ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പമാണ് മലയാളവും ഗൂഗിള്‍ മാപ്പില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതിനായി ഫോണില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്തു ഭാഷ മലയാളമാക്കിയാല്‍ മതി. എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാം.
‘വടക്കുപടിഞ്ഞാറു ദിശയില്‍ മുന്നോട്ടു പോകുക, തുടര്‍ന്നു 300 മീറ്റര്‍ കഴിഞ്ഞു ഇടത്തോട്ടു തിരിയുക’, ‘400 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ടു തിരിയുക’ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇനിമുതല്‍ മലയാളത്തില്‍ വരും. അടുത്തിടെ ഗൂഗിള്‍ മാപ്പ് ഇരുചക്ര വാഹനയാത്രക്കാര്‍ക്കായി പ്രത്യേകം വഴി കാണിച്ചു തുടങ്ങിയിരുന്നു.
ഇതിനായി പ്രത്യേകം ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല,
മൊബെെലില് Defualt ആയിട്ടുളള Maps ല്‍ തന്നെ ചെയ്താല്‍ മതി
Google map settings ല്‍ പോയി
Navigation settings എടുത്ത് Voice selection എന്നതില്‍ English മാറ്റി Malayalam സെലക്ട് ചെയ്ത് കൊടുക്കുക






No comments:
Post a Comment