Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 28, 2018

ഹദീസ് പാഠം 533

     ┏══✿ഹദീസ് പാഠം 533✿══┓
           ■═══✿ <﷽> ✿═══■
                ■23-12-2017 ശനി ■
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى رَضِيَ اللهُ عَنْهُ قَالَ : كَانَ أَبِي يَسْمُرُ مَعَ عَلِيٍّ فَكَانَ عَلِيٌّ يَلْبَسُ ثِيَابَ الصَّيْفِ فِي الشِّتَاءِ، وَثِيَابَ الشِّتَاءِ فِي الصَّيْفِ، فَقِيلَ لِي : لَوْ سَأَلْتَهُ عَنْ هَذَا، فَسَأَلْتُهُ، فَقَالَ : إِنَّ رَسُولَ اللهِ ﷺ  بَعَثَ إِلَيَّ وَأَنَا أَرْمَدُ يَوْمَ خَيْبَرَ ، فَقُلْتُ : يَا رَسُولَ اللهِ إِنِّي رَمِدٌ . فَتَفَلَ فِي عَيْنِي وَقَالَ : اللَّهُمَّ أَذْهِبْ عَنْهُ الْحَرَّ وَالْبَرْدَ فَمَا وَجَدْتُ حَرًّا وَلَا بَرْدًا بَعْدُ. قَالَ : وَقَالَ : لَأَبْعَثَنَّ رَجُلًا يُحِبُّهُ اللهُ وَرَسُولُهُ، وَيُحِبُّ اللهَ وَرَسُولَهُ، لَيْسَ بِفَرَّارٍ قَالَ : فَتَشَرَّفَ لَهَا النَّاسُ. قَالَ : فَبَعَثَ عَلِيًّا رَضِيَ اللهُ عَنْهُ. (رواه أحمد)
✿═══════════════✿
അബ്ദു റഹ്മാൻ ബ്ൻ അബീ ലൈല (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതാവ് അലി (റ) യുടെ കൂടെ രാത്രി സംസാരിക്കാറുണ്ടായിരുന്നു അലി (റ) ശൈത്യകാലത്ത് വേനൽക്കാലത്തെ വസ്ത്രവും വേനൽക്കാലത്ത് ശൈത്യകാല വസ്ത്രവും ധരിക്കുന്നത് കണ്ടപ്പോൾ എന്നോട് ചോദിക്കപ്പെട്ടു : അതിനെ സംബന്ധിച്ച് നിങ്ങൾ മഹാനോട് ചോദിച്ചിരുന്നെങ്കിൽ അങ്ങിനെ ഞാൻ മഹാനോട് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: ഖൈബർ  യുദ്ധ വേളയിൽ ഞാൻ കണ്ണനസുഖം ബാധിച്ചിരിക്കുകയായിരുന്നു എന്നിലേക്ക് തിരു നബി ﷺ ആളെ പറഞ്ഞു വിട്ടു അപ്പോൾ ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ ഞാൻ കണ്ണനസുഖം ബാധിച്ചയാളാണ് അപ്പോൾ തിരു നബി ﷺ എന്റെ കണ്ണിൽ അവിടുത്തെ ഉമിനീർ പുരട്ടി കൊണ്ട് പറഞ്ഞു: അല്ലാഹുവേ ഇവരെ തൊട്ട് തണുപ്പും ചൂടും നീ പോക്കി കളയണേ..അതിന് ശേഷം എനിക്ക് ചൂടോ തണുപ്പോ ഏറ്റിട്ടില്ല തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവും അവന്റെ തിരു ദൂതർ ﷺ യും ഇഷ്ടപ്പെടുന്നവരും അല്ലാഹുവിനേയും അവന്റെ തിരു ദൂതരേയും അങ്ങോട്ടും ഇഷ്ടം വെക്കുന്ന ഒരാളെ ഞാൻ (യോദ്ധത്തിന്) നിയോഗിക്കും അവനാകട്ടെ (യുദ്ധത്തിൽ നിന്ന്) ഓടിയൊളിക്കുന്നയാളല്ല മഹാൻ പറഞ്ഞു: ജനങ്ങൾ. അതാരാണെന്ന് വീക്ഷിച്ചു കൊണ്ടിരുന്നു അപ്പോൾ തിരു നബി ﷺ അലി (റ) യെ പറഞ്ഞയച്ചു (അഹ്മദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                 സന്ദർശിക്കുക
             www.ilyassaquafi.in

                 🔍ഗുണപാഠം🔍
തിരു നബി ﷺ യുടെ ഉമിനീർ രോഗങ്ങൾക്കുള്ള ശമന മാർഗ്ഗമായിട്ടാണ് അവിടുത്തെ അനുചരന്മാർ കരുതി പോന്നിരുന്നത് വൈദ്യ ശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന അത്ഭുതങ്ങൾ തിരു നബി ﷺ യുടെയും സ്വഹാബത്തിന്റെയും സച്ചരിതരായ ഔലിയാക്കളുടെ ജീവിതത്തിലും നമുക്ക് ദർശിക്കാൻ സാധിക്കും ഖൈബർ യുദ്ധ വേളയിൽ അവിടുത്തെ പതാക കൈമാറാൻ ആളെ അന്വേഷിച്ചപ്പോൾ അവർക്കുള്ള വിശേഷണം അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കുന്നവനും അല്ലാഹുവും റസൂലും അവരെ പ്രീയം വെക്കുന്നുവെന്ന വിശേഷണമായത് കൊണ്ട് തന്നെ എല്ലാവരും താനായിരുന്നെങ്കിൽ എന്ന് മോഹിച്ച നേരം അലി (റ) വിളിച്ചു കൊണ്ടുവരാൻ തിരു നബി ﷺ നിർദ്ദേശിച്ചപ്പോൾ താൻ ചെങ്കണ്ണ് രോഗം പിടിപ്പെട്ടയാളാണന്ന് പറഞ്ഞു അന്നേരം തിരു നബി ﷺ അവിടുത്തെ പവിത്രമേറിയ ഉമിനീർ പുരട്ടിയ ഉടൻ രോഗം സുഖപ്പെടുകയും തണുപ്പും ചൂടും പോക്കി കളയണമെന്ന പ്രാർത്ഥന അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പുലരുന്നതായാണ് പിന്നീട് കണ്ടത്

No comments: