Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 31, 2018

ഓസ്‌ടേലിയൻ മൾട്ടി മില്ലിയൻ കോടീശ്വരനായ ബനാത്ത് അലി വിടപറയുമ്പോൾ

 അല്ലാഹു വിനെ ഓർത്ത് കരഞ്ഞ കണ്ണുകളെ നരകാഗ്നി സ്പർശിക്കുകയില്ല എന്ന് പുണ്യ റസൂൽ നമ്മളെ പഠിപ്പിക്കുമ്പോൾ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ കാൻസർ രോഗം ബാധിച്ചു വെറും 7 മാസം മാത്രമേ ഇനി ജീവിക്കൂ എന്ന് ഡോക്ടർ വിധി എഴുതിയ  ഓസ്‌ടേലിയൻ മൾട്ടി മില്ലിയൻ കോടീശ്വരനായ ബനാത്ത് അലി എന്ന് യുവാവ് തന്റെ അവസാന ശ്വാസം വരേ പോലും കഴിഞ്ഞു പോയ പാപങ്ങളെ ഓർത്ത് അല്ലാഹു വിന്റെ മുൻപിൽ കരഞ്ഞു തീർത്ത് 
അവസാനം ഏതൊരു മുസ്ലിം പോലും ആഗ്രഹിക്കുന്ന മരണമായ ഖുർആൻ ഓതി കൊണ്ട് ശഹാദത്ത് കലിമ ചൊല്ലി കൊണ്ട് ഈ പുണ്യ മാസത്തിൽ റബ്ബിന്റെ വിളിക്കു ഉത്തരം നൽകിയപ്പോൾ റബ്ബിനെ ഓർത്ത് കരഞ്ഞു കരഞ്ഞു ആ മുഖത്ത് ഒലിച്ചു വീണ കണ്ണുനീരിനാൽ തെളിഞ്ഞു കിടക്കുന്ന ഈ മുഖം ശ്രദ്ധിച്ചു നോക്കുക..

അതേ നരകാഗ്നി ഒരിക്കലും സ്പർശിക്കാൻ സാധ്യതയില്ലാത്ത ജന്നത്തുൽ ഫിർദൗസ് എന്ന സ്വർഗ്ഗലോകം കണ്ടു ശാന്തമായി മരിച്ച ബനാത്ത് അലിയുടെ മുഖം...
ഈ മരണത്തിൽ നിന്നു നമ്മൾക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്..
നമ്മളുടെ കയ്യിൽ ലോകം വാങ്ങാനുള്ള പണം ഉണ്ടായാൽ പോലും പടച്ചവന്‍റെ വിളിയിൽ നിന്നു നമുക്ക് ആർക്കും ഒഴിവാക്കാൻ പറ്റില്ല..ഏതു സമയത്തും മരണം കവർന്നെടുക്കാൻ സാധ്യതയുള്ള വെറും സാദാരണക്കാരിൽ സാദാരണക്കാർ മാത്രമാണ് നമ്മൾ...ഏതു നിമിഷവും ശ്വാസം നിലച്ചു പോകാവുന്ന വെറും മനുഷ്യർ...അഹങ്കരിക്കാതെ അസൂയ വെക്കാതെ ശുദ്ധ മനസ്സോടെ മരണം പ്രതീക്ഷിച്ചു എല്ലാം നേരവും അല്ലാഹു വിനെ സ്മരിച്ചു കൊണ്ട് ജീവിക്കുക..പാപങ്ങളിൽ നിന്നു ഇന്ന് തന്നെ പശ്ചാത്തപിച്ചു അല്ലാഹു വിലേക്ക് മടങ്ങുക.
നമുക്ക് നന്നാകാൻ കാൻസർ പോലുള്ള നമുക്ക് ഉൾകൊള്ളാൻ പറ്റാത്ത വലിയ വലിയ പരീക്ഷണങ്ങൾ വരുന്നതിനു മുൻപ് അല്ലാഹുവിലേക്ക് മടങ്ങുക..
ദോഷങ്ങൾ പൊറുപ്പിക്കാനുള്ള രണ്ടാമത്തെ പത്തിലെ വെറും 6 ദിവസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്..

ഇതുവരെ നമ്മൾക്ക് റബ്ബിന്റെ മുന്നിൽ ചെയ്ത പോയ  പാപങ്ങളെ ഓർത്ത്  ഒരിറ്റു കണ്ണുനീർ ഒലിച്ചു തൗബ ചെയ്യാൻ സാധിച്ചിട്ടുണ്ടോ..നമുക്ക് ഒരു റമസാൻ കൂടി തന്ന റബ്ബിന്റെ മുന്നിൽ തഹജ്ജുദിന് എഴുന്നേറ്റു ഒന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ പറ്റിയോ...മാറണം..മാറി ചിന്തിക്കണം..
കാരണം മരണശയ്യയിൽ കിടക്കുന്ന അവസാന നിമിഷത്തിൽ പോലും ഈ സഹോദരൻ പറഞ്ഞ വാക്കുകൾ നമ്മുടെ ഓരോരുത്തരുടെയും  കണ്ണ് തുറപ്പിക്കുന്നു.
തൗബ ചെയ്യുക..അല്ലാഹുവിലേക്ക് മടങ്ങുക..
അതേ നമ്മൾക്ക് വേണ്ടി മറ്റുള്ളവർ  നിസ്കരിക്കുന്നതിനു മുൻപായി നമ്മൾ നിസ്കരിക്കുക..ഹറാമുകളിൽ നിന്നു മാറി നിൽക്കുക..ദിക്റുകളും സ്വലാത്തുകളും ധാന ധര്മങ്ങളും അതികരിപ്പിക്കുക.

അല്ലാഹു എല്ലാവർക്കും ഈ റമദാൻ അത്തരമൊരു സന്മാർഗം നേടി കൊടുക്കാനുള്ള ഒരു റമദാനായി മാറ്റി തരട്ടെ..ഈ സഹോദരന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
ഇത്തരം പരീക്ഷണ രോഗങ്ങളെ തോട്ടു അല്ലാഹു കാക്കുമാറാവട്ടെ ആമീൻ 
ദുആ വസിയ്യത്തോടെ 
അൽത്താഫ് പൈവളികെ

No comments: