Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, December 22, 2017

ഹദീസ് പാഠം 531

      ┏══✿ഹദീസ് പാഠം 531✿══┓
          ■═══✿ <﷽> ✿═══■
          ■21-12-2017 വ്യാഴം ■
وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا قَالَتْ : شُغِلَ رَسُولُ اللهِ ﷺ عَنِ الرَّكْعَتَيْنِ قَبْلَ الْعَصْرِ ، فَصَلَّاهُمَابَعْدَ الْعَصْرِ (رواه النسائي)
✿═══════════════✿
ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അസ്വറിന് മുമ്പുള്ള രണ്ട് റക്അത്ത് (റവാത്തിബ്) നിസ്കാരത്തെ തൊട്ട് തിരു നബി ﷺ ജോലിയാക്കപ്പെട്ടപ്പോൾ അവിടുന്ന് അത് അസ്വർ നിസ്കാരാനന്തരം നിർവഹിച്ചു (നസാഇ)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
സുന്നത്ത് നിസ്കാരങ്ങളിൽ സമയം നിശ്ചയിക്കപ്പെട്ടതും അല്ലാത്തതുമായ നിസ്കാരങ്ങളുണ്ട്  ചിലതിൽ  ജമാഅത്ത് സുന്നത്തുള്ളതും മറ്റു ചിലത് ഒറ്റക്ക് നിസ്കരിക്കേണ്ടതുമാണ്. എല്ലാ നിസ്കാരങ്ങളും നിർവ്വഹിക്കാൻ സമയം പ്രവേശിക്കണമെന്നതിൽ സന്ദേഹമില്ല റവാത്തിബ് നിസ്കാരങ്ങൾ ഫർള് നിസ്കാരങ്ങൾക്ക് മുമ്പും ശേഷവും നിസ്കരിക്കപ്പെടുന്നതാണ്  അതിൽ തന്ന മുഅക്കതും (ശക്തമായ സുന്നത്ത്) അല്ലാത്തതുമുണ്ട് റവാത്തിബിൽ മുഅക്കദായ സുന്നത്ത് നിസ്കാരങ്ങൾ ളുഹ്റിന് മുമ്പ് 2 റക്അത്ത് ശേഷം 2 റക്അത്ത് മഗ്രിബിന് ശേഷം 2 റക്അത്ത് ഇശാഇന് ശേഷം 2 റക്അത്ത് സുബ്ഹിക്ക് മുമ്പ് 2 റക്അത്ത് എന്നിങ്ങനെയാണ് മൊത്തം റവാത്തിബ് ളുഹ്റിന് മുമ്പ് 4 ശേഷം 4 അസ്വറിന് മുമ്പ് 4 മഗ്രിബിന് മുമ്പ് 2 ശേഷം 2 ഇഷാഇന് മുമ്പ് 2 ശേഷം 2 സുബ്ഹിക്ക് മുമ്പ് 2 എന്നിങ്ങനെയാണ്. ഫർള് നിസ്കാരങ്ങൾക്ക് മുമ്പുള്ള റവാത്തിബ് ഫർള് നിസ്കാരാനന്തരവും അദാആയി തന്നെ നിർവ്ഹഹിക്കപ്പെടാമെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്. തിരു നബി ﷺ അസ്വർ നിസ്കാരത്തിന് മുമ്പ് നിർവ്വഹിക്കേണ്ട സുന്നത്ത് നിസ്കാരം ചില തിരക്കുകൾ കാരണം നിർവ്വഹിക്കാൻ സാധിക്കാതെ വന്നപ്പോൾ അത് നിസ്കാരാനന്തരം നിർവ്വഹിച്ചു.

No comments: