┏══✿ഹദീസ് പാഠം 607✿══┓
■═══✿ <﷽> ✿═══■
■15-3-2018 വ്യാഴം ■
وَعَنْ أَبِي مَسْعُودٍ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ قَالَ : كَانَ رَجُلٌ مِنَ الْأَنْصَارِ يُقَالُ لَهُ : أَبُو شُعَيْبٍ وَكَانَ لَهُ غُلَامٌ لَحَّامٌ ، فَرَأَى رَسُولَ اللهِ ﷺ فَعَرَفَ فِي وَجْهِهِ الْجُوعَ ، فَقَالَ لِغُلَامِهِ : وَيْحَكَ، اصْنَعْ لَنَا طَعَامًا لِخَمْسَةِ نَفَرٍ ؛ فَإِنِّي أُرِيدُ أَنْ أَدْعُوَ النَّبِيَّ ﷺ خَامِسَ خَمْسَةٍ. قَالَ : فَصَنَعَ، ثُمَّ أَتَى النَّبِيَّ ﷺ ، فَدَعَاهُ خَامِسَ خَمْسَةٍ، وَاتَّبَعَهُمْ رَجُلٌ، فَلَمَّا بَلَغَ الْبَابَ، قَالَ النَّبِيُّ ﷺ : إِنَّ هَذَا اتَّبَعَنَا فَإِنْ شِئْتَ أَنْ تَأْذَنَ لَهُ، وَإِنْ شِئْتَ رَجَعَ ؟ قَالَ : لَا، بَلْ آذَنُ لَهُ يَا رَسُولَ اللهِ (متفق عليه)
✿═══════════════✿
അബൂ മസ്ഊദ് അൽ അൻസ്വാരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ശുഐബ് എന്ന് പേരുള്ള അൻസ്വാരിയായ ഒരാളുണ്ടായിരുന്നു; അദ്ദേഹത്തിന് ഇറച്ചി കച്ചവടക്കാരനായ ഒരു ഭൃത്യനും, അങ്ങിനെ മഹാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ കണ്ടപ്പോൾ അവിടുത്തെ മുഖഭാവം കണ്ടപാടെ തിരു നബി ﷺ ക്ക് വിശപ്പ് അനുഭവപ്പെടുന്നെന്ന് മനസ്സിലായി ഉടനെ തന്റെ ഭൃത്യനെ വിളിച്ച് പറഞ്ഞു: "വൈഹഖ്"{കൃപയുടെ വാചകം} ഞങ്ങൾ അഞ്ചു പേർക്ക് നിങ്ങൾ ഭക്ഷണം ഉണ്ടാക്കണം; കാരണം നിശ്ചയം അഞ്ച് പേരിൽ ഒരുവനായി തിരു നബി ﷺ യെ ഞാൻ ക്ഷണിക്കുന്നുണ്ട് അങ്ങനെ അദ്ദേഹം ഭക്ഷണം തയ്യാറാക്കി പിന്നീട് മഹാൻ തിരു നബി ﷺ യുടെ അരികിൽ ചെന്ന് അഞ്ചിൽ ഒരാളായി തിരു നബി ﷺ യെ (തന്റെ വീട്ടിലേക്ക്) ക്ഷണിച്ചു അപ്പോൾ ആറാമ്പതൊരാൾ തിരു നബി ﷺ യെ പിന്തുടർന്നു അങ്ങിനെ വീട്ടുപടിക്കൽ എത്തിയപ്പോൾ തിരു നബി ﷺ ചോദിച്ചു: ഇയാൾ ഞങ്ങളുടെ കൂടെ വന്നയാളാണ്; വീട്ടിൽ വരാൻ നിങ്ങൾ സമ്മതം നൽകുമെങ്കിൽ (അദ്ദേഹം വരും) അല്ലെങ്കിൽ മടങ്ങിപോകും മഹാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. ഇല്ല; മറിച്ച് ഞാൻ അദ്ദേഹത്തിനും സമ്മതം നൽകുന്നു (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്


No comments:
Post a Comment