Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 21, 2017

ഹദീസ് പാഠം 524

     ┏══✿ഹദീസ് പാഠം 524✿══┓
           ■═══✿ <﷽> ✿═══■
              ■14-12-2017 വ്യാഴം ■
وَعَنْ أَبِي أَيُّوبٍ رَضِيَ اللهُ عَنْهُ ، أَنَّ أَعْرَابِيًّا عَرَضَ لِرَسُولِ اللهِ ﷺ  وَهُوَ فِي سَفَرٍ، فَأَخَذَ بِخِطَامِ نَاقَتِهِ، أَوْ بِزِمَامِهَا، ثُمَّ قَالَ : يَا رَسُولَ اللهِ ، أَوْ يَا مُحَمَّدُ، أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ، وَمَا يُبَاعِدُنِي مِنَ النَّارِ. قَالَ : فَكَفَّ النَّبِيُّ ﷺ ، ثُمَّ نَظَرَ فِي أَصْحَابِهِ، ثُمَّ قَالَ : لَقَدْ وُفِّقَ، أَوْ لَقَدْ هُدِيَ قَالَ : كَيْفَ قُلْتَ؟ : قَالَ : فَأَعَادَ ، فَقَالَ النَّبِيُّ ﷺ : تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصِلُ الرَّحِمَ، دَعِ النَّاقَةَ (رواه مسلم)
✿═══════════════✿
അബൂ അയ്യൂബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യാത്രയിലായിരിക്കേ അപരിഷ്കൃതനായ ഒരാൾ  അടുത്ത് വന്ന് അവിടുത്തെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ സ്വർഗ്ഗത്തിലേക്ക് എന്നെ അടുപ്പിക്കുകയും നരകത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന ഒരു കാര്യം എനിക്ക് പറഞ്ഞു തന്നാലും അപ്പോൾ തിരു നബി ﷺ അൽപം അടങ്ങിയ ശേഷം അവിടുത്തെ അനുചരന്മാരിലേക്കൊന്ന് നോക്കി പിന്നീട് പറഞ്ഞു: ഇദ്ദേഹം തൗഫീഖ് (വേണ്ടുക) ലഭിച്ചയാളാണ്/സന്മാർഗം സിദ്ധിച്ചയാളാണ് അയാൾ ചോദിച്ചു: അതെങ്ങനെ പറഞ്ഞു? അദ്ദേഹം അത് ആർത്തിച്ചപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക അവനെ കൊണ്ട് ആരേയും പങ്ക് ചേർക്കരുത്, നീ നിസ്കാരം നിലനിർത്തണം, സകാത്ത് കൊടുത്തു വീടണം കുടുംബ ബന്ധം ചേർക്കണം ഒട്ടകത്തെ വിട്ടയക്കുക (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
അല്ലാഹുവിന്റെ പ്രീതി സംബാധിക്കുക എന്നതാണ് ഒരു യഥാർത്ഥ മുസ്ലിം എപ്പോഴും ആഗ്രഹിക്കുന്നത് നരകാഗ്നിയിൽ നിന്ന് മോചനവും സ്വർഗ്ഗ പ്രവേശനവും ആരും ആഗ്രഹിക്കുന്ന ഒന്നാണ് എന്നാൽ അതിന്റെ മാർഗം അന്വേഷിച്ചു കണ്ടെത്തി അതിൽ പ്രവേശിക്കുകയെന്നത് ശ്രമകരമായ കാര്യമായതിനാൽ പലരും അതിന് തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം ഇമാം ശാഫിഈ (റ) പറഞ്ഞു:
تَبْغِي النَّجَاةَ وَلَمْ تَسْلُكْ  طَرِيقَتَهَا
                               إِنَّ السَّفِينَةَ لَا تَجْرِي عَلَى الْيَبْسِ
നിങ്ങൾ വിജയം ആഗ്രഹിക്കുന്നു അതിന്റെ മാർഗ്ഗത്തിൽ നിങ്ങൾ പ്രവേശിക്കുന്നുമില്ല
എന്നാൽ നിശ്ചയം കപ്പൽ വെള്ളമില്ലാതിടത്തിലൂടെ സഞ്ചരിക്കുകയില്ലെന്നതാണ് യാഥാർത്ഥ്യം
ഈ ഒരു ലക്ഷ്യ സാക്ഷാത്കാരത്തിനാണ് ഒരു അപരിഷ്കൃതനായ വ്യക്തി തിരു സന്നിധിയിൽ ചെന്ന് അതിന്റെ മാർഗ്ഗമാരായുകയും ലളിതമായ മാർഗം തിരു നബി ﷺ നിർദ്ദേശിച്ചത് ; എന്നാൽ അവസാനമായി ഒട്ടകത്തെ വിട്ടയക്കുക എന്ന് പറഞ്ഞത് സാന്ദർഭികമാണ് തിരു നബി ﷺ യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചത് കൊണ്ട് അതിനെ   വിടാൻ ആവശ്യപ്പെട്ടതാണ്

No comments: