവും മഹത്വവും ലഭിക്കുന്ന അതു കൊണ്ടാണ് തിരു നബി ﷺ വെള്ളിയാഴ്ച ദിവസം പ്രത്യേകമായി പല ആരാധനകളും നിർദ്ദേശിച്ചത് അതിൽ പ്രധാനമാണ് തിരു നബി ﷺ യുടെ മേലിലുള്ള സ്വലാത്ത് കൂടുതൽ മാലാഖമാരുടെ സാന്നിദ്ധ്യമുള്ള ദിവസവും കൂടിയാണ് വെള്ളിയാഴ്ച. അന്നേദിവസം ചൊല്ലുന്ന സ്വലാത്തുകൾ ഇടയാളനില്ലാതെ തന്നെ തിരു നബി ﷺ യുടെ മേൽ സമർപ്പിക്കപ്പെടുന്നു . പുത്തനാശയക്കാർ പറയും പോലെ തിരു നബി ﷺ യുടെ ഭൗതിക ശരീരം മണ്ണിനടിയിൽ ദ്രവിച്ച് പോയെന്ന വിചിത്രവാദത്തെ അർത്തശങ്കക്ക് ഇടം നൽകാതെ തിരു നബി ﷺ തന്നെ പറഞ്ഞുവെച്ചു മരണാനന്തരവും ഈ പ്രക്രിയ തുടരും കാരണം അമ്പിയാക്കളുടെ ഭൗതിക ശരീരം ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ നിശിദ്ധമാക്കിയിരിക്കുന്നു നബിമാർ മരണാനന്തരം ജീവിച്ചിരിക്കുന്നവരും അല്ലാഹുവിങ്കൽ നിന്ന് ഭക്ഷണം നൽക്കപ്പെടുന്നവരുമത്രെ. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷിത്വം വരിച്ചവരെ സംബന്ധിച്ച് മരിച്ച് ഇല്ലാതായിപോയെന്ന് നിങ്ങൾ നിനക്കേണ്ടതില്ല അവർ ജീവിച്ചിരിക്കുന്നവരാണെന്ന സൂക്തം വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയിലും ആലു ഇംറാനിലും നോക്കിയാൽ കാണാവുന്നതാണ് അതുപോലെ ഇസ്റാഅ് മിഅ്റാജിൻറെ രാത്രി മൂസാ നബി യെ ഖബ്റിൽ നിസ്കരിക്കുന്നതായി കണ്ടെന്ന് തിരു നബി ﷺ പറഞ്ഞിട്ടുണ്ട്

No comments: