┏══✿ഹദീസ് പാഠം 534✿══┓
■═══✿ <﷽> ✿═══■
■24-12-2017 ഞായർ ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ قَالَ : بِتُّ عِنْدَ خَالَتِي مَيْمُونَةَ بِنْتِ الْحَارِثِ، وَبَاتَ رَسُولُ اللهِ ﷺ عِنْدَهَا، فَرَأَيْتُهُ قَامَ لِحَاجَتِهِ، فَأَتَى الْقِرْبَةَ فَحَلَّ شِنَاقَهَا، ثُمَّ تَوَضَّأَ وُضُوءًا بَيْنَ الْوُضُوءَيْنِ، ثُمَّ أَتَى فِرَاشَهُ فَنَامَ ، ثُمَّ قَامَ قَوْمَةً أُخْرَى، فَأَتَى الْقِرْبَةَ فَحَلَّ شِنَاقَهَا، ثُمَّ تَوَضَّأَ وُضُوءًا هُوَ الْوُضُوءُ، ثُمَّ قَامَ يُصَلِّي، وَكَانَ يَقُولُ فِي سُجُودِهِ : اللَّهُمَّ اجْعَلْ فِي قَلْبِي نُورًا، وَاجْعَلْ فِي سَمْعِي نُورًا، وَاجْعَلْ فِي بَصَرِي نُورًا، وَاجْعَلْ مِنْ تَحْتِي نُورًا، وَاجْعَلْ مِنْ فَوْقِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ يَسَارِي نُورًا، وَاجْعَلْ أَمَامِي نُورًا، وَاجْعَلْ خَلْفِي نُورًا، وَأَعْظِمْ لِي نُورًا ثُمَّ نَامَ حَتَّى نَفَخَ، فَأَتَاهُ بِلَالٌ فَأَيْقَظَهُ لِلصَّلَاةِ (رواه النسائي)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ എന്റെ ഉമ്മയുടെ സഹാദരി മൈമൂനാ ബിൻത് ഹാരിസ് (റ) ന്റെ അരികിൽ രാത്രി താമസിച്ചു. അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടെ ഉണ്ടായിരുന്നു അങ്ങിനെ രാത്രിയിൽ അവിടുന്ന് ആവശ്യപൂർത്തികരണത്തിന് എഴുനേറ്റ് പാത്രത്തിനരികിൽ ചെന്ന് അതിന്റെ മൂടി അഴിച്ചു പിന്നീട് ചെറിയ രൂപത്തിൽ അംഗസ്നാനം ചെയ്ത് വിരിപ്പിലേക്ക് മടങ്ങി നിദ്രയിലാണ്ടു, അൽപം കഴിഞ്ഞ് വീണ്ടും എഴുനേറ്റു പാത്രത്തിനരികിൽ വന്ന് അതിന്റെ മൂടി അഴിച്ചു പൂർണ്ണമായ രൂപത്തിൽ വുളൂഅ് ചെയ്ത് നിസ്കരിച്ചു സുജൂദിൽ അവിടുന്ന് ഇങ്ങിനെ പറയുന്നുണ്ടായിരുന്നു അല്ലാഹുവേ എന്റെ ഹൃദയത്തിലും കേൾവിയിലും കാഴ്ചയിലും താഴെയും മേലേയു വലത് ഭാഗത്തും ഇടത് ഭാഗത്തും മുമ്പിലും പിന്നിലും എനിക്ക് നീ പ്രകാശമാക്കിത്തരണേ എനിക്ക് പ്രകാശം മഹത്വരമാക്കണേ പിന്നീട് അവിടുന്ന് ഉറക്കം തുടർന്നു അങ്ങനെ അവിടുന്ന് കൂർക്കം വലിച്ചു. അപ്പോഴേക്കും ബിലാൽ (റ) അവിടുത്തേക്ക് വന്നു നിസ്കാരത്തിന് വേണ്ടി തിരു നബി ﷺ യെ വിളിച്ചുണർത്തി (നസാഈ)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
www.ilyassaquafi.in
🔍ഗുണപാഠം🔍
തിരു നബി ﷺ രാത്രിയിൽ ഉണർന്നാൽ കയ്യും മുഖവും കഴുകി ചെറിയ രൂപത്തിൽ വുളൂഅ് ചെയ്ത് ഉറക്കം തുടരുകയും പിന്നീട് സാധാരണ പോലെ രാത്രിയിൽ തഹജ്ജുദിന് എഴുനേറ്റ് പൂർണ്ണ രൂപത്തിൽ വുളൂഅ് ചെയ്ത് നിസ്കരിക്കുമായിരുന്നു അതോടൊപ്പം നിസ്കാരത്തിൽ മഹത്തായ ഈ പ്രാർത്ഥന അവിടുന്ന് നടത്തുകയും ചെയ്യുമായിരുന്നു. തിരു നബി ﷺ യുടെ അനുചരന്മാർ അവിടുത്തെ ഓരോ നിമിശങ്ങളേയും ഒപ്പിയെടുത്ത് പിൻതലമുറക്ക് പകർന്നു നൽകി അവിടുത്തെ ജീവിതം നമുക്ക് മാതൃകയാക്കേണ്ടതുണ്ട് ഉറങ്ങുന്ന സമയം വുളൂഅ് ചെയ്ത് കൊണ്ട് മാത്രം ഉറങ്ങാൻ ശീലിക്കുക

No comments:
Post a Comment