Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 28, 2018

ഹദീസ് പാഠം 535

     ┏══✿ഹദീസ് പാഠം 535✿══┓
          ■═══✿ <﷽> ✿═══■
                ■25-12-2017 തിങ്കൾ ■
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ ابْنَ عُمَرَ جَاءَهُ رَجُلٌ فَقَالَ : إِنَّ فُلَانًا يَقْرَأُ عَلَيْكَ السَّلَامَ . فَقَالَ لَهُ : إِنَّهُ بَلَغَنِي أَنَّهُ قَدْ أَحْدَثَ، فَإِنْ كَانَ قَدْ أَحْدَثَ فَلَا تُقْرِئْهُ مِنِّي السَّلَامَ ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : يَكُونُ فِي هَذِهِ الْأُمَّةِ أَوْ فِي أُمَّتِي - الشَّكُّ مِنْهُ - خَسْفٌ أَوْ مَسْخٌ أَوْ قَذْفٌ فِي أَهْلِ الْقَدَرِ (رواه الترمذي)
✿═══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഇബ്നു ഉമർ (റ) ന്റെ അരികിൽ ഒരാൾ വന്നു പറഞ്ഞു: നിശ്ചയം ഇന്നാലിന്നയാൾ അങ്ങേയ്ക്ക് സലാം പറയുന്നു അപ്പോൾ അവിടുന്ന് പറഞ്ഞു: അദ്ദേഹം പുത്തൻവാദിയായെന്ന വിവരം എനിക്ക് ലഭിച്ചല്ലോ, അവൻ പുത്തൻ വാദത്തിലേക്ക് പോയിട്ടുണ്ടെങ്കിൽ എന്നിൽ നിന്ന് സലാം അവനൊട് പറയണ്ട കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ഈ സമുദായത്തിൽ/എന്റെ സമുദായത്തിൽ ഖദ്ർ നിഷേധികൾ കാരണം ഭൂമി വിഴുങ്ങൽ അല്ലെങ്കിൽ കോലം മറിക്കൽ അല്ലെങ്കിൽ കല്ല്മഴ വർഷിക്കുന്നതാണ് (തിർമിദി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                 സന്ദർശിക്കുക
             www.ilyassaquafi.in

                 🔍ഗുണപാഠം🔍
ഇബ്നു ഉമർ (റ) ന്റെ അരികിൽ വന്ന് ഒരാൾ സലാം പറഞ്ഞയച്ചുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പുത്തൻ ചിന്താധാര തെരെഞ്ഞെടുത്തുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സലാം മടക്കിയില്ല കാരണം പറഞ്ഞത് അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവസാനകാലത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പ്രധാനമായി എണ്ണിയ ഒരുകാര്യം ഖദ്ർ ഖളാഅ് (എല്ലാ നന്മ തിന്മകൾ അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസം) നിഷേധിക്കുന്ന വിഭാഗത്തിൻ മേൽ ഭൂമി വിഴുങ്ങൽ മുഖേനയോ കോലം മറിക്കൽ മുഖേനയോ കല്ല് വർഷ രൂപത്തിലോ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമെന്നാണ് പുത്തൻവാദികളോട് സലാം പറയാൻ പാടില്ലെന്നും അവരോട് സ്നേഹത്തോടെയുള്ള കൂട്ട് കെട്ട് പാടില്ലെന്നും മുത്തബിഉ സ്സുന്നയാകുന്ന ഇബ്നു ഉമർ (റ) ന്റെ വാക്ക് സൂചിപ്പിക്കുന്നു മുബ്തദിഉകൾക്കും ഫാസിഖുകൾക്കും സലാം പറയരുതെന്നാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം

No comments: