Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 7, 2017

ഹദീസ് പാഠം 517

     
┏══✿ഹദീസ് പാഠം 517✿══┓
           ■═══✿ <﷽> ✿═══■
              ■7-12-2017 വ്യാഴം ■
وَعَنْ عُمَرَ بْنِ الْحَكَمِ بْنِ ثَوْبَانَ رَضِيَ اللهُ عَنْهُ أَنَّ مَوْلَى قُدَامَةَ بْنِ مَظْعُونٍ رَضِيَ اللهُ عَنْهُ حَدَّثَهُ، أَنَّ مَوْلَى أُسَامَةَ رَضِيَ اللهُ عَنْهُ حَدَّثَهُ ، قَالَ : كَانَ أُسَامَةُ رَضِيَ اللهُ عَنْهُ يَرْكَبُ إِلَى مَالٍ لَهُ بِوَادِي الْقُرَى ، فَيَصُومُ الِاثْنَيْنِ وَالْخَمِيسَ فِي الطَّرِيقِ، فَقُلْتُ لَهُ : لِمَ تَصُومُ الِاثْنَيْنِ وَالْخَمِيسَ فِي السَّفَرِ وَقَدْ كَبِرْتَ وَضَعُفْتَ ؟ - أَوْ : رَقَقْتَ ؟ - فَقَالَ : إِنَّ رَسُولَ اللهِ ﷺ كَانَ يَصُومُ الِاثْنَيْنِ وَالْخَمِيسَ، وَقَالَ : إِنَّ أَعْمَالَ النَّاسِ تُعْرَضُ يَوْمَ الِاثْنَيْنِ وَالْخَمِيسِ (رواه الدارمي)
     ✿═══════════════✿
ഉമർ ബിൻ ഹകം ബ്ൻ സൗബാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാനോട് ഖുദാമത്ത് ബ്ൻ മള്ഊൻ (റ) ഹദീസ് പറഞ്ഞു: ഉസാമ (റ) യുതെ ഭൃത്യൻ അദ്ദേഹത്തോട് പറഞ്ഞു: നിശ്ചയം ഉസാമ (റ) അവിടുത്തെ 'വാദിൽ ഖുറ' യിലുള്ള സമ്പത്തിന്റെ അടുത്തേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്യുമ്പോഴും തിങ്കളാഴ്ചയും വ്യാഴാഴ്ചയും (മുടങ്ങാതെ) നോമ്പനുഷ്ടിക്കുമായിരുന്നു ഞാൻ മഹാനോട് ചോദിച്ചു: അങ്ങ് എന്തിനാണ് യാത്രാ വേളയിലും തിങ്കളും വ്യാഴവും നോമ്പെടുക്കുന്നത് അങ്ങേക്ക് പ്രായംചെന്നില്ലയോ/ക്ഷീണിതനായില്ലയോ ? മഹാൾ പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ തിങ്കളും വ്യാഴവും നോമ്പനുഷ്ടിക്കുമായിരുന്നു അവിടുന്ന് പറഞ്ഞു: നിശ്ചയം തിങ്കളാഴ്ചയും വ്യാഴാഴ്ചയും ജനങ്ങളുടെ പ്രവർത്തനങ്ങൾ (അല്ലാഹുവിന്റെ അടുക്കൽ) വെളിവാക്കപ്പെടുന്നതാണ് (ദാരിമി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക് 
                 സന്ദർശിക്കുക
             www.ilyassaquafi.in

               ഗുണപാഠം
ഇസ്ലാമിലെ നിയമസംഹിത അല്ലാഹു സംവിധാനിച്ചതാണ് അത് കൊണ്ട് തന്നെ സമഗ്രവും സമ്പൂർണ്ണവും മനുഷ്യ ജീവിതത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കിയുള്ളതുമാണ് . ആരാധനാ കർമ്മങ്ങളിൽ ഇളവുകളും മറ്റും അതിന്റെ ഉദാഹരണമാണ് യാത്രാ വേളകളിൽ നാല് റക്അത്ത് ഉള്ള നിസ്കാരം രണ്ടായി നിർവ്വഹിക്കാനും രണ്ടാലൊരു സമയത്ത് രണ്ടു നിസ്കാരങ്ങളും ഒന്നിച്ച് നിർവഹിക്കാനുമുള്ള ജംഉം കസ്റും യാത്രാ വേളയിൽ ബുദ്ധിമുട്ട് ആകുന്ന പക്ഷം ഫർള് (നിർബന്ധ) നോമ്പ് ഉപേക്ഷിക്കുന്നത് (പിന്നീട് ഖളാഅ് വീട്ടണം) അടക്കമുള്ള ഇളവുകൾ അല്ലാഹു നിർദ്ദേശിച്ചത് മനുഷ്യന്റെ എളുപ്പത്തിനും നന്മക്കും വേണ്ടിയാണ്. എന്നാൽ ആ ഇളവുകൾ ഉണ്ടായിരിക്കേ തന്നെ ഉസാമ (റ) യാത്രാ വേളയിൽ പോലും തിങ്കളാഴ്ചയും വ്യാഴാഴ്ചയും കൃത്യമായി നോമ്പനുഷ്ടിച്ചിരുന്നുവെന്നത് ആ നോമ്പിന്റെ മഹത്വത്തെ കുറിക്കുന്നു പ്രായാധിക്യം കൊണ്ട് അവശത അനുഭവിക്കുമ്പോഴും തിരു ചര്യ കൈവിടാതെ കൊണ്ട് നടന്ന സച്ചരിതരായ അനുചരന്മാരെ നമുക്ക് പിന്തുടരാം തിങ്കളും വ്യാഴവും മുസ്ലിമിന്റെ ആരാധനകൾ അല്ലാഹുവിന്റെ അടുക്കൽ സമർപ്പിക്കപ്പെടുന്ന ദിവസവും കൂടിയാണെന്നത് നമ്മെ ഉദ്ബോധിപ്പിക്കപ്പെടേണ്ടതുണ്ട്

No comments: