Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, December 22, 2017

ഹദീസ് പാഠം 532

     ┏══✿ഹദീസ് പാഠം 532✿══┓
           ■═══✿ <﷽> ✿═══■
               ■22-12-2017 വെള്ളി ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَجْزِي وَلَدٌ وَالِدَهُ، إِلَّا أَنْ يَجِدَهُ مَمْلُوكًا فَيَشْتَرِيَهُ فَيُعْتِقَهُ (رواه أبو داود)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ തന്റെ പിതാവിനെ അടിമയായി എത്തിക്കുകയും അദ്ധേഹത്തെ വാങ്ങി മോചിപ്പിക്കുന്നത് വരെ തന്റെ പിതാവിനോട് പകരം ചെയ്തവനാകുന്നതല്ല (അബൂദാവൂദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
മാതാപിതാക്കൾ മക്കളെ വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് തങ്ങളുടെ സന്തോഷ സന്താപ സമയങ്ങളിലെല്ലാം തന്നെ മക്കൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത് ഭക്ഷണവും പാർപ്പിടവും വസ്ത്രവും വിദ്യാഭ്യാസവും എല്ലാം നൽകുകയും ചെയ്ത അവർക്ക് നാം എന്തു തന്നെ പകരം നൽകിയാലും മതിയാകില്ല. കഷ്ടതകളും യാതനകളു വേദനകളും എല്ലാം സഹിച്ച് വളർത്തി വലുതാക്കിയ അവരെ വാത്സല്യം ഏറെ പ്രതിക്ഷിക്കപ്പെടുന്ന വാർധക്യ സമയത്ത് വൃദ്ധ സദനങ്ങളിൽ കൊണ്ട് വിടുന്നവർ തങ്ങളെ വളർത്തി വലുതാക്കുന്നതിൽ അവർ നേരിട്ട കഷ്ടതകൾ കണ്ടില്ലെന്നു നടിക്കുന്നു. എന്നാൽ തിരു നബി ഓർമ്മപ്പെടുത്തുന്നത് ഒരാൾ തന്റെ പിതാവിനെ അടിമായായി ലഭിച്ച് അതിനെ മോചിപ്പിക്കുന്നത് വരെ തന്റെ പിതാവിനോട് പകരം ചെയ്തവനാകില്ലെന്നാണ് അത്ര മാത്രം ബാധ്യത മാതാപിതാക്കളോട് നമുക്കുണ്ടെന്ന് ഓരോരുത്തരും ഓർമ്മിക്കേണ്ടത്

No comments: