Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 21, 2017

ഹദീസ് പാഠം 523

    ┏══✿ഹദീസ് പാഠം 523✿══┓
        ■═══✿ <﷽> ✿═══■
           ■13-12-2017ബുധൻ ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ سَمِعَ رَجُلًا يَقُولُ : لَبَّيْكَ عَنْ شُبْرُمَةَ. قَالَ : مَنْ شُبْرُمَةُ ؟ قَالَ : أَخٌ لِي، أَوْ قَرِيبٌ لِي. قَالَ : حَجَجْتَ عَنْ نَفْسِكَ ؟  قَالَ : لَا. قَالَ : حُجَّ عَنْ نَفْسِكَ ثُمَّ حُجَّ عَنْ شُبْرُمَةَ (رواه أبو داود)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ശുബ്റുമയെ തൊട്ട് ഞാൻ നിനക്ക് ഉത്തരം ചെയ്യുന്നുവെന്ന് ഒരാൾ പറയുന്നത് തിരു നബി ﷺ കേട്ടു തിരു നബി ﷺ ചോദിച്ചു: ആരാണ് ശുബ്റുമ? അയാൾ പറഞ്ഞു: എന്റെ സഹോദരനാണവൻ തിരു നബി ﷺ ചോദിച്ചു: നിങ്ങൾ സ്വയം ഹജ്ജ് ചെയ്തിറ്റുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല (ഞാൻ ഹജ്ജ് ചെയ്തിട്ടില്ല) തിരു നബി ﷺ പറഞ്ഞു: (എന്നാൽ) നിങ്ങൾ ആദ്യം ഹജ്ജ് ചെയ്യുക പിന്നീട് ശുബ്റുമയെ തൊട്ട് ഹജ്ജ് ചെയ്യുക (അബൂ ദാവൂദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
ഒരാൾക്ക് നിർബന്ധ ബാധ്യതയായി നിർവ്വഹിക്കപ്പെടേണ്ട ഹജ്ജ് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമാണ്; എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ ആദ്യം സ്വയം ഹജ്ജ് ചെയ്യേണ്ടതുണ്ട് അതാണ് ശുബ്റുമ എന്ന സഹോദരന് വേണ്ടി ഹജ്ജിന് ഇഹ്റാം ചെയ്യുന്നത് കണ്ടപ്പോൾ സ്വയം ഹജ്ജ് ചെയ്ത് ശേഷം സഹോദരന് ഹജ്ജ് ചെയ്യാൻ തിരു നബി ﷺ നിർദ്ദേശിച്ചത്

No comments: