Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 21, 2017

ഹദീസ് പാഠം 529

   ┏══✿ഹദീസ് പാഠം 529✿══┓
        ■═══✿ <﷽> ✿═══■
             ■19-12-2017 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، أَنَّهُ سَمِعَ رَسُولَ اللهِ ﷺ يَقُولُ : بَيْنَا امْرَأَةٌ تُرْضِعُ ابْنَهَا، إِذْ مَرَّ بِهَا رَاكِبٌ وَهِيَ تُرْضِعُهُ، فَقَالَتِ : اللَّهُمَّ لَا تُمِتِ ابْنِي حَتَّى يَكُونَ مِثْلَ هَذَا. فَقَالَ : اللَّهُمَّ لَا تَجْعَلْنِي مِثْلَهُ. ثُمَّ رَجَعَ فِي الثَّدْيِ، وَمُرَّ بِامْرَأَةٍ تُجَرَّرُ وَيُلْعَبُ بِهَا، فَقَالَتِ : اللَّهُمَّ لَا تَجْعَلِ ابْنِي مِثْلَهَا. فَقَالَ : اللَّهُمَّ اجْعَلْنِي مِثْلَهَا. فَقَالَ : أَمَّا الرَّاكِبُ فَإِنَّهُ كَافِرٌ، وَأَمَّا الْمَرْأَةُ فَإِنَّهُمْ يَقُولُونَ لَهَا تَزْنِي وَتَقُولُ : حَسْبِيَ اللهُ. وَيَقُولُونَ : تَسْرِقُ. وَتَقُولُ : حَسْبِيَ اللهُ (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി കേട്ടു: ഒരു സ്ത്രീ തന്റെ മകന് മുലയൂട്ടികൊണ്ടിരിക്കേ അവരുടെ അരികിലൂടെ ഒരാൾ വാഹപ്പുറത്ത് കടന്നു പോയി അപ്പോൾ അവൾ പ്രാർത്ഥിച്ചു: "അല്ലാഹുവേ എന്റെ മകനെ ഇതുപോലെ ആക്കാതെ മരിപ്പിക്കരുതേ..." അപ്പോൾ ആ കുട്ടി പ്രതികരിച്ചു: "അല്ലാഹുവേ എന്നെ അവനെപ്പോലെ ആക്കരുതേ.." പിന്നീട് ആ കുട്ടി യഥാവിധി മുലകുടി തുടർന്നു (ശേഷം) അവരുടെ അരികിലൂടെ ഒരു സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയി അപ്പോൾ അവൾ (കുട്ടിയുടെ ഉമ്മ) പ്രാർത്ഥിച്ചു: "അല്ലാഹുവേ.. എന്റെ മകളെ ഇവളെ പോലെ ആക്കരുതേ..." അപ്പോൾ ആ കുട്ടി പ്രതികരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവേ എന്നെ അവളെ പോലെ ആക്കണേ.." തിരു നബി ﷺ പറഞ്ഞു: (ആദ്യം പോയ) വാഹനപ്പുറത്തുള്ളയാൾ സത്യ നിഷേധിയായിരുന്നു ആ സ്ത്രീയാകട്ടെ അവർ അവളെ കുറിച്ച് നീ വ്യഭിചരിച്ചിരിക്കുന്നുവെന്ന് (അപവാദം) പറയുന്നു  അപ്പോൾ അവൾ പറയുന്നത് : "ഹസ്ബിയല്ലാഹ്" (എനിക്ക് അല്ലാഹു മതി) അവർ പറയുന്നു: നീ കളവ് നടത്തിയിരിക്കുന്നു അവൾ പറയുന്നു: "ഹസ്ബിയല്ലാഹ്" (എനിക്ക് അല്ലാഹു മതി)(ബുഖാരി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
തൊട്ടിലിൽ (മുലകുടി പ്രായത്തിൽ) സംസാരിച്ച കുട്ടിയെ സംബന്ധിച്ചാണ് ഹദീസിൽ പരാമർശിച്ചത് തന്റെ മടിയിൽ കിടന്ന് മുലകുടിക്കവെ അതിലൂടെ കടന്നു പോയ രണ്ട് വ്യത്യസ്ത രൂപത്തിലുള്ളവർ കടന്നു പോയപ്പോൾ അനുകൂലവും പ്രതികൂലമായി ദുആ ചെയ്തപ്പോൾ വിചിത്രമായ രൂപത്തിൽ മറുപടി പറഞ്ഞകുട്ടി അടക്കം പത്ത് പേര് തൊട്ടിലിൽ സംസാരിച്ചുവെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട് ഇമാം സുയൂതി (റ) അവരുടെ പേരുകൾ പദ്യ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്:
تَكَلَّمَ فِي الْمَهْدِ النَّبيُّ مُحَمَّدٌ
                             وَيَحْيَى وَعِيسَى وَالْخَلِيلُ وَمَرْيَمُ
وَصَبِيُّ جُرَيْجٍ ثُمَّ شَاهِدُ يُوسِفِ
                            وَطِفْلٌ لَدَى الْأُخْدُودِ يَرْوِيهِ مُسْلِمُ
وَطِفْلٌ عَلَيْهِ مُرَّ بِالْأَمَةِ الَّتِي
                                         يُقَالُ لَهَا تَزْنِي وَلَا تَتَكَلَّمُ
وَمَاشِطَةٌ فِي عَهْدِ فِرْعَوْنَ طِفْلُهَا
                                وَفِي زَمَنِ الْهَادِي الٔمُبَاركِ تُخْتَمُ
തൊട്ടിലിൽ സംസാരിച്ചവർ തിരു നബി ﷺ, യഹ്യ നബി (അ), ഈസാ നബി (അ), ഇബ്രാഹിം നബി (അ), മർയം ബീവി (റ), ജുറൈജ് (റ) യുടെ അരികിൽ കൊണ്ട് വന്ന കുട്ടി, യൂസുഫ് നബി (അ) ക്ക് സാക്ഷി പറഞ്ഞ കുട്ടി, തീ കുണ്ഡാരമുണ്ടാക്കി സത്യ വിശ്വാസികളെ തീയിലിട്ട് കൊല്ലാൻ വിധിച്ച  ഭരണാധികാരിയുടെ മുന്നിൽ സ്തീയുടെ കുട്ടി, നീ വ്യഭിചരിച്ചിരിക്കുന്നുവെന്ന് അപവാദം പറയപ്പെട്ട സ്ത്രീയെ കൊണ്ട് പോകും നേരം അവിടെ ഉണ്ടായിരുന്ന കുട്ടി, ഫിർഔന്റെ കാലത്ത് മാശിത എന്ന സ്ത്രീയുടെ കുട്ടി ഹദീസിലെ പ്രതിവാദ്യ വിഷയം ആരെയും ബഹിർപ്രകടനം കൊണ്ട് മാത്രം വിലയിരുത്തരുത് എന്നാണ് ആദ്യം കടന്നു പോയ വ്യക്തി ആകാരവടിവും  സാമ്പത്തിക കഴിവും പ്രൗഢിയും കൊണ്ട് സ്വീകാര്യനും നല്ലവനുമെന്ന് വിലയിരുത്താമെങ്കിലും അല്ലാഹു നോക്കുന്ന ഹൃദയത്തിൽ കുടി കൊള്ളുന്നത് സർവ്വ നന്മകളേയും പാടെ ഇല്ലാതാക്കിക്കളയുന്ന ദൈവനിഷേധമായിരുന്നു രണ്ടാമത്തെ സ്ത്രീ പ്രഥമ ദൃഷ്ട്യാ വേശ്യയും കളവ് നടത്തിവരുമെന്ന് ജനങ്ങൾ വിധിച്ചു അവൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവൾ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുന്ന യുവതിയായിരുന്നു

No comments: